എന്താണ് ഇ-ഗ്രാം സ്വരാജ് പോർട്ടൽ? പഞ്ചായത്തുകളിൽ നടക്കുന്നതെല്ലാം ഇനി എല്ലാവരും അറിയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രധാനമന്ത്രി നരേന്ദ്ര മോദി 2020 ഏപ്രിൽ 24 ന് രണ്ട് മൊബൈൽ പോർട്ടലുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചിരുന്നു. ഇ-ഗ്രാം സ്വരാജ് പോർട്ടലും സ്വാമിത്വ സ്കീമും. ഈ പോർട്ടലുകൾ egramswaraj.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതാണ്. മൊബൈലിലും ഈ പോർട്ടൽ ഡൌൺലോഡ് ചെയ്യാൻ കഴിയും. സമൂഹത്തിന്റെ പുരോഗതിക്കായി സർക്കാർ ആരംഭിച്ച പോർട്ടൽ ആണിത്. രാജ്യമെമ്പാടുമുള്ള പഞ്ചായത്തുകളുമായി വീഡിയോ കോൺഫറൻസ് നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദർ മോദി ഇ-ഗ്രാം സ്വരാജ് പോർട്ടലും സ്വാമിത്വ പദ്ധതിയും ആരംഭിച്ചത്.

ഈ ഐഫോണുകൾക്ക് ഇനി ഇന്ത്യയിൽ വില കൂടും, വില കൂടാത്ത ആപ്പിൾ ഫോണുകൾ ഏതെല്ലാം?ഈ ഐഫോണുകൾക്ക് ഇനി ഇന്ത്യയിൽ വില കൂടും, വില കൂടാത്ത ആപ്പിൾ ഫോണുകൾ ഏതെല്ലാം?

സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ

സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ

കോവിഡ് -19 മഹാമാരി സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി മോദി 2020 ദേശീയ പഞ്ചായത്തിരാജ് ദിനത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പോർട്ടൽ ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ മുഴുവൻ പഞ്ചായത്തിരാജ് സ്ഥാപനങ്ങളിലും ഇ-ഭരണം ശക്തിപ്പെടുത്തുന്നതിനായി ഗ്രാമങ്ങളുടെ സമ്പൂർണ്ണ ഡിജിറ്റലൈസേഷനാണ് ഇ-ഗ്രാം സ്വരാജ് പോർട്ടൽ വഴി നടപ്പിലാക്കുക.

എന്താണ് ഗ്രാമ സ്വരാജ് പോർട്ടൽ / ആപ്പ്?

എന്താണ് ഗ്രാമ സ്വരാജ് പോർട്ടൽ / ആപ്പ്?

വിശദാംശങ്ങൾ പഞ്ചായത്ത് തിരിച്ച് ലിസ്റ്റുചെയ്യുന്ന ഒരൊറ്റ ഇന്റർഫേസാണ് egramswaraj.gov.in പോർട്ടൽ. ഗ്രാമപഞ്ചായത്തിന്റെ വികസന പദ്ധതി (ജിപിഡിപി) പ്രകാരം എല്ലാ ഗ്രാമപഞ്ചായത്തുകളിലും ആസൂത്രണം മുതൽ നടപ്പാക്കൽ വരെയുള്ള പ്രവർത്തനങ്ങളുടെ രേഖകൾ ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാകും.

ഗ്രാമ സ്വരാജ് പോർട്ടലിന്റെ / ആപ്പിന്റെ പ്രയോജനം

ഗ്രാമ സ്വരാജ് പോർട്ടലിന്റെ / ആപ്പിന്റെ പ്രയോജനം

  • ഗ്രാമ സ്വരാജ് പോർട്ടൽ അല്ലെങ്കിൽ ആപ്പ് വഴി എല്ലാ ജോലികളും നിരീക്ഷിക്കുകയും റെക്കോർഡുചെയ്യുകയും ചെയ്യുന്നത് ഗ്രാമപ്രദേശങ്ങളിലെ പദ്ധതികൾ വേഗത്തിലാക്കാൻ സഹായിക്കും.
  • നിലവിലുള്ള വികസന പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും പദ്ധതികൾക്കായി നീക്കിവച്ചിരിക്കുന്ന ഫണ്ടും അതിൽ അടങ്ങിയിരിക്കുന്നതിനാൽ, ഒരാൾക്ക് അടിസ്ഥാന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ കഴിയും.
  • പഞ്ചായത്തിരാജ് മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ ഗ്രാമ സ്വരാജ് പോർട്ടൽ വഴി ലഭ്യമാകും.
  • പുരോഗതി റിപ്പോർട്ടുകളുടെ അപ്‌ഡേറ്റുകൾ ഉത്തരവാദിത്തം വർദ്ധിപ്പിക്കും
  • വികസന പദ്ധതികളുടെ വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ ഗ്രാമ സ്വരാജ് പോർട്ടലും ആപ്ലിക്കേഷനും സുതാര്യത വർദ്ധിപ്പിക്കും.
ഗ്രാമ സ്വരാജ് പോർട്ടലിൽ ആർക്കൊക്കെ അക്കൗണ്ട് ഉണ്ടാക്കാം?

ഗ്രാമ സ്വരാജ് പോർട്ടലിൽ ആർക്കൊക്കെ അക്കൗണ്ട് ഉണ്ടാക്കാം?

ഗ്രാമ സ്വരാജ് പോർട്ടലിൽ ആർക്കും ഒരു അക്കൌണ്ട് സൃഷ്ടിക്കാനും ഗ്രാമങ്ങളുടെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാനും കഴിയും. ഗ്രാമ സ്വരാജ് പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും രാജ്യമെമ്പാടുമുള്ള പഞ്ചായത്തിരാജ് സ്ഥാപനങ്ങളുടെ ഇ-ഭരണം വർദ്ധിപ്പിക്കും.

English summary

What is the eGram Swaraj Portal? All you need to know | എന്താണ് ഇ-ഗ്രാം സ്വരാജ് പോർട്ടൽ? പഞ്ചായത്തുകളിൽ നടക്കുന്നതെല്ലാം ഇനി എല്ലാവരും അറിയും

Prime Minister Narendra Modi inaugurated two mobile portals on April 24, 2020. E-Gram Swaraj Portal and Swamivata Scheme. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X