ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), ഉപഭോക്താക്കൾക്ക് അവരുടെ പണം നിക്ഷേപിക്കാൻ വിവിധ തരം അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണ സേവിംഗ്സ് അക്കൗണ്ടിനുപുറമെ, സ്ഥിര നിക്ഷേപം (എഫ്ഡി), റിക്കറിംഗ് ഡിപ്പോസിറ്റ് (ആർഡി) അക്കൗണ്ടുകളും എസ്‌ബിഐ വാഗ്ദാനം ചെയ്യുന്നു. എന്നാൽ എസ്‌ബിഐ ഉപഭോക്താക്കൾ ഓരോ അക്കൗണ്ടിനെയും ആശ്രയിച്ച് ശരാശരി പ്രതിമാസ ബാലൻസ് (എഎംബി) നിലനിർത്തേണ്ടതുണ്ട്. മെട്രോ, അർദ്ധ നഗരം, ഗ്രാമപ്രദേശങ്ങൾ എന്നിവിടങ്ങളിലെ ശാഖകളിൽ നിലനിർത്തേണ്ട ശരാശരി പ്രതിമാസ ബാലൻസും വ്യത്യസ്തമാണ്. എസ്‌ബിഐ മിനിമം അക്കൗണ്ട് ബാലൻസ് നിയമങ്ങൾ താഴെ പറയുന്നവയാണ്.
സേവിംഗ്സ് അക്കൌണ്ട്
മെട്രോ, അർബൻ ബ്രാഞ്ചുകളിൽ സേവിംഗ്സ് അക്കൗണ്ടുള്ള എസ്‌ബിഐ ഉപഭോക്താക്കൾ 3,000 രൂപയാണ് മിനിമം അക്കൌണ്ടിൽ നിലനിർത്തേണ്ടത്. സെമി-അർബൻ ബ്രാഞ്ചുകളിലെ ഉപഭോക്താക്കൾ അവരുടെ എസ്‌ബിഐ അക്കൗണ്ടിൽ കുറഞ്ഞത് 2,000 രൂപ ബാലൻസ് നിലനിർത്തേണ്ടതുണ്ട്. അതേസമയം ഗ്രാമപ്രദേശങ്ങളിലെ എസ്‌ബിഐ ഉപഭോക്താക്കൾ ശരാശരി പ്രതിമാസ ബാലൻസ് 1,000 രൂപയാണ് നിലനിർത്തേണ്ടത്.
പിഴ
മെട്രോ, നഗര ശാഖകളിലെ മിനിമം ബാലൻസ് നിയമങ്ങൾ പാലിക്കാതിരുന്നാൽ ഉപഭോക്താക്കളിൽ നിന്ന് 10 രൂപയും ജിഎസ്ടിയും മുതൽ 15 രൂപയും ജിഎസ്ടിയും വരെ എസ്ബിഐ ഈടാക്കും. സെമി-അർബൻ ബ്രാഞ്ചുകളിൽ മിനിമം ബാലൻസ് നിയമങ്ങൾ പാലിക്കാതിരുന്നാൽ ഉപഭോക്താക്കളിൽ നിന്ന് 7.5 രൂപയും ജിഎസ്ടി മുതൽ 12 രൂപയും ജിഎസ്ടിയും വരെ ബാങ്ക് പിഴ ഈടാക്കും.
ഗ്രാമീണ ശാഖകൾ
ഗ്രാമീണ ശാഖകളിലെ പ്രതിമാസ ശരാശരി ബാലൻസ് നിയമങ്ങൾ പാലിക്കാത്തതിന് എസ്‌ബിഐ 5 മുതൽ 10 രൂപയും ജിഎസ്ടിയും പിഴ ഈടാക്കും.
ബാങ്കിന്റെ വരുമാനം
ഉയർന്ന പലിശ വരുമാനത്തിന്റെയും മറ്റ് വരുമാനത്തിന്റെയും പശ്ചാത്തലത്തിൽ സെപ്റ്റംബർ പാദത്തിലെ എസ്‌ബിഐയുടെ അറ്റാദായം മൂന്നിരട്ടിയായി ഉയർന്നിട്ടുണ്ട്. സെപ്റ്റംബർ അവസാനിച്ച മൂന്ന് മാസങ്ങളിൽ ബാങ്ക് 3011.73 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇത് 944.87 കോടി രൂപയായിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
