ദില്ലി: 2019 മുതല്‍ 2028 വരെയുള്ള അടുത്ത ഒരു പതിറ്റാണ്ടില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന ലോകത്തിലെ പ്രധാന സമ്പദ് വ്യവസ്ഥ ഏതാണെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ. ഇന്ത്യ എന്നതാണ് ആ ഉത്തരം. ഓക്സ്ഫോഡ് ഇക്കോണമിക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഗ്ലോബല്‍ ഇക്കോണമിക് റിസേര്‍ച്ച് റിപ്പോര്‍ട്ടിന്റേതാണ് ഈ കണ്ടെത്തല്‍.
ചൈനയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ വളര്‍ച്ചയുടെ കാര്യത്തില്‍ ഒന്നാമതെത്തിയിരിക്കുന്നത്. ഫിലിപ്പീന്‍സും ഇന്തോനീഷ്യയും കഴിഞ്ഞേ ചൈന വരുന്നുള്ളൂ എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സമ്പദ് വ്യവസ്ഥയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിവിധ ഘടകങ്ങളെ കുറിച്ചുള്ള സൂക്ഷ്മ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞന് ലൂയിസ് കുയിജിസിന്റെ നേതൃത്വത്തില്‍ ഇമേര്‍ജിംഗ് മാര്‍ക്കറ്റ്സ് സസ്റ്റെയിന്റ് ഗ്രോത്ത് എന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 6.5 ശതമാനമായിരിക്കും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട് കണക്കാക്കുന്നു. ഫിലിപ്പീന്സിന്റേത് 5.3 ശതമാനവും ഇന്തോനീഷ്യയുടേത് 5.1 ശതമാനവുമാണ്. ഇവര്‍ക്കു താഴെ 5.1 ശതമാനം വളര്‍ച്ചയുമായാണ് ചൈന വരിക.

വന്‍ തോതിലുള്ള തദ്ദേശീയ മൂലധനത്തിന്റെ സമാഹരണവും മികച്ച ഉല്പ്പാദനക്ഷമതയുമായിരിക്കും വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികളുടെ സവിശേഷതയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം വികസിത രാജ്യങ്ങള്‍ക്ക് സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ മുന്നോട്ടുപോവണമെങ്കില്‍ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ശക്തമായ മുന്നേറ്റം സാധ്യമാക്കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിനായി ഗവേഷണ രംഗത്തേക്ക് വ്യക്തികളും സ്ഥാപനങ്ങളും കൂടുതലായി കടന്നുവരണം.
അന്താരാഷ്ട്ര നാണ്യ നിധിയുടെ വേള്‍ഡ് ഇക്കോണമി ഔട്ട്ലുക്ക് റിപ്പോര്‍ട്ട് പ്രകാരവും വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ തന്നെയാണ് മുന്നില്‍. 2019ല്‍ ഇന്ത്യ 7.5ഉം 2020ല്‍ 7.7ഉം ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ ചൈനയ്ക്ക് ഈ രണ്ട് വര്‍ഷവും 6.2 ശതമാനം വളര്‍ച്ചാ നിരയ്ക്കാണ് കണക്കക്കിയിരിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications