ഇന്ത്യന്‍ ഓഹരി വിപണിയിലെ സെലിബ്രിറ്റി നിക്ഷേപകരില്‍ ഒരാളാണ് പൊറിഞ്ചു വെളിയത്ത്. സ്മോള്‍ കാപ് ഓഹരികളുടെ ചക്രവര്‍ത്തിയെന്നാണ് ഈ ചാലക്കുടിക്കാരനെ നിക്ഷേപക ലോകത്ത് അറിയപ്പെടുന്നത്. 2002 മുതല്‍ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുന്‍നിര പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് കമ്പനിയായ ഇക്വിറ്റി ഇന്റലിജന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനുമാണ് അദ്ദേഹം. ഇക്കഴിഞ്ഞ മാര്‍ച്ച് സാമ്പത്തിക പാദത്തില്‍ പൊറിഞ്ചു വെളിയത്ത് ഓഹരി വിഹിതം വെട്ടിക്കുറച്ച ഒരു സ്മോള്‍ കാപ് കമ്പനിയെ കുറിച്ചാണ് ഈ ലേഖനത്തില്‍ വിശദീകരിക്കുന്നത്.
എങ്ങനെ മനസിലാക്കാം ?
മൂലധന വിപണിയുടെ രാജ്യത്തെ നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(SEBI)യുടെ നിര്‍ദേശ പ്രകാരം ലിസ്റ്റ് ഓഹരി വിപണിയില്‍ വ്യാപാരം ചെയ്യപ്പെടുന്ന കമ്പനികള്‍ക്ക് ഓരോ സാമ്പത്തിക പാദത്തിലും കമ്പനിയിലെ മുഖ്യ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം സംബന്ധച്ച വിവരം പരസ്യപ്പെടുത്തേണ്ടതുണ്ട്. കമ്പനിയുടെ ആകെ ഓഹരിയില്‍ കുറഞ്ഞത് ഒരു ശതമാനം എങ്കിലും കരസ്ഥമാക്കിയവരെ ആണ് പ്രധാന നിക്ഷേപകരായി കണക്കാക്കുന്നത്.
ഏറ്റവും ഒടുവില്‍ ലഭ്യമാകുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചതില്‍ നിന്നും ഇക്കഴിഞ്ഞ ജനുവരി- മാര്‍ച്ച് ത്രൈമാസ കാലയളവില്‍, പൊറിഞ്ചുവിന്റെ കൈവശമുണ്ടായിരുന്ന ഷാലിമാര്‍ പെയിന്റ്സില്‍ ഓഹരി വിഹിതം വെട്ടിക്കുറച്ചതായി കാണാനാവും. മാര്‍ച്ച് പാദത്തില്‍ 0.70 ശതമാനം ഓഹരികളാണ് അദ്ദേഹം ഒഴിവാക്കിയത്.
ഡിസംബര്‍ പാദത്തില്‍ പൊറിഞ്ചുവിന്റെ കൈവശം ഷാലിമാര്‍ പെയിന്റ്സിന്റെ 2.20 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ മാര്‍ച്ച് പാദത്തോടെ ഇത് 1.60 ശതമാനമായി കുറഞ്ഞു. അതായത് 80,000 ഓഹരികളാണ് ഈ കാലയളവില്‍ അദ്ദേഹം വിറ്റൊഴിവാക്കിയത്. 2017 മുതല്‍ പൊറിഞ്ചു വെളിയത്തിന്റെ കൈവശം ഷാലിമാര്‍ പെയിന്റ്സ് ഓഹരികളുണ്ട്.
ഷാലിമാര്‍ പെയിന്റ്സ്
മോടി പിടിപ്പിക്കുന്നതിനും വ്യാവസായിക ആവശ്യത്തിനുള്ളതും ഉള്‍പ്പെടെ വിവിധതരം പെയിന്റുകള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് ഷാലിമാര്‍ പെയിന്റ്സ് (BSE: 509874, NSE: SHALPAINTS). 1902-ലാണ് തുടക്കം. രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളായ രാഷ്ട്രപതി ഭവന്, ഹൗറ പാലം, വിദ്യാസാഗര്‍ സേതു, സാള്‍ട്ട് ലേക് സ്റ്റേഡിയം തുടങ്ങിയവയൊക്കെ സ്ഥിരമായി ഷാലിമാര്‍ പെയിന്റ്സ് ആണ് ഉപയോഗിക്കുന്നത്. എക്സ്ട്രാ, സൂപ്പര്ലാക്, ശക്തിമാന്, സൂപ്പര്ലാക് ഹൈ-ഗ്ലോസ്, ഹുസൈന് കളക്ഷന്‍ എന്നിവ കമ്പനിയുടെ ബ്രാന്‍ഡുകളാണ്.
കമ്പനിയുടെ ആകെ ഓഹരിയില്‍ 39.92 ശതമാനം പ്രമോട്ടറിന്റെ പക്കലാണുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 0.24 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 1.88 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 57.95 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഷാലിമാര്‍ പെയിന്റ്സിന്റെ സാമ്പത്തിക സ്ഥിതി മോശം അവസ്ഥയിലാണ്. കഴിഞ്ഞ 5 സാമ്പത്തിക പാദങ്ങളിലും വരുമാനത്തില്‍ വളര്‍ച്ചയില്ല. ഈ കാലയളവില്‍ കമ്പനി നഷ്ടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്.
അതേസമയം 150.30 രൂപയിലാണ് ഓഹരികള്‍ ഇന്ന് ക്ലോസ് ചെയ്തിരിക്കുന്നത്. 52 ആഴ്ചയിലെ ഓഹരിയുടെ ഉയര്‍ന്ന നിലവാരം 162 രൂപയും കുറഞ്ഞ വില 83 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
