വീടുകളിലേയ്ക്ക് ആവശ്യമായ എൽപിജി സിലിണ്ടർ പേടിഎം വഴി ബുക്ക് ചെയ്യുമ്പോൾ എൽപിജി ഗ്യാസ് ഒരു നിരക്കും കൂടാതെ ബുക്ക് ചെയ്യാം. പേടിഎം ഒരു ലക്ഷം രൂപ വരെ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നതിനാലാണിത്. നിലവിൽ ജനുവരി 31 വരെയാണ് ഈ ഓഫർ ലഭിക്കുക. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും, സബ്സിഡിക്ക് ശേഷം എൽപിജിയുടെ വില 700 രൂപ മുതൽ 750 രൂപ വരെയാണ്. പേടിഎമ്മിൽ ആദ്യമായി സിലിണ്ടറിനായി ബുക്കിംഗ് നടത്തുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക.
എൽപിജി ബുക്കിംഗിന്റെ ആദ്യ പണമടയ്ക്കൽ ഐവിആർഎസും മറ്റ് മോഡുകളും വഴിയാണെങ്കിലും ഓഫർ ബാധകമാണ്. എച്ച്പി, ഇൻഡെയ്ൻ, ഭാരത് ഗ്യാസ് എന്നിവയിലുടനീളം എൽപിജി ബുക്ക് ചെയ്യുന്നതിന് ക്യാഷ്ബാക്ക് സേവനം ലഭ്യമാണ്. വിജയകരമായ ബുക്കിംഗ് അല്ലെങ്കിൽ പേയ്‌മെന്റ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ ഉപയോക്താക്കൾക്ക് ക്യാഷ്ബാക്ക് ലഭിക്കും.

കാർഡ് സ്ക്രാച്ച് ചെയ്യുന്നതിൽ നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ, നിങ്ങൾക്ക് പേടിഎം ആപ്പിന്റെ ഓഫർ വിഭാഗം സന്ദർശിക്കാം. ഓരോ സ്ക്രാച്ച് കാർഡും ഇഷ്യു ചെയ്ത തീയതി മുതൽ 7 ദിവസത്തിനുള്ളിൽ കാലഹരണപ്പെടും.
ഒരു ഗ്യാസ് സിലിണ്ടർ മാത്രമുള്ള ഉപഭോക്താക്കൾക്ക് 'തത്കാൽ' ബുക്കിംഗ് സേവനം നൽകാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) തീരുമാനിച്ചിരുന്നു. ഈ പുതിയ സേവനം അനുസരിച്ച് ബുക്ക് ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ ഉപഭോക്താക്കൾക്ക് അവരുടെ വീട്ടുപടിക്കൽ ഗ്യാസ് സിലിണ്ടർ ലഭിക്കും. സിലിണ്ടറിന്റെ 'തത്കാൽ' ബുക്കിംഗിനായി ഉപയോക്താക്കൾ 25 രൂപ അധികമായി നൽകണം. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ ബുക്ക് ചെയ്താൽ പ്രവൃത്തി ദിവസങ്ങളിൽ ഗ്യാസ് സിലിണ്ടർ രണ്ട് മണിക്കൂറിനുള്ളിൽ ഉപഭോക്താക്കളുടെ വീട്ടുവാതിൽക്കൽ എത്തിക്കും. ഒരു പരീക്ഷണമായാണ് തെലങ്കാനയിൽ 'ശിലഭാരത ജീവനം' എന്ന പേരിൽ ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
ഗ്യാസ് സിലിണ്ടറിന് വില കൂട്ടി, 50 രൂപ വർദ്ധനവ്; വില ഉയർത്തൽ അഞ്ച് മാസങ്ങൾക്ക് ശേഷം
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
