കഴിഞ്ഞ ആറു മാസത്തിലേറെയായി വിപണി തിരുത്തലിന്റെ പാതയിലൂടെയാണ് കടന്നു പോകുന്നത്. പ്രധാന സൂചികകള്‍ 11 ശതമാനത്തോളം മാത്രമേ ഇടിവ് നേരിട്ടിട്ടുള്ളൂ എങ്കിലും ഓഹരികളില്‍ ബഹുഭൂരിപക്ഷവും 20 ശതമാനത്തിലേറെ താഴേക്കിറങ്ങിയിട്ടുണ്ട്. ഒട്ടുമിക്കതും ശക്തമായ തിരുത്തലിന് വിധേയമായി ആകര്‍ഷകമായ നിലവാരത്തിലേക്കും എത്തിച്ചേര്‍ന്നു. ഇത്തരത്തില്‍ അടിസ്ഥാനപരമായി മികച്ചതും 100 രൂപയില്‍ താഴെ ഓഹരി വിലയുള്ളതും ദീര്‍ഘകാലയളവില്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്നതുമായ 4 ഓഹരികളെ ചുവടെ ചേര്‍ക്കുന്നു.
ശ്രീ ദിഗ്വിജയ് സിമന്റ്
ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് സിമന്റ് നിര്‍മാതാക്കളാണ് ശ്രീ ദിഗ്വിജയ് സിമന്റ് കമ്പനി ലിമിറ്റഡ്. സുസ്ഥിരതയാര്‍ന്ന വളര്‍ച്ചയും കമ്പനിക്ക് കടബാധ്യതകള്‍ ഇല്ലാത്തതും ശ്രദ്ധേയമാക്കുന്നു. മുടങ്ങാത ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 5.52 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 21.74 രൂപയും പിഇ അനുപാതം 16.43 നിലവാരത്തിലുമാണ്.
കഴിഞ്ഞ 5 വര്‍ഷമായി ലാഭത്തില്‍ 53.66 ശതമാനം നിരക്കില്‍ വളര്‍ച്ച പ്രകടമാക്കുന്നു. മാര്‍ച്ച് പാദത്തില്‍ ശ്രീ ദിഗ്വിജയ് സിമന്റ് (BSE: 502180, NSE: SHREDIGCEM) 169 കോടി വിറ്റുവരവും അറ്റാദായം 12 കോടിയും നേടി. വെള്ളിയാഴ്ച 63.4 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
വെല്‍സ്പണ്‍ ഇന്ത്യ
ആഗോള തലത്തില്‍ പ്രമുഖമായ ടെക്സ്റ്റൈല്‍ കമ്പനിയും ഏഷ്യയിലെ ഏറ്റവും വലിയ ടെറി ടവ്വല്‍ നിര്‍മാതാക്കളുമാണ് വെല്‍സ്പണ്‍ ഇന്ത്യ. പ്രമോട്ടറുടെ കൈവശം 70.36 ശതമാനം ഓഹരികളുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.21 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 39.5 രൂപ നിരക്കിലും പിഇ അനുപാതം 12.1 നിലവാരത്തിലുമാണ്.
അതേസമയം മാര്‍ച്ച് പാദത്തില്‍ വെല്‍സ്പണ്‍ ഇന്ത്യയുടെ (BSE: 514162, NSE: WELSPUNIND) വരുമാനം 2,227 കോടിയും അറ്റാദായം 51 കോടിയുമാണ്. ടെക്സ്റ്റൈല്‍ മേഖലയില്‍ തിരിച്ചടി നേരിട്ടപ്പോഴും കഴിഞ്ഞ 5 വര്‍ഷമായി വില്പനയില് വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഇന്ന് 72.2 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
സ്വകാര്യ ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മിഡ് കാപ് കമ്പനിയാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്. കഴിഞ്ഞ 4 സാമ്പത്തിക പാദങ്ങളിലായി വരുമാനം വര്‍ധിക്കുന്നുണ്ട്. അറ്റാദായവും കഴിഞ്ഞ 3 പാദങ്ങളിലായി മെച്ചപ്പെടുന്നു. പാദാനുപാദത്തില്‍ ലാഭമാര്‍ജിനും ഉയരുന്നുണ്ട്. നിഷ്ക്രിയ ആസ്തികളും കുറയുന്നു. പ്രതിയോഹരി ബുക്ക് വാല്യൂ 31.02 രൂപയാണ്.
മാര്‍ച്ച് പാദത്തില്‍ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ (BSE: 539437, NSE: IDFCFIRSTB) വരുമാനം 4,553 കോടിയും അറ്റാദായം 352 കോടിയുമാണ്. അതേസമയം പിഇ അനുപാതം ഉയര്‍ന്നു നില്ക്കുന്നു (168) എന്നത് മാത്രമാണ് നെഗറ്റീവ് ഘടകം. വെള്ളിയാഴ്ച 35.35 രൂപയിലാണ് ഓഹരി വ്യാപാരം പൂര്‍ത്തിയാക്കിയത്.
ട്രൈഡന്റ്
ടെറി ടവ്വല്‍, ചണപ്പട്ട്, വൈക്കോലില്‍ നിന്നും പേപ്പര്‍ തുടങ്ങിയവ നിര്‍മിക്കുന്ന മിഡ് കാപ് കമ്പനിയാണ് ട്രൈഡന്റ്. കഴിഞ്ഞ 5 വര്‍ഷമായി അറ്റാദായത്തില്‍ 19.86 ശതമാനം വീതം വളര്‍ച്ച രേഖപ്പെടുത്തുന്നു. മികച്ച തോതില്‍ കരുതല്‍ ശേഖരവും കമ്പനിക്കുണ്ട്. പ്രമോട്ടറുടെ കൈവശം 72.94 ശതമാനം ഓഹരി വിഹിതമുണ്ടെന്നതും ശ്രദ്ധേയം. മാര്‍ച്ച് പാദത്തില്‍ ട്രൈഡന്റ് 1,869 കോടി രൂപ വിറ്റുവരവും 180 കോടി രൂപ അറ്റാദായവും നേടി.
കേന്ദ്രസര്‍ക്കാരിന്റെ പിഎല്‍ഐ പദ്ധതി മുഖേനയുള്ള ആനുകൂല്യവും നേടുന്നു. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ട്രൈഡന്റ് (BSE: 521064, NSE: TRIDENT) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.78 ശതമാനമാണ്. അതേസമയം പിഇ അനുപാതം 28.2 നിരക്കില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. വെള്ളിയാഴ്ച 46.10 രൂപയിലാണ് ഓഹരി വ്യാപാരം നിര്‍ത്തിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം



Click it and Unblock the Notifications