വാല്യൂ ഇന്‍വെസ്റ്റിങ്! മുന്‍കാല പിഇ അനുപാതത്തേക്കാള്‍ താഴ്ന്നു നില്‍ക്കുന്ന 7 വിഭാഗം ഓഹരികള്‍ ഇതാ

അടിസ്ഥാന വിശകലനത്തിന് ഉപയോഗിക്കുന്ന പ്രധാന മാനദണ്ഡങ്ങളിലൊന്നാണ് പ്രതിയോഹരി വരുമാനവും വിപണി വിലയും തമ്മിലുള്ള അനുപാതം അഥവാ പിഇ അനുപാതം (PE Ratio). ലിസ്റ്റ് ചെയ്ത കമ്പനികളെയെല്ലാം കണക്കിലെടുത്താല്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ പിഇ അനുപാതം 19.2x നിലവാരത്തിലാണ് ഇപ്പോള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. പ്രമുഖമായ മറ്റ് വിദേശ വിപണികളേക്കാള്‍ ഇത് ഉയര്‍ന്ന നിരക്കിലാണ് നില്‍ക്കുന്നത്.

എന്നാല്‍ സമീപകാലത്ത് നേരിട്ട തിരുത്തലോടെ പിഇ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വിപണിയും ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. ഇതില്‍ ചില സെക്ടറുകളുടെ പിഇ അനുപാതമാകട്ടെ കഴിഞ്ഞ 10 വര്‍ഷങ്ങളിലെ ശരാശരി പിഇ അനുപാതത്തേക്കാള്‍ താഴ്ന്ന നിലവാരത്തിലേക്കും എത്തിയിട്ടുണ്ട്. ഇത്തരം മേഖലകളില്‍ ഇനി നിക്ഷേപം പരിഗണിക്കാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള്‍ സൂചിപ്പിച്ചു.

പിഇ റേഷ്യോ

പിഇ റേഷ്യോ

പിഇ റേഷ്യോ അടിസ്ഥാനപ്പെടുത്തി കമ്പനിയെ വിലയിരുത്തുന്നത് എങ്ങനെയെന്ന് ഒരു ഉദാഹരണത്തിലൂടെ നോക്കാം. രണ്ട് സിമന്റ് കമ്പനികളെ, A എന്നും B എന്നും പരിഗണിക്കുക. കമ്പനി A-യുടെ പിഇ റേഷ്യോ 20 എന്നും കമ്പനി B-യുടേത് 10 ആണെന്നും കരുതുക. എങ്കില്‍ കമ്പനി A-യേക്കാള്‍ കമ്പനി B-യുടെ ഓഹരി ആയിരിക്കും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ചെലവ് കുറവ്.

എങ്കിലും വളര്‍ച്ചയുടെ പാതയിലുള്ള കമ്പനിയാണെങ്കിലോ പുതിയ പദ്ധതികളിലേക്ക് വന്‍തോതില്‍ നിക്ഷേപം നടത്തുകയോ ചെയ്യുന്ന അവസരങ്ങളില്‍ പിഇ അനുപാതം ഉയര്‍ന്നു നില്‍ക്കാം. അതിനാല്‍ കഴിഞ്ഞ 10 വര്‍ഷത്തെയെങ്കിലും ഹിസ്റ്റോറിക്കല്‍ പിഇ അനുപാതം നോക്കുന്നതും നല്ലതായിരിക്കും. ഇത്തരത്തില്‍ പൂര്‍വകാല പിഇ അനുപാതത്തേക്കാള്‍ താഴ്ന്ന നിലവാരത്തില്‍ ഇപ്പോള്‍ വ്യാപാരം ചെയ്യപ്പെടുന്ന 7 സെക്ടറുകളെ താഴെ ചേര്‍ക്കുന്നു.

ഓട്ടോമൊബീല്‍

ഓട്ടോമൊബീല്‍

വാഹന വ്യവസായത്തെ പ്രതിനിധാനം ചെയ്യുന്ന ഓട്ടോമൊബീല്‍ സെക്ടറിന്റെ നിലവിലെ പിഇ അനുപാതം 24x നിലവാരത്തിലാണ്. ഓട്ടോ സെക്ടറിന്റെ പൂര്‍വകാലത്തെ ശരാശരി പിഇ അനുപാതത്തേക്കാള്‍ (24.9x) 4 ശതമാനം താഴെയാണിത്. യാത്രാ വാഹനം/ വാണിജ്യ വാഹനം/ ഇരുചക്രം/ ട്രാക്ടര്‍ വിഭാഗങ്ങളുടെ വില്‍പന വാര്‍ഷികാടിസ്ഥാനത്തില്‍ യഥാക്രമം 3.2 മടങ്ങ്/ 3.3 മടങ്ങ്/ 80%/ 44% എന്നീ ക്രമത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി. അടുത്തിടെ ഇന്ധനങ്ങളുടെ വില കുറച്ച സര്‍ക്കാര്‍ നടപടികളും സ്റ്റീലിന്റെ ഇറക്കുമതി ചുങ്കം കുറച്ചതും ആ മേഖലയ്ക്ക് നേട്ടമാണ്. മികച്ച മണ്‍സൂണ്‍ മഴ ലഭിച്ചാല്‍ ട്രാക്ടര്‍ വില്‍പന മെച്ചപ്പെടും.

ഹെല്‍ത്ത്‌കെയര്‍

ഹെല്‍ത്ത്‌കെയര്‍

ആരോഗ്യ സംരംക്ഷണ മേഖലയുടെ നിലവിലെ പിഇ അനുപാതം 24.1x നിരക്കിലാണുള്ളത്. ഇത് കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരി പിഇ അനുപാതത്തേക്കാള്‍ (24.9x) താഴ്ന്ന നിലവാരമാണ്. കഴിഞ്ഞ 3-6 മാസമായി ഓഹരികള്‍ ശക്തമായ തിരുത്തല്‍ നേരിടുന്നു. അമേരിക്കയില്‍ ജനറിക് വിഭാഗം മരുന്നുകളുടെ വിപണിയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ഫാര്‍മ കമ്പനികളുടെ ലാഭക്ഷമത ഇടിയുന്നത് തലവേദന സൃഷ്ടിക്കുന്നു.

മീഡിയ

മീഡിയ

മീഡിയ വിഭാഗത്തിന്റെ നിലവിലെ പിഇ അനുപാതം 15.2x നിരക്കിലാണ്. കഴിഞ്ഞ 10 വര്‍ഷത്തെ മീഡിയ സെക്ടറിന്റെ ശരാശരി പിഇ അനുപാതം 25.9x നിലവാരത്തിലാണ്. അതായത് നിലവിലെ പിഇ അനുപാതം ഹിസ്റ്റോറിക്കല്‍ പിഇ അനുപാതത്തേക്കാള്‍ 39 ശതമാനം താഴ്ന്ന നിലവാരത്തിലാണ് തുടരുന്നത്. പരസ്യ വിഭാഗത്തില്‍ നിന്നും വരുമാനം ഇടിഞ്ഞതാണ് മീഡിയ മേഖലയ്ക്ക് തിരിച്ചടിയായത്. പണപ്പെരുപ്പ ഭീഷണിയെ തുടര്‍ന്ന് എഫ്എംസിജി കമ്പനികള്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി പരസ്യത്തിനുള്ള നീക്കിയിരിപ്പ് വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് സംഭവിച്ചതാണ്.

റിയല്‍ എസ്റ്റേറ്റ്

റിയല്‍ എസ്റ്റേറ്റ്

റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ഇപ്പോഴുള്ള പിഇ അനുപാതം 21.2x നിലവാരത്തിലാണ്. ഈ വിഭാഗം ഓഹരികളുടെയെല്ലാം കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരി പിഇ അനുപാതം 23.2x നിരക്കിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് നിലവിലെ പിഇ അനുപാതം, ഹിസ്റ്റോറിക്കല്‍ പിഇ അനുപാതത്തേക്കാള്‍ 9 ശതമാനം താഴ്ന്ന നിലവാരത്തിലാണ് നില്‍ക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും മറ്റ് ഉത്പാദന ചെലവുകളും നേരിടാന്‍ 3%-5% വരെ വില വര്‍ധിപ്പിച്ചാല്‍ സാധിക്കുമെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം പലിശ നിരക്ക് ഇനിയും വര്‍ധിച്ച് 8 ശതമാനത്തിലേക്ക് എത്തിയാല്‍ വില്‍പനയെ ബാധിക്കാമെന്നും സൂചിപ്പിച്ചു.

മെറ്റല്‍സ്

മെറ്റല്‍സ്

മെറ്റല്‍ വിഭാഗം ഓഹരികളുടെ എന്റര്‍പ്രൈസ് വാല്യൂവും പ്രവര്‍ത്തന ലാഭവും തമ്മിലുള്ള അനുപാതം 4.5x നിലവാരത്തിലാണുള്ളത്. ഇത് കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരി അനുപാതത്തേക്കാള്‍ (6.6x) കിഴിവിലാണ് തുടരുന്നത്. എന്നാല്‍ അടുത്തിടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കയറ്റുമതി ചുങ്കം വര്‍ധിപ്പിച്ചതും ഇറക്കുമതി തീരുവ കുറച്ചതും ഈ വ്യവസായ മേഖലയ്ക്ക് ക്ഷീണമായി. ഈ സര്‍ക്കാര്‍ നടപടിക്ക് തൊട്ടുപിന്നാലെ തന്നെ സ്റ്റീല്‍ വില ടണ്ണിന് 3,000- 5,000 രൂപ വരെ കുറഞ്ഞിട്ടുണ്ട്.

ടെലികോം

ടെലികോം

ടെലികോം മേഖലയിലെ ഓഹരികളുടെ എന്റര്‍പ്രൈസ് വാല്യൂവും പ്രവര്‍ത്തന ലാഭവും തമ്മിലുള്ള പൊതു അനുപാതം 6.6x നിലവാരത്തിലാണുള്ളത്. ഇത് കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരി അനുപാതത്തേക്കാള്‍ (8.1x) 18 ശതമാനത്തോളം കിഴിവിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. അതേസമയം മാര്‍ച്ച് പാദത്തില്‍ ടെലികോം കമ്പനികളുടെ ഉപയോക്താക്കളില്‍ നിന്നുള്ള ശരാശരി വരുമാനത്തില്‍ (ARPU) 7-9 ശതമാനം വരെ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. സമീപ കാലത്ത് നടപ്പിലാക്കിയ താരീഫ് വര്‍ധനകളെ തുടര്‍ന്നാണിത്.

കാപ്പിറ്റല്‍ ഗുഡ്‌സ്

കാപ്പിറ്റല്‍ ഗുഡ്‌സ്

ഉത്പദാന മേഖലയുടെ നട്ടെല്ലായ കാപിറ്റല്‍ ഗുഡ്‌സ് വിഭാഗം ഓഹരികളുടെ നിലവിലെ പൊതു പിഇ അനുപാതം 25.8x നിരക്കിലാണുള്ളത്. ഇത് കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരി പിഇ അനുപാതത്തേക്കാള്‍ (28.5x) 10 ശതമാനത്തോളം കിഴിവിലാണുള്ളത്. അടുത്തിടെയായി കാപിറ്റല്‍ ഗുഡ്‌സ് വിഭാഗത്തില്‍ ഉണര്‍വ് പ്രകടമാണ്. ഈ മേഖലയിലെ കമ്പനികളിലെ പണമൊഴുക്ക് ശക്തമായതിനാല്‍ ഇവയുടെ ബാലന്‍സ് ഷീറ്റും മികച്ച നിലവാരത്തിലേക്ക് ഉയരുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ മൂലധന വിനിയോഗം വര്‍ധിപ്പിച്ചതും അനുകൂല ഘടകമാണ്.

ഇതും ശ്രദ്ധിക്കണം

ഇതും ശ്രദ്ധിക്കണം

പിഇ റേഷ്യോ അടിസ്ഥാനപ്പെടുത്തി എളുപ്പം വരുമാനത്തിന്റെ തോത് മനസിലാക്കാമെങ്കിലും മറ്റ് ചില ഘടകങ്ങള്‍ കൂടി പരിഗണിച്ചാലേ തീരുമാനം കൂടുതല്‍ മികച്ചതാകൂ. ഒരു കമ്പനിക്ക് സമീപഭാവിയില്‍ വരുമാനത്തില്‍ വര്‍ധനവ് നേടാനാവുമെങ്കില്‍ പിഇ റേഷ്യോയെ മാത്രം അടിസ്ഥാനപ്പെടുത്തി അന്തിമ തീരുമാനം എടുക്കുന്നത് ഉചിതമായിരിക്കുകില്ല. അതിനാല്‍ നിലവിലെ കടത്തിന്റെ തോത്, കമ്പനി പ്രവര്‍ത്തിക്കുന്ന മേഖല. ബിസിനസ് ശൈലി, വളര്‍ച്ചാ സാധ്യത ഒക്കെ പരിഗണിച്ചു വേണം ദീര്‍ഘകാല നിക്ഷേപത്തിന് ഏത് ഓഹരി പരിഗണക്കണമെന്ന അന്തിമ തീരുമാനം എടുക്കാവൂ.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം മോത്തിലാല്‍ ഒസ്വാള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X