പുള്‍ബാക്ക് റാലി! ഒത്തുവന്നാല്‍ ഈയാഴ്ച പറക്കാന്‍ നില്‍ക്കുന്ന 2 ഓഹരികളിതാ

റഷ്യ- ഉക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് 3.5 ശതമാനത്തോളമാണ് കഴിഞ്ഞ വ്യാപാര ആഴ്ചയില്‍ വിപണികളില്‍ നഷ്ടം നേരിട്ടത്. ഇതോടെ തുടര്‍ച്ചയായ മൂന്നാം ആഴ്ചയാണ് സൂചികകള്‍ നഷ്ടത്തോടെ കടന്നു പോകുന്നത്. സെന്‍സെക്‌സില്‍ 1,974 പോയിന്റും നിഫ്റ്റി 618 പോയിന്റുമാണ് ആഴ്ചക്കണക്കില്‍ നഷ്ടപ്പെടുത്തിയത്. അതേസമയം സ്‌മോള്‍ കാപ് വിഭാഗം സൂചിരയില്‍ 4.5 ശതമാനത്തോളം തിരിച്ചടി നേരിട്ടു. 100-ലേറെ ഓഹരികള്‍ 10- 22 ശതമാനം വരെ തിരുത്തലിന് വിധേയമായി. മിഡ് കാപ് സൂചിക 2.5 ശതമാനത്തോളവും കഴിഞ്ഞയാഴ്ച ഇടിഞ്ഞു.

വിക്‌സ്

വെള്ളിയാഴ്ച ചാഞ്ചാട്ടം അളക്കുന്ന വിക്‌സ് നിരക്കുകള്‍ 33-ല്‍ നിന്നും 26-ലേക്ക് താഴ്ന്നിട്ടുണ്ട്. വരുന്നയാഴ്ചയും വിക്‌സ് നിരക്കുകള്‍ ഇടിയുകയാണെങ്കില്‍ വിപണിക്കത് ശുഭസൂചനയാണ്. നിലവില്‍ നിഫ്റ്റിയെ സംബന്ധിച്ച് 16,200- 16,400 നിലവാരം നിര്‍ണായകമാണ്. അതുപോലെ മുകളിലേക്ക് 16,800- 16,850 നിലവാരം മറികടന്ന് നിലനിന്നാല്‍ ടെക്‌നിക്കല്‍ പുള്‍ബാക്കിനുള്ള സാധ്യത വര്‍ധിക്കും. 16,200 മുതല്‍ 17,000 നിലവാരത്തില്‍ വരുന്നയാഴ്ച നിഫ്റ്റി വ്യാപാരം ചെയ്യപ്പെടാനാകും സാധ്യത. നിഫ്റ്റി വീണ്ടും 17,500 നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്താല്‍ മാത്രമേ നിലവിലെ ബെയറിഷ് ട്രെന്‍ഡ് പൂര്‍ണമായും മാറിയെന്ന് കരുതാനാകുകയുള്ളൂ.

ഗതിവിഗതി

അതേസമയം, റഷ്യ- ഉക്രൈന്‍ സംഘര്‍ഷത്തിന്റെ ഗതിവിഗതികളാവും സമീപ കാലയളവിലേക്ക് ആഗോള വിപണികളെയൊക്കെ സ്വാധീനിക്കുക. സംഘര്‍ഷം പുതിയ തലത്തിലേക്ക് വ്യാപിക്കാതിരുന്നാല്‍ വിപണി തിരിച്ചു വരവിനുള്ള ശ്രമം ഊര്‍ജിതമാക്കും. ഇതിനോടൊപ്പം ആഭ്യന്തര വിപണിയെ സ്വാധീനിക്കാവുന്ന മറ്റ് ഘടകങ്ങളും പുതിയ വ്യാപാര ആഴ്ചയില്‍ പുറത്തു വരുന്നുണ്ട്. ത്രൈമാസ ജിഡിപി നിരക്ക്, ഫെബ്രുവരിയിലെ വാഹന വില്‍പ്പനയുടെ കണക്ക്, മാനുഫാക്ചറിംഗ് പിഎംഐ നിരക്ക് തുടങ്ങിയവ അടുത്ത ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും. അടുത്തയാഴ്ച ട്രേഡിന് പരിഗണിക്കാവുന്ന 2 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.

1) അപ്പോളോ ഹോസ്പിറ്റല്‍

1) അപ്പോളോ ഹോസ്പിറ്റല്‍

രാജ്യത്തെ പ്രമുഖ ആശുപത്രി ശൃംഖലയായ അപ്പോളോ ഹോസ്പിറ്റല്‍സ് (BSE: 508869, NSE: APOLLOHOSP) വെള്ളിയാഴ്ച ശക്തമായ തിരിച്ചുവരവാണ് കാഴ്ചവച്ചത്. രണ്ട് ആഴ്ചയായി ഓഹരി സ്ഥിരതയാര്‍ജിക്കുന്ന പാതയിലായിരുന്നു. ഉടന്‍ തന്നെ ഒരു ബ്രേക്ക്ഔട്ട് ഉണ്ടാകുമെന്നും കരുതപ്പെടുന്നു. നിലവിലെ വില നിലവാരത്തില്‍ (4,633.45 രൂപ) നിന്നും 5,000 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് പ്രമുഖ മാര്‍ക്കറ്റ് അനലിസ്റ്റ് കുനാല്‍ ബോത്ര നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 4,450 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. ഒന്നു- രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ ലക്ഷ്യം ഭേദിക്കുമെന്നാണ് നിഗമനം. അതേസമയം, 52 ആഴ്ചയിലെ ഓഹരിയുടെ കൂടിയ വില 5,935.40 രൂപയും കുറഞ്ഞ വില 2,787.50 രൂപയുമാണ്.

2) ജിഎന്‍എഫ്‌സി

2) ജിഎന്‍എഫ്‌സി

കെമിക്കല്‍/ ഫെര്‍ട്ടിലൈസര്‍ വിഭാഗത്തിലെ മിഡ് കാപ് ഓഹരിയായ ജിഎന്‍എഫ്‌സിയും (BSE: 500670, NSE: GNFC) വരുന്നയാഴ്ച പരിഗണിക്കാമെന്ന് കുനാല്‍ ബോത്ര സൂചിപ്പിച്ചു. ഓഹരി വിലയുടെ ചാര്‍ട്ടില്‍ 'ബുള്ളിഷ് ഫ്‌ലാഗ്' പാറ്റേണ്‍ ദൃശ്യമാണ്. ഈ മാസം ആദ്യ പകുതിയില്‍ ഓഹരി ശക്തമായ പ്രകടനമാണ് നടത്തിയത്. വെള്ളിയാഴ്ച ഓഹരി 546.40 രൂപ നിരക്കിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 600 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 525 രൂപയില്‍ ക്രമീകരിക്കണമെന്നും കുനാല്‍ ബോത്ര നിര്‍ദേശിച്ചു. 52 ആഴ്ചയിലെ ഓഹരിയുടെ കൂടിയ വില 577.90 രൂപയും കുറഞ്ഞ വില 255.90 രൂപയുമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം കുനാല്‍ ബോത്രയുമായുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X