വിപണിയില്‍ കുതിപ്പ് തുടരുമോ? വരുന്നയാഴ്ച നിഫ്റ്റിയുടെ സാധ്യതകള്‍ ഇങ്ങനെയൊക്കെ

ആഭ്യന്തര വിഷയങ്ങളേക്കാള്‍ ആഗോള ഘടകങ്ങള്‍ പ്രതികൂലമായതാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ മുന്നേറ്റത്തിന് തടയിടുന്നത്. ഏറെ ചാഞ്ചാട്ടത്തിന് സാക്ഷ്യം വഹിച്ചെങ്കിലും ആഴ്ച കാലയളവില്‍ 1.30 ശതമാനം നേട്ടത്തോടെയാണ് എന്‍എസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി-50 ഈ വ്യാപാരയാഴ്ച കടന്നു പോകുന്നത്. വെളളിയാഴ്ച 17,314-ലായിരുന്നു നിഫ്റ്റിയുടെ ക്ലോസിങ്.

നിഫ്റ്റി സൂചിക

നിഫ്റ്റിയുടെ ദിവസ കാലയളവിലെ ചാര്‍ട്ടില്‍ ചെറിയൊരു പോസിറ്റീവ് കാന്‍ഡിലാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ കാന്‍ഡിലിന്റെ താഴെ, മുകള്‍ ഭാഗങ്ങളില്‍ ഷാഡോയും ദൃശ്യമാണ്. ഇതിലൂടെ ,'ഹൈ വേവ്' (High Wave) വിഭാഗത്തിലുള്ള കാന്‍ഡില്‍സ്റ്റിക് പാറ്റേണ്‍ ആണ് തെളിഞ്ഞത്. 17,425-ലെ പ്രതിരോധത്തില്‍ തട്ടി താഴേക്ക് വീണ പശ്ചാത്തലത്തില്‍ നിഫ്റ്റി സൂചികയ്ക്ക് നേരിട്ട തിരിച്ചടി കാരണം നേരിയ തോതിലുള്ള ആഘാതമേ സൃഷ്ടിച്ചിട്ടുള്ളൂ എന്നാണ് ഈ പാറ്റേണ്‍ സൂചിപ്പിക്കുന്നത്.

കൂടാതെ മുകളില്‍ നേരിട്ട പ്രതിരോധം വീണ്ടും പരീക്ഷിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും ക്രമേണ ഈ നിലവാരം ഭേദിച്ച് മുന്നേറാമെന്നും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിന്റെ ടെക്‌നിക്കല്‍ അനലിസ്റ്റ് നാഗരാജ് ഷെട്ടി ചൂണ്ടിക്കാട്ടി.

ടെക്‌നിക്കല്‍ അനലിസ്റ്റ്

എല്‍കെപി സെക്യൂരിറ്റീസ്

വെള്ളിയാഴ്ച 50- ഡിഎംഎ നിലവാരത്തിന് മുകളില്‍ നിഫ്റ്റി സൂചിക വ്യാപാരം അവസാനിപ്പിച്ചതോടെ നിലവില്‍ പ്രകടമായ ബുള്ളിഷ് ട്രെന്‍ഡും മാറ്റമില്ലാതെ തുടരുമെന്നാണ് അനുമാനം. 17,300 നിലവാരത്തിന് മുകളില്‍ സൂചിക തുടരുന്നിടത്തോളം മുന്നോട്ടുള്ള കുതിപ്പിന് ശക്തമായ ശ്രമം തുടരും. മുകളില്‍ 17,600/ 17,700 നിലവാരത്തില്‍ പ്രതിരോധം നേരിടാം. 17,200 നിലവാരത്തില്‍ സപ്പോര്‍ട്ട് പ്രതീക്ഷിക്കാമെന്നും എല്‍കെപി സെക്യൂരിറ്റീസിന്റെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ഡേ അഭിപ്രായപ്പെട്ടു.

എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്

എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്

നിഫ്റ്റി സൂചികയില്‍ തുടരുന്ന പോസിറ്റീവ് ട്രെന്‍ഡ് നിലനില്‍ക്കാം. അടുത്തയാഴ്ചയുടെ ആദ്യ പകുതിയിലും സൂചിക സ്ഥിരതയാര്‍ജിക്കലിന്റെ പാത പിന്തുടര്‍ന്നേക്കും. അതിനാല്‍ ക്രമേണ ഉയര്‍ന്ന നിലവാരത്തിലേക്കുള്ള കുതിപ്പിന് സൂചിക ശ്രമം നടത്തും. നിലവില്‍ 17,450 നിലവാരത്തില്‍ നിന്നും ശക്തിയോടെ ഭേദിച്ചാല്‍ നിഫ്റ്റി 18,000/ 18,100 നിലവാരത്തിലേക്ക് കുതിക്കും. അതേസമയം 17,200 നിലവാരത്തിലാണ് സൂചികയുടെ തൊട്ടടുത്ത സപ്പോര്‍ട്ട് മേഖല.

റെലിഗെയര്‍ ബ്രോക്കിങ്

റെലിഗെയര്‍ ബ്രോക്കിങ്

ആഗോള വിപണികള്‍ പ്രത്യേകിച്ചും അമേരിക്ക, സ്ഥിരതയാര്‍ന്ന തിരിച്ചു വരവിനുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നില്ല. അതിനാല്‍ ആഭ്യന്തര വിപണിയിലെ ചാഞ്ചാട്ടത്തിനും ശമനമുണ്ടായേക്കില്ല. അതേസമയം നിഫ്റ്റി സൂചിക 17,100 നിലവാരം കാത്തുസൂക്ഷിക്കുന്നിടത്തോളം നിലവിലെ പോസിറ്റീവ് ട്രെന്‍ഡ് തുടരും. അതിനാല്‍ മികച്ച രീതിയില്‍ പ്രകടനം കാഴ്ചവെയ്ക്കുന്ന ഓഹരികളെ ഓരോ തിരുത്തലിലും വാങ്ങുകയെന്ന നിക്ഷേപതന്ത്രമാകും അനുയോജ്യമെന്നും റെലിഗെയര്‍ ബ്രോക്കിങ്ങിന്റെ വൈസ് പ്രസിഡന്റ് അജിത് മിശ്ര വ്യക്തമാക്കി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X