ഇതാണ് 'ശരിക്കും' വീഴ്ച്ച; മാര്‍ക്കറ്റ് 16% ഇറങ്ങിയപ്പോള്‍ 70% വരെ ഇടിഞ്ഞത് 115 ഓഹരികള്‍

കിഴക്കന്‍ യൂറോപ്പിലെ റഷ്യ- ഉക്രൈന്‍ സംഘര്‍ഷവും അതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ഒന്നര പതിറ്റാണ്ടിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിയതും പിന്നാലെ വരുന്ന പണപ്പെരുപ്പ ഭീഷണയുമൊക്കെയായി ആഭ്യന്തര വിപണി സമ്മര്‍ദത്തിലാണ്. ഇതിനു പുറമെയാണ് കഴിഞ്ഞ 5 മാസമായി ഇടതടവില്ലാതെയുള്ള വിദേശ നിക്ഷേപകരുടെ വില്‍പ്പന. ഇതോടെ 2021 ഒക്ടോബറില്‍ രേഖപ്പെടുത്തിയ സര്‍വകാല റെക്കോഡില്‍ നിന്നും പ്രധാന സൂചികകള്‍ 16 ശതമാനത്തോളം തിരുത്തല്‍ നേരിട്ടിരിക്കുകയാണ്. ഏഴു മാസത്തിനിടെയുള്ള താഴന്ന നിലവാരത്തിലേക്കാണ് സൂചികകള്‍ ഇറങ്ങിയത്.

ഓഹരികളിലെ ഇടിവ്

എന്നാല്‍ ഓഹരികളിലെ ഇടിവ് ഇതിലും രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്. ബിഎസ്ഇ-500 സൂചികയിലെ എല്ലാ ഓഹരികളും അവയുടെ സര്‍വകാല റെക്കോഡില്‍ നിന്നും താഴെയാണ്. എന്നാല്‍ 2021-22 വര്‍ഷത്തിനിടെ 306 ഓഹരികളാണ് സര്‍വകാല റെക്കോഡ് നിലവാരം രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ 295 ഓഹരികളും ഇപ്പോള്‍ ഇരട്ടയക്കത്തിലുള്ള നഷ്ടം നേരിടുന്നതായാണ് റിപ്പോര്‍ട്ട്. ഇവയില്‍ 115 ഓഹരികളിലെ ഇടിവ് 30 മുതല്‍ 66 ശതമാനം വരെയാണ്.

50-66% ഇടിവ്

50-66 % ഇടിവ്

ടാറ്റ ടെലിസര്‍വീസസ് (മഹാരാഷ്ട്ര), സീക്വന്റ് സയന്റിഫിക്ക്, വൈഭവ് ഗ്ലോബല്‍, ജൂബിലന്റ് ഫാര്‍മോവ, ഇന്ത്യമാര്‍ട്ട് ഇന്റര്‍മെഷ്, ഇന്‍ഡിഗോ പെയിന്റ്‌സ്, ഹൈക്കല്‍, ലക്‌സ് ഇന്‍ഡസ്ട്രീസ്, ജൂബിലന്റ് ഇന്‍ഗ്രേവിയ, ഏജീസ് ലോജിസ്റ്റിക്‌സ്, മഹീന്ദ്ര ലോജിസ്റ്റിക്‌സ് ഓഹരികളാണ് ഒരു വര്‍ഷ കാലയളവിലെ ഉയരത്തില്‍ നിന്നും 50 മുതല്‍ 66 ശതമാനം വരെ ഇടിഞ്ഞത്.

40-49% ഇടിവ്

40-49 % ഇടിവ്

മണപ്പുറം ഫിനാന്‍സ്, മെട്രോപൊളീസ് ഹൈല്‍ത്ത്‌കെയര്‍, ബാലാജി ആമീന്‍സ്, ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്, ഫിനോലെക്‌സ് ഇന്‍ഡസ്ട്രീസ്, ഡോ. ലാല്‍ പത്‌ലാബ്‌സ്, റൊസാരി ബയോടെക്, ജൂബിലന്റ് ഫുഡ് വര്‍ക്‌സ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ഐആര്‍സിടിസി, സിഎസ്ബി ബാങ്ക്, ഓറോബിന്ദോ ഫാര്‍മ, എന്‍ഡുറന്‍സ് ടെക്‌നോളജീസ്, ഇന്‍ഫോ എഡ്ജ് (ഇന്ത്യ), ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, കംപ്യൂട്ടര്‍ ഏജ് മാനേജ്‌മെന്റ് സര്‍വീസസ്, എംസിഎക്‌സ് ഇന്ത്യ, അഡ്വാന്‍സ്ഡ് എന്‍സൈം ടെക്‌നോളജീസ്, നിപ്പോണ്‍ ലൈഫ് ഇന്ത്യ, ഹാപ്പിയസ്റ്റ് മൈന്‍ഡ്‌സ് ടെക്‌നോളജീസ് തുടങ്ങിയ ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 40 മുതല്‍ 49 ശതമാനം വരെ ഇടിഞ്ഞു.

30-39% ഇടിവ്

30-39 % ഇടിവ്

ശ്രീറാം ട്രാന്‍സ്‌പോര്‍്ട്ട് ഫിനാന്‍സ്, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പേഴ്‌സ്, പിഎന്‍സി ഇന്‍ഫ്രാടെക്, ജെകെ സിമന്റ്, ടിടികെ പ്രസ്റ്റീജ്, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്, എസ്ബിഐ കാര്‍ഡ്്, ഗുജറാത്ത് ഗ്യാസ്, അംബുജ സിമന്റ്‌സ്, റൂട്ട് മൊബൈല്‍, മാക്രോടെക് ഡവലപ്പേഴ്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഡിക്‌സണ്‍ ടെക്‌നോളജീസ്, ഐഇഎകസ്, ഐസിഐസിഐ സെക്യൂരിറ്റീസ്, കജാരിയ സെറാമിക്‌സ്, എംആര്‍എഫ്, ഡോ. റെഡ്ഡീസ് ലാബ്, അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലീവര്‍, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ശ്രീ സിമന്റ്, അള്‍ട്രാടെക് സിമന്റ്, അദാനി പവര്‍, എച്ച്ഡിഎഫ്‌സി എന്നീവയാണ് 30 മുതല്‍ 39 ശതമാനത്തോളം വില താഴ്ന്ന 70 ഓഹരികളെ പ്രധാനപ്പെട്ടവ.

ആഗോള വിപണി

സമാനമായി ആഗോള വിപണികളിലും നഷ്ടക്കഥ തന്നെയാണ് കാണാന്‍ സാധിക്കുക. അമേരിക്കയിലെ നാസ്ഡ്ക് കോംപസിറ്റ്, ഹോങ്കോങ്ങിലെ ഹാങ് സെങ്, ദക്ഷിണ കൊറിയയിലെ കോസ്പി, ജര്‍മനിയുടെ ഡാക്‌സ് എന്നീ സൂചികകള്‍ സമീപകാല ഉയരത്തില്‍ നിന്നും 20 ശതമാനത്തിലേറെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഈ സൂചികകളെല്ലാം ഔദ്യോഗിമായും ബെയര്‍ മാര്‍ക്കറ്റ് മേഖലയിലേക്ക് കടന്നു. വിപണിയിലെ ചാഞ്ചാട്ടം തുടര്‍ന്നേക്കും. കമ്മോഡിറ്റികളിലെ വില വര്‍ധനവ് ഉടനടി വരാനിരിക്കുന്ന പണപ്പെരുപ്പത്തെയാണ് സൂചിപ്പിക്കുന്നത്. നിലവില്‍ വിപണി ഓവര്‍ സോള്‍ഡ് മേഖലയിലാണെങ്കിലും കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷത്തോടെ പൊതുവികാരം നെഗറ്റീവായി മാറിയെന്നും ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ വികെ വിജയകുമാര്‍ ചൂണ്ടിക്കാട്ടി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X