മാർച്ച് മാസത്തിലെ കടുത്ത ചൂട് പോലെ ചുട്ട് പൊള്ളുകയാണ് സംസ്ഥാനത്തെ സ്വർണ വിലയും. ഓരോ ദിവസം പിന്നിടുമ്പോഴും വിലയിൽ പുതിയ ഉയരങ്ങൾ താണ്ടുകയാണ് സ്വർണം. കല്യാണത്തിനായി സ്വർണം വാങ്ങാനിരുന്നവർക്ക് ഇരുട്ടടിയാണ് സ്വർണ വിലയിലുണ്ടാകുന്ന ഈ വർദ്ധനവ്.
മാർച്ച് മാസത്തിലെ ആദ്യ ആഴ്ച പിന്നിടുമ്പോൾ ഇതുവരെ സ്വർണത്തിന് കൂടിയത് 1,760 രൂപയാണ്. ഒരുപക്ഷെ അടുത്ത കാലത്തായി സ്വർണത്തിനുണ്ടായ ഏറ്റവും വലിയ വർദ്ധനവാണിത്. വരും ദിവസങ്ങളിലും സ്വർണ വില വർദ്ധിക്കുമ്പോ എന്ന ആശങ്കയിലാണ് ആഭരണ പ്രേമികളുള്ളത്.

ഇന്നത്തെ സ്വർണ വില
മാർച്ച് രണ്ടാം തീയ്യതി 47,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. പിന്നീടുള്ള രണ്ട് ദിവസങ്ങളിലും സ്വർണ വില മാറ്റമില്ലാതെ തുടർന്നു. വരും ദിവസങ്ങളിലും സ്വർണ വില വലിയ വർദ്ധനവില്ലാതെ തുടരുമെന്നായിരുന്നു അപ്പോൾ എല്ലവരും കരുതിയത്. എന്നാൽ ആ കണക്ക് കൂട്ടൽ മാർച്ച് നാലാം തീയ്യതി തന്നെ തകർന്നു. സ്വർണം വിലയിൽ പുതിയ റെക്കോർഡിട്ടു.
47,760 രൂപയിലാണ് ബുധനാഴ്ച സംസ്ഥാന സ്വത്ത് സ്വർണ വ്യാപാരം നടന്നത്. അതുവരെ പവന് രേഖപ്പെടുത്തിയ ഉയർന്ന വിലയായിരുന്നു അത്. എന്നാൽ വ്യാഴാഴ്ച വീണ്ടും വിലയിൽ പുതിയ റെക്കോർഡിടുകയാണ് സ്വർണം.
ചരിത്രത്തിൽ ആദ്യമായി സ്വർണ വില 48,000 കടന്നു. 48,080 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 6,010 രൂപ.
ആഗോള സ്വർണ വില
24 മണിക്കൂറിനിടെ ആഗോള സ്വർണവിലയിൽ 1.40% (30.06 ഡോളറിന്‍റെ വർധനയാണ് രേഖപ്പെടുത്തിയത്. നിലവിൽ സ്വർണം ഔൺസിന് 2,158.47 ഡോളറിലാണു വ്യാപാരം പുരോഗമിക്കുന്നത്. ആഗോള സ്വർണ വിലയിലെ മാറ്റങ്ങലാണ് പ്രദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.
2024ലെ സ്വർണ വില
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉയരത്തിലേക്ക് സ്വർണ വില എത്തിയ വർഷമാണ് 2024. ജനുവരി 2ന് 47,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. എന്നാൽ ആശ്വാസം പകർന്ന് പിന്നീടുള്ള ദിവസങ്ങളിൽ വില കുറഞ്ഞു. 18ആം തീയ്യതി രേഖപ്പെടുത്തിയ 45,920 രൂപയാണ് ജനുവരി മാസത്തെ ഏറ്റവും കുറഞ്ഞ വില. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സ്വർണത്തിന് വില കൂടി. 19ആം തീയ്യതി 46,160 രൂപയായിരുന്നു പവന്‍റെ വില. ജനുവരി 31 ആകുമ്പോഴേക്കും വില 46,400ലെത്തിയിരുന്നു.
ചാഞ്ചാടി ഫെബ്രുവരി
46,640 രൂപയുമായി ഫെബ്രുവരി 2ന് സ്വർണ വില മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. വീണ്ടും വില ഉയരുമെന്ന് പ്രതീക്ഷിടത്ത് നിന്നും വില പതിയെ താഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വില പതിയെ കുറഞ്ഞ് കുറഞ്ഞ് 15ആം തീയ്യതി ആയപ്പോൾ 45,250ൽ എത്തി. ഈ വർഷം ഇതുവരെ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണിത്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്വർണം മുന്നോട്ട് കുതിച്ചു.

മാർച്ചിലെ വില
മാർച്ച് 1 : 46,320 രൂപ
മാർച്ച് 2 : 47,000 രൂപ
മാർച്ച് 3 : 47,000 രൂപ
മാർച്ച് 4 : 47560 രൂപ
മാർച്ച് 5 : 47560 രൂപ
മാർച്ച് 6 : 47760 രൂപ
വില വർദ്ധനവിന്‍റെ ചരിത്രം
കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ 40,000 രൂപയിലധികം രൂപ സ്വർണത്തിന് വില വർദ്ധിച്ചെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. എന്നാൽ വിശ്വസിച്ചേ പറ്റു. കാരണം 2000ത്തിൽ ഒരു പവൻ സ്വർണത്തിന്‍റെ വില 3,212 രൂപയായിരുന്നു. ചെറിയ വർദ്ധനവ് അക്കാലങ്ങളിലും സ്വർണത്തിനുണ്ടായി. 2006 ആകുമ്പോഴേക്കും സ്വർണം പവന് 6,255 രൂപയിലെത്തി.
2010ൽ സ്വർണ വില 12,000 കടന്നു. 2015ൽ പവന്‍റെ വില 19,000 രൂപയായിരുന്നു. 2020 പകുതിയാകുമ്പോഴേക്കും സ്വർണ വില 40,000 രൂപയ്ക്ക് മുകളിലെത്തി. കഴിഞ്ഞ നാല് വർഷം കൊണ്ട് കൂടിയത് 7,000 രൂപ.
കഴിഞ്ഞ 10 വർഷത്തിനിടയിലാണ് സ്വർണത്തിന് ഏറ്റവും വലിയ വില വർദ്ധനവ് ഉണ്ടായത്. ഏകദേശം 110 ശതമാനം വർദ്ധനവ്.
കൂടിയാലും ഇവർക്ക് ലാഭം
വിലയിലെ വർദ്ധനവ് സ്വർണം വാങ്ങാനിരുന്നവർക്ക് ഇടിത്തീയാണ്. എന്നാൽ സ്വർണം പണയം വെക്കുന്നവർക്കും സ്വർണം വിൽക്കുന്നവർക്കും ലോട്ടറിയാണ്. കാരണം ഉയർന്ന വില കണ്ടെത്താൻ പണയത്തിലൂടേയും വിൽപ്പനയിലൂടേയും സാധിക്കും.


Click it and Unblock the Notifications