പുതിയ ലോകം ക്രെഡിറ്റ് കാർഡുകളുടേത് കൂടിയാണ്. യാത്ര, ടിക്കറ്റ് ബുക്കിംഗ്, ഷോപ്പിംഗ് തുടങ്ങി വ്യത്യസ്ത ആവശ്യങ്ങൾക്കായി വിവിധ ക്രെഡിറ്റ് കാർഡുകളും ഇന്ന് വിപണിയിൽ ലഭ്യം. അത്യാവശ്യ സമയത്ത് പണം കടം തരുന്ന കൂട്ടുകാരനാണ് ക്രെഡിറ്റ് കാർഡ് എന്ന് വേണമെങ്കിൽ പറയാം. പക്ഷേ പണം കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത വളരെ വലുതാണ്.
ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ക്രെഡിറ്റ് സ്കോർ. ഒരു വ്യക്തിക്ക് എത്ര രൂപ വരെ വായ്പ നൽകണം തുടങ്ങിയവ തീരുമാനിക്കുന്നത് ഈ ക്രെഡിറ്റ് സ്കോറാണ്.

ക്രെഡിറ്റ് സ്കോർ
മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. 300 മുതൽ 900 വരെയുള്ള സ്‌കോർ, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കാണിക്കുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്കോർ വായ്പാ സാധ്യത കുറയ്ക്കുന്നു. ക്രെഡിറ്റ് സ്കോർ 900-ലേക്ക് അടുക്കുന്തോറും ലോണുകളുടെയും മറ്റ് ക്രെഡിറ്റ് ഉപകരണങ്ങളുടെയും ലഭ്യത കൂട്ടും. അതായത് ക്രെഡിറ്റ് യോഗ്യതയും കൃത്യസമയത്ത് വായ്പ തിരിച്ചടവ് നടത്താനുള്ള കഴിവും വിലയിരുത്തുന്നതിന് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഉപയോഗിക്കുന്ന ഘടകമാണ് ക്രെഡിറ്റ് സ്കോർ എന്ന് സാരം.
ഒരു വ്യക്തിക്ക് ഒരു ദിവസംകൊണ്ട് ക്രെഡിറ്റ് സ്കോർ വർധിപ്പിക്കാൻ സാധിക്കില്ല. എന്നാൽ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുറഞ്ഞ സ്‌കോർ ഉയർത്താനും മികച്ച സ്കോർ നിലനിർത്താനും കഴിയും. അവ എന്തൊക്കെ എന്ന് വിശദമായി പരിശോധിക്കാം.
1. കൃത്യമായ തിരിച്ചടവ്
ക്രെഡിറ്റ് സ്കോർ ഉയർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നത് ലോൺ തിരിച്ചുകളാണ്. ക്രെഡിറ്റ് കാർഡ് ബില്ലുകളും ലോൺ തിരിച്ചടവും കൃത്യമായാൽ ഉയർന്ന് ക്രെഡിറ്റ് സ്കോർ ലഭിക്കും.
ലോൺ, ക്രെഡിറ്റ് കാർഡ് ബിൽ എന്നിവയിലെ തിരിച്ചടവ് ഒരു തവണയെങ്കിലും മുടങ്ങിയാൽ അത് മോശം ക്രെഡിറ്റ് ഹിസ്റ്ററിയായി രേഖപ്പെടുത്തും. ഇത് ഭാവിയിൽ വായ്‌പ എടുക്കാൻ ബാങ്കിനെ സമീപിക്കുമ്പോൾ തിരിച്ചടിയാകാൻ സാധ്യതയുണ്ട്. അതിനാൽ ക്രെഡിറ്റ് കാർഡ് അടക്കമുള്ള വായ്‌പകളുടെ മാസത്തവണകൾ കൃത്യസമയത്തുതന്നെ തിരിച്ചടയ്ക്കുക.
2. വരവ് - ചിലവ് അനുപാതം
വരവും ചിലവും തമ്മിലുള്ള അനുപാതം എപ്പോഴും നിയന്ത്രിക്കണം. ഇല്ലെങ്കിൽ പ്രതിമാസ ബഡ്ജറ്റ് താളം തെറ്റും. പ്രതിമാസ വരുമാനത്തിൽ നിന്നും ഇഎംഐ കഴിഞ്ഞതിന് ശേഷമുള്ള പണം ആവശ്യങ്ങൾക്കായി ചിലവാക്കുക. ക്രെഡിറ്റ് കാർഡുകളും അത്യാവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുക. ക്രെഡിറ്റ് കാർഡ് ബാലൻസുകൾ പതിവായി അവലോകനം ചെയ്യുകയും ക്രെഡിറ്റ് വിനിയോഗ അനുപാതം മെച്ചപ്പെടുത്തുകയും ചെയ്യുക.
ക്രെഡിറ്റ് കാർഡിൽ അനുവദിക്കപ്പെട്ടിട്ടുള്ള വായ്‌പ പരിധി പൂർണമായി വിനിയോഗിക്കുന്നത് സിബിൽ അടക്കമുള്ള റേറ്റിങ് ഏജൻസികൾ നല്ല പ്രവണതയായി കണക്കാക്കുന്നില്ല. അതിനാൽ എല്ലായ്‌പ്പോഴും മുഴുവൻ തുക വിനിയോഗിക്കാതെ പരിധിയുടെ പകുതിയോ അതിൽ താഴെയോ തുക മാത്രം ചിലവഴിച്ചാൽ ക്രെഡിറ്റ് സ്കോറിന് ഗുണകരമാണ്.
3. എമർജൻസി ഫണ്ട്
അത്യാവശ്യ കാര്യങ്ങൾക്കായി ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കുന്നത് നല്ലതാണ്. ഇഎംഐ പേയ്‌മെന്റുകളിൽ കാലതാമസമുണ്ടാക്കുന്ന അപ്രതീക്ഷിതമായ സാഹചര്യത്തിൽ, ഒരു എമർജൻസി ഫണ്ട് ഒരു ലൈഫ് സേവർ ആയിരിക്കും. ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുന്നതോ തിരിച്ചടവ് കാലതാമസം നേരിടുന്ന ഏതെങ്കിലും ഇഎംഐകൾ ഉണ്ടെങ്കിൽ ഉടനടി തീർപ്പാക്കാൻ ഈ ഫണ്ട് ഉപയോഗിക്കാം.
4. വായ്പകളുടെ എണ്ണം നിയന്ത്രിക്കും
ഒരു വ്യക്തി എടുക്കുന്ന ലോണുകളുടെ എണ്ണം കൂടുതലാണെങ്കിൽ അയാളുടെ ക്രെഡിറ്റ് സ്കോർ കുറയാൻ കാരണമാകും. അനാവശ്യമായി ലോണുകൾ എടുക്കാതിരിക്കുകയാണ് ക്രെഡിറ്റ് സ്കോർ കുറയാതിരിക്കാൻ നല്ലത്. ഒരു വായ്‌പ തിരിച്ചടച്ചശേഷം മാത്രം അടുത്തതിനായി അപേക്ഷിക്കുക. അടുപ്പിച്ചടുപ്പിച്ച് ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും വായ്‌പകളെക്കുറിച്ച് അന്വേഷിക്കുന്നതും ക്രെഡിറ്റ് സ്കോർ താഴ്ത്തും.
ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടാക്കുക അത് നിലനിർത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. ക്രെഡിറ്റ് സ്‌കോറുകളുടെ പ്രാധാന്യം മനസ്സിലാക്കുകയും കൃത്യമായ സമ്പത്തിക അച്ചടക്കം പാലിക്കുകയും ചെയ്യുക. നല്ല ക്രെഡിറ്റ് സ്‌കോറിലേക്കുള്ള യാത്ര കേവലം അക്കങ്ങൾ മാത്രമല്ല, സുസ്ഥിരവും സമൃദ്ധവുമായ സാമ്പത്തിക ഭാവിക്ക് കളമൊരുക്കുന്ന ഒരു സാമ്പത്തിക മനോഭാവം വളർത്തിയെടുക്കുക എന്നത് കൂടിയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications