എന്താണ് ടേം ലോൺ? വായ്പ ആവശ്യമുള്ളവർ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകമെമ്പാടുമുള്ള ബാങ്കുകളുടെ പ്രധാന കർത്തവ്യമാണ് ആവശ്യക്കാർക്ക് വായ്പ നൽകുക എന്നത്. കടം വാങ്ങുന്നതിനും തിരിച്ചടയ്ക്കുന്നതിനുമുള്ള സങ്കീർണ്ണമായ നടപടിക്രമങ്ങളെ നിയന്ത്രിക്കുന്നത് റിസർവ് ബാങ്ക് (ആർ‌ബി‌ഐ) ആണ്. ദേശീയ ധനകാര്യ സൂക്ഷിപ്പുകാരനായി നിലനിൽക്കുകയും വാണിജ്യ ബാങ്കുകളിൽ നിന്ന് വായ്പ എടുക്കുന്നവർക്ക് വേണ്ടിയുള്ള നിബന്ധനകൾ നിയന്ത്രിക്കുകയും ചെയ്യുന്നത് റിസർവ് ബാങ്കാണ്.

എന്താണ് ടേം ലോൺ?

എന്താണ് ടേം ലോൺ?

ബാങ്കുകൾ വിവിധ തരത്തിലുള്ള വായ്പകൾ ഉപഭോക്താക്കൾക്ക് നൽകാറുണ്ട്. അവയിലൊന്നാണ് ടേം ലോൺ. സ്ഥിര ആസ്തികൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഒരുതരം വായ്പയാണ് ടേം ലോൺ. ടേം ലോണിന്റെ കാര്യത്തിൽ, മുൻകൂട്ടി തീരുമാനിച്ച തിരിച്ചടവ് കാലാവധി അനുസരിച്ച് ഒരു നിശ്ചിത സമയത്തേക്ക് ഒരു നിർദ്ദിഷ്ട തുകയാണ് വായ്പ നൽകുക. ഫിക്സഡ്, ഫ്ലോട്ടിംഗ് ലോണുകളുടെ അടിസ്ഥാനത്തിൽ ടേം ലോണുകളുടെ പലിശനിരക്കിൽ വ്യത്യാസം വരും.

ലോണെടുത്ത് സ്ഥലം വാങ്ങാൻ പ്ലാനുണ്ടോ? സഹോദരങ്ങളുമായി സംയുക്തമായി ഭവനവായ്പ എടുക്കുന്നത് എങ്ങനെ?ലോണെടുത്ത് സ്ഥലം വാങ്ങാൻ പ്ലാനുണ്ടോ? സഹോദരങ്ങളുമായി സംയുക്തമായി ഭവനവായ്പ എടുക്കുന്നത് എങ്ങനെ?

ടേം ലോൺ ആർക്കെല്ലാം?

ടേം ലോൺ ആർക്കെല്ലാം?

ടേം ലോണുകളിൽ ഡൌൺ പേയ്‌മെന്റുകളും ഉൾപ്പെടുന്നു. അത് വായ്പ തുക കുറയ്ക്കുക മാത്രമല്ല വായ്പ നൽകുന്ന ബാങ്കുകൾക്ക് ഒരു ഉറപ്പ് നൽകുകയും ചെയ്യുന്നു. ടേം ലോണുകൾ കൂടുതലും കോർപ്പറേറ്റ് മേഖലയിക്കും ചെറുകിട ബിസിനസ്സ് സ്ഥാപനങ്ങൾക്കുമാണ് നൽകാറുള്ളത്. കോർപ്പറേറ്റ് മേഖല പൊതുവെ വായ്പാ തുക മൂലധനം സൃഷ്ടിക്കുന്നതിനും അടിസ്ഥാന സൈകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഉപയോഗിക്കുമ്പോൾ ചെറുകിട ബിസിനസ്സ് സ്ഥാപനങ്ങൾ അവരുടെ ദൈനംദിന ബിസിനസ്സ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.

റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ

റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ

ഈ മേഖലകൾക്ക് വായ്പ ലഭിക്കുന്ന നിരക്ക് റിസർവ് ബാങ്ക് തീരുമാനിക്കും. തിരിച്ചടവിൽ വീഴ്ച വരുത്തുന്നവരുടെ എണ്ണം കുറയ്ക്കുന്നതിന് റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള കർശനമായ നിയമങ്ങൾ മുഴുവൻ പ്രക്രിയയെയും വളരെ കർശനമാക്കുന്നു. വായ്പയെടുക്കുന്നവരുടെ സാമ്പത്തിക ശേഷിയും വായ്പാ തുകയും അനുസരിച്ച് വായ്പയുടെ കാലാവധി വ്യത്യാസപ്പെടുന്നു.

വായ്പ മൊറട്ടോറിയം കാലാവധി രണ്ട് വർഷം വരെ നീട്ടാം: സുപ്രീംകോടതിയോട് കേന്ദ്രംവായ്പ മൊറട്ടോറിയം കാലാവധി രണ്ട് വർഷം വരെ നീട്ടാം: സുപ്രീംകോടതിയോട് കേന്ദ്രം

കാലാവധി

കാലാവധി

റിസർവ് ബാങ്കിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, വായ്പകളുടെ കാലാവധി മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഹ്രസ്വകാല വായ്പകൾ പരമാവധി 18 മാസത്തേക്കാണ് നൽകുന്നത്. മിഡ്-ടേം ലോണുകൾ പരമാവധി മൂന്ന് വർഷത്തേക്ക് ലഭിക്കും. അതേസമയം ദീർഘകാല വായ്പകൾ, സാധാരണയായി 25 വർഷം വരെ നീണ്ടുനിൽക്കും.

2020 സെപ്റ്റംബറിലെ ബാങ്ക് അവധി ദിനങ്ങൾ ഏതൊക്കെ?2020 സെപ്റ്റംബറിലെ ബാങ്ക് അവധി ദിനങ്ങൾ ഏതൊക്കെ?

English summary

What is a term loan? Things that loan borrowers should definitely know | എന്താണ് ടേം ലോൺ? വായ്പ ആവശ്യമുള്ളവർ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

Banks offer various types of loans to their customers. Term loan is one of them. Read in malayalam.
Story first published: Thursday, September 10, 2020, 17:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X