ഓരോ വിലയിടിവിലും മേടിക്കാവുന്ന 3 നിഫ്റ്റി സ്റ്റോക്കുകള്‍ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിസംബര്‍ പാദത്തിലെ തിരിച്ചടികള്‍ക്കു ശേഷം വിപണി നേട്ടത്തിന്റെ പാതയിലേക്ക് തിരികെയെത്തിക്കഴിഞ്ഞു. സമീപകാല താഴ്ചയില്‍ നിന്നും പ്രധാന സൂചികകള്‍ 9 ശതമാനത്തോളം ഇതിനോടകം തിരിച്ചു പിടിച്ചു. നിലവില്‍ സര്‍വാകല റെക്കോഡില്‍ നിന്നുള്ള വ്യത്യാസം 5 ശതമാനത്തില്‍ താഴെയുമാണ്. കമ്പനികള്‍ മികച്ച മൂന്നാം പാദഫലങ്ങള്‍ പുറത്തുവിട്ടാല്‍ വിപണി വീണ്ടും പുതിയ ഉയരം കുറിച്ചേക്കാം. ഇതിനിടെയിലും വിലയില്‍ പുരോഗതിയില്ലാതെ നില്‍ക്കുന്ന നിഫ്റ്റി സൂചികയില്‍ ഉള്‍പ്പെട്ട മൂന്ന് ഓഹരികളെയാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടിസ്ഥാനപരമായി മകിച്ച ഓഹരികളും തിരുത്തലും കഴിഞ്ഞ് നില്‍ക്കുന്നതിനാല്‍ ദീര്‍ഘകാല നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണെന്നും വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

 

1) ബിപിസിഎല്‍

1) ബിപിസിഎല്‍

ഇന്ത്യയിലെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് അഥവാ ബിപിസിഎല്‍. മഹാരത്‌ന പദവിയുള്ള കമ്പനി രാജ്യത്തെ 25% വരുന്ന എണ്ണ വിതരണം നിയന്ത്രിക്കുന്നു. ഫോര്‍ച്യൂണ്‍ പട്ടിക അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ 279-ആമത്തെ കമ്പനിയാണ്. 1976-വരെ ബര്‍മ ഷെല്‍ എന്ന പേരില്‍ നെതര്‍ലാന്‍ഡ്‌സിലെ റോയല്‍ ഡച്ച് ഷെല്‍, ബ്രിട്ടനിലെ ബര്‍മ ഓയില്‍ കമ്പനിയുമായി ചേര്‍ന്നുള്ള സംയുക്ത സ്വകാര്യ സംരഭമായിരുന്നു. യുദ്ധകാലത്ത് ഇന്ത്യന്‍ സൈന്യത്തിന് എണ്ണ നല്‍കാന്‍ സ്വകാര്യ എണ്ണ കമ്പനികള്‍ മടികാട്ടിയതാണ് ദേശസാല്‍ക്കരണത്തിന് ഇടയാക്കിയത്. നിലവില്‍ എണ്ണ പര്യവേക്ഷണം, ഉത്പാദനം, ചില്ലറ വില്‍പ്പന, പെട്രോളിയം അനുബന്ധ ഉത്പന്ന നിര്‍മാണം എന്നീ മേഖലകളില്‍ കമ്പനി പ്രവര്‍ത്തിക്കുന്നു. ഗാര്‍ഹിക, വാണിജ്യ ഉപഭോക്താക്കള്‍ക്ക് എല്‍പിജിയും വിതരണം ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ബിപിസിഎല്ലിനെ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തു.

22 % വിലക്കുറവില്‍

22 % വിലക്കുറവില്‍

നിലവില്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 22 ശതമാത്തോളം താഴ്ന്നാണ് ബിപിസിഎല്‍ (BSE: 500547, NSE: BPCL) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. വെള്ളിയാഴ്ച 396.20 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന ഓഹരി വില 503 രൂപയും കുറഞ്ഞ വില 357 രൂപയുമാണ്. നിലവില്‍ 85,945 കോടി രൂപയാണ് വിപണി മൂലധനം. ഓഹരിയുടെ ഡിവഡന്റ് യീല്‍ഡ് 19.94 ശതമാനമാണ്. ഇത് സമീപകാലത്ത് പ്രത്യേക ലാഭവിഹിതമായി് 58 രൂപ വിതരണം ചെയ്തിരുന്നു. പ്രതിയോഹരി ബുക്ക് വാല്യൂ 243.29 രൂപയാണ്. സെപ്റ്റംബര്‍ പാദത്തിലെ വരുമാനം 1,01,937 കോടിയും അറ്റാദായം 2,725 കോടി രൂപയുമാണ്.

2) ഐടിസി

2) ഐടിസി

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ കമ്പനികളിലൊന്നാണ് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടിസി ലിമിറ്റഡ്. നൂറിലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനിക്ക് അഞ്ച് വിഭാഗങ്ങളിലായി 13 ബിസിനസ് സംരംഭങ്ങള്‍ ആണുള്ളത്. സിഗരറ്റ് വിപണിയിലെ അനിഷേധ്യ നേതാവാണ്. കൂടാതെ, എഫ്എംസിജി ഹോട്ടല്‍സ്, പേപ്പര്‍ ബോര്‍ഡ്, സ്‌പെഷ്യാലിറ്റി പേപ്പേഴ്‌സ്, പാക്കേജിങ്, കാര്‍ഷിക, ഇന്‍ഫര്‍മേഷന്‍ സാങ്കേതിക വിദ്യകളില്‍ അടക്കം കമ്പനിക്ക് ബിസിനസ് സംരംഭങ്ങള്‍ ഉണ്ട്. 100 രാജ്യങ്ങളിലേക്ക് ഐടിസിയുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. വിവിധ വിഭാഗങ്ങളില്‍ നിന്നായി കമ്പനിക്ക് മൂന്നര ലക്ഷം കോടിയിലേറെ രൂപയുടെ വിപണി മൂലധനവും 52,000 കോടിയിലേറെ രൂപയുടെ വാര്‍ഷിക വരുമാനവും ഉണ്ട്.

മുടങ്ങാതെ ലാഭവിഹിതം

മുടങ്ങാതെ ലാഭവിഹിതം

അറ്റാദായത്തിന്റെ 60 ശതമാനവും ലാഭവിഹിതമായി ഓഹരിയുടമകള്‍ക്ക് മുടങ്ങാതെ കൊടുക്കുന്ന കമ്പനിയാണ് ഐടിസി ലിമിറ്റഡ് (BSE : 500875, NSE : ITC). കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓഹരിയൊന്നിന് 10.75 രൂപയാണ് ഡിവിഡന്റ് നല്‍കിയത്. നിലവിലെ ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ 4.89 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്. വെള്ളിയാഴ്ച 218.40 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 265.30 രൂപയും കുറഞ്ഞ വില 199.10 രൂപയുമാണ്.

Also Read: 70% ലാഭം നേടണോ? വിലക്കുറവിലുള്ള ഈ 4 സ്വകാര്യ ബാങ്ക് ഓഹരികള്‍ പരിഗണിക്കാംAlso Read: 70% ലാഭം നേടണോ? വിലക്കുറവിലുള്ള ഈ 4 സ്വകാര്യ ബാങ്ക് ഓഹരികള്‍ പരിഗണിക്കാം

3) ബജാജ് ഓട്ടോ

3) ബജാജ് ഓട്ടോ

ഇന്ത്യയിലെ രണ്ടാമത്തെയും ലോകത്തെ മൂന്നാമത്തെയും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ബജാജ് ഓട്ടോ ലിമിറ്റഡ് (BSE : 532977, NSE : BAJAJ-AUTO). കൂടാതെ ലോകത്തെ ഏറ്റവും വലിയ മുചക്ര വാഹന നിര്‍മാതാക്കള്‍ കൂടിയാണിവര്‍. രാജ്യത്തെ പ്രശസ്ത ബിസിനസ് സംരംഭകരായ ബജാജ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. ഇലക്ട്രിക് വാഹന രംഗത്തേക്കും ശ്രദ്ധ പതിപ്പിക്കുന്നത് ഭാവി വളര്‍ച്ചാ സാധ്യതയും ഉറപ്പാക്കുന്ന ഘടകമാണ്.

Also Read: 100% ലാഭം നേടാം; 2022-ലേക്കുള്ള 3 മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്കുകള്‍ ഇതാAlso Read: 100% ലാഭം നേടാം; 2022-ലേക്കുള്ള 3 മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്കുകള്‍ ഇതാ

കടബാധ്യതകളില്ല

കടബാധ്യതകളില്ല

കടബാധ്യതകള്‍ യാതൊന്നും ഇല്ലാത്തതും ബജാജ് ഓട്ടോയുടെ ഓഹരികളെ ആകര്‍ഷകമാക്കുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ 17,526 കോടി രൂപ കരുതല്‍ ധനശേഖരമാണ് കമ്പനിക്കുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 140 രൂപയാണ് ലാഭവിഹിതമായി നല്‍കിയത്. നിലവിലെ ഡിവിഡന്റ് യീല്‍ഡ് 4.19 ശതമാനമാണ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 4,361.40 രൂപയും കുറഞ്ഞ വില 3,027.05 രൂപയുമായാണ്. നിലവില്‍ 93,323 കോടി രൂപയാണ് വിപണി മൂലധനം. പ്രതിയോഹരി ബുക്ക് വാല്യൂ 942.52 രൂപയാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Value Investing Under Performing Nifty Stocks BPCL ITC Bajaj Auto Can Buy On Declines

Value Investing Under Performing Nifty Stocks BPCL ITC Bajaj Auto Can Buy On Declines
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X