ഇന്ത്യന്‍ ധനകാര്യ മേഖലയെ തന്നെ ഇളക്കി മറിക്കുന്ന അപ്രതീക്ഷിത പ്രഖ്യാപനമാണ് എച്ച്ഡിഎഫ്സി ഗ്രൂപ്പ് കമ്പനികളുടെ ഭാഗത്തു നിന്നും തിങ്കളാഴ്ച രാവിലെയോടെ ഉണ്ടായത്. സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കിംഗ് സ്ഥാപനമായ എച്ച്ഡിഎഫ്സി ബാങ്കും മുന്‍നിര ഭവന വായ്പ സേവന ദാതാവായ എച്ച്ഡിഎഫ്സിയും തമ്മില്‍ ലയിക്കുന്നതിനാണ് പദ്ധതി. ഇതോടെ വിപണി മൂല്യത്തില്‍ എച്ച്ഡിഎഫ്സി ബാങ്ക് രാജ്യത്തെ മൂന്നാമത്തെ വലിയ കമ്പനിയായി മാറും. ധനകാര്യ മേഖലയിലെ വമ്പന്മാരുടെ ലയനം ബാങ്കിംഗ് രംഗത്തും ഏകീകരണത്തിന്റെ അലയൊലികള്‍ തീര്‍ക്കാമെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
2024 സാമ്പത്തിക വര്‍ഷത്തോടെ ഇരു കമ്പനികളും തമ്മിലുള്ള ലയനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എച്ച്ഡിഎഫ്സിയുടെ 25 ഓഹരികള്‍ കൈവശമുളളവര്‍ക്ക് 42 എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികള്‍ ലഭിക്കും. ഇതോടെ എച്ച്ഡിഎഫ്സിയുടെ നിലവിലെ ഓഹരിയുടമകള്‍ക്ക്, എച്ച്ഡിഎഫ്സി ബാങ്കിന്റെ ആകെ ഓഹരി വിഹിതത്തില്‍ 41 ശതമാനം പങ്കാളിത്തം ലഭിക്കും. നിലവിലെ വിപണി വില അടിസ്ഥാനമാക്കിയാല്‍ ലയത്തിന് ശേഷം എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം 13.5 ലക്ഷം കോടി രൂപ കവിയും. നിലവില്‍ എച്ച്ഡിഎഫ്സിക്ക് കീഴില്‍ 6.23 ലക്ഷം കോടിയുടെ ആസ്തികളും എച്ച്ഡിഎഫ്സി ബാങ്കിന് കീഴില്‍ 19.38 ലക്ഷം കോടിയുടെ ആസ്തിയുമുണ്ട്.
ഇരു കമ്പനികള്‍ക്കും എങ്ങനെ ?
ലയനം പൂര്‍ത്തിയാകുന്നതോടെ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഉപഭോക്തൃ നിര വിപുലമാകുകയാണ്. നിലവില്‍ എച്ച്ഡിഎഫ്സി ബാങ്കിന് 6.8 കോടി ഉപഭോക്താക്കളുണ്ട്. ഏകദേശം 90 ലക്ഷത്തോളം ഭവന യൂണീറ്റുകള്‍ക്കാണ് എച്ച്ഡിഎഫ്സി വായ്പ നല്‍കിയിട്ടുള്ളത്. അതേസമയം, വളരെയധികം വൈവിധ്യവത്കരിക്കപ്പെട്ടതും ചെലവു കുറഞ്ഞതുമായ വായ്പ അടിത്തറ എച്ച്ഡിഎഫ്സി ബാങ്കിനുണ്ട്. അതിനാല്‍ ദീര്‍ഘകാല ലോണ്‍ മേഖലയിലേക്ക് വളരാന്‍ ബാങ്കിന് കഴിയും. ഇത് ഇന്ത്യയില്‍ വലിയ വിപണിയുള്ള ഭവന വായ്പ മേഖലയില്‍ ശക്തമായ മത്സരം കാഴ്ച വയ്ക്കുന്നതിന് ബാങ്കിനെ പ്രപ്തമാക്കും. കൂടാതെ കോര്‍പ്പറേഷന്റേയും ബാങ്കിന്റേയും ശക്തികളും പരസ്പര പൂരകങ്ങളാണ്. ഇത് ലയനത്തിന് ശേഷം ബാങ്കിനെ കരുത്തുറ്റതാക്കും.
മാത്രവുമല്ല ലയനത്തോടെ എച്ച്ഡിഎഫ്സി ബാങ്കിന്റെ ബാലന്‍സ് ഷീറ്റ് ശക്തിപ്പെടും. അറ്റമൂല്യവും വര്‍ധിക്കും. ഊ ഘടകങ്ങള്‍ ബാങ്കിനെ ബൃഹദ് പദ്ധതികള്‍ക്ക് ലോണ്‍ നല്കാന് പ്രാപ്തമാക്കുകയും രാജ്യത്തിന്റെ സമ്പദ്ഘടനയിലേക്ക് കൂടുതല്‍ മൂലധനമൊഴുക്കാനും സഹായിക്കും. സമാനമായി ലയനത്തോടെ ബാങ്കിന്റെ വളര്‍ച്ചാ സാധ്യതകള്‍ വര്‍ധിക്കും. വൈവിധ്യമേറിയ വായ്പ സേവനങ്ങള്‍ അവതരിപ്പിക്കാനും വരുമാനം നേടാനുള്ള അവസരങ്ങളെ സംയോജിപ്പിക്കുവാനും കഴിയും.
ഇത് പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ചെലവ് കുറയ്ക്കാനും സാധിക്കും. ലയനത്തോടെ കറന്റ്, സേവിങ്സ് അക്കൗണ്ടുകളുടെ (CASA) അനുപാതം മെച്ചപ്പെടുന്നതും കുറഞ്ഞ ചെലവില്‍ വായ്പ ലഭ്യമാക്കാന്‍ ബാങ്കിനെ പ്രാപ്തമാക്കുമന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ബാങ്ക് ഇതര ധനകാര്യ മേഖലയില്‍ റിസര്‍വ് ബാങ്ക് നടപ്പാക്കാന്‍ പോകുന്ന കര്‍ശന നിയന്ത്രണങ്ങളും ഇത്തരമൊരു ലയനത്തിന് എച്ച്ഡിഎഫ്സി ഗ്രൂപ്പിനെ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
ബാങ്കിംഗ് രംഗത്തും അലയൊലി
ഇതിനോടകം ബാങ്കിംഗ് സ്ഥാപനങ്ങളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും തമ്മിൽ പ്രവര്‍ത്തന മേഖലയിലെ വ്യത്യാസങ്ങള്‍ കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വകാര്യ മേഖലയിലെ വമ്പന്‍ സ്ഥാപനങ്ങളുടെ ലയനം, ബാങ്കിംഗ് മേഖലയിലെ ഏകീകരണത്തിന് പ്രേരക ശക്തിയായി മാറിയേക്കും. അടുത്തിടെയാണ് വിദേശ സ്ഥാപനമായ സിറ്റി ബാങ്കിന്റെ ഇന്ത്യയിലെ ഉപഭോക്തൃ ബിസിനസ് യൂണിറ്റ്, ആക്സിസ് ബാങ്ക് ഏറ്റെടുത്തത്. നവാഗതരായ ഫിന്‍ടെക് കമ്പനികളില്‍ നിന്നും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ നിന്നും ശക്തമായി മത്സരം നേരിടുന്നതിനാലും വായ്പ വളര്‍ച്ചയുടെ തോത് കുറഞ്ഞതുമൊക്കെ മേഖലയിലെ ഏകീകരണത്തിന് പ്രേരണയേകും.
ഇതിനോടൊപ്പം ഡിജിറ്റല്‍വത്കരണം ശക്തിപ്പെടുന്നതും വലിയ ബാങ്കുകള്‍ക്ക് അഭിമുഖീകരിക്കേണ്ടതുണ്ട്. ശക്തമായ സാങ്കേതിക വിദ്യയുടെ പിന്‍ബലമുള്ളവര്‍ക്ക് അടിത്തറ വിപുലമാക്കാന്‍ കഴിയും. ഇല്ലെങ്കില്‍ ഭാവിയില്‍ തിരിച്ചടി നേരിടേണ്ടി വരും. ഈയൊരു പശ്ചാത്തലത്തില്‍ സമീപ ഭാവിയില്‍ കൂടുതല്‍ ലയനങ്ങള്‍ക്കും ഏകീകരണങ്ങള്ക്കുമുള്ള സാധ്യതയേറെയാണ്. ഇതിനോടകം പൊതുമേഖല ബാങ്കുകളുടെ ലയനം സര്‍ക്കാര്‍ തുടക്കമിട്ടു കഴിഞ്ഞതും ചേര്‍ത്തു വായിക്കണം. ഏകീകരണത്തിലൂടയെ ഭാവി ബാങ്കിംഗ് മേഖലയില്‍ പിടിച്ചു നില്ക്കാന് സാധിക്കുകയുള്ളൂ എന്നാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications