ദില്ലി: കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ഷവോമിയുടെ റെഡ്മി നോട്ട് 7ഉം റെഡ്മി നോട്ട് 7 പ്രോയും ഇന്ത്യന്‍ വിപണിയിലുമെത്തി. 48 എംപി സോണി ഐഎംഎക്സ് 586 സെന്‍സര്‍ ആണ് റെഡ്മി നോട്ട് 7 പ്രോയുടെ പ്രധാന സവിശേഷത. 13 മെഗാ പിക്സലിന്റെ സെല്‍ഫി കാമറയും ഇതിനുണ്ട്. റെഡ്മി നോട്ട് 7നാവട്ടെ 12 എംപിയുടെയും 2 എംപിയുടെയും രണ്ട് റിയര്‍ കാമറകളും 13 എംപിയുടെ ഫ്രന്റ് കാമറയുമുണ്ട്. വാട്ടര്‍ഡ്രോപ് നോച്ച്, ഇരട്ട റിയര്‍ ക്യാമറ, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 4000 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന ഫീച്ചറുകളാണ്. ഇരുഭാഗത്തും 2.5ഡി ഗ്ലാസ് സുരക്ഷയുണ്ട്. 6.3 ഇഞ്ചാണ് ഡിസ്പ്ലെ.

മിതമായ വിലയില്‍ മികച്ച ഫീച്ചറുകളോടു കൂടിയ സ്മാര്‍ട്ട് ഫോണുകളെന്നു വിശേഷിപ്പിക്കുന്ന ഷവോമി സ്മാര്‍ട് ഫോണുകളിലെ ഏറ്റവും പുതിയ പതിപ്പുകളാണ് ഇന്ത്യന്‍ വിപണി കീഴടക്കാനെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം റെഡ്മി നോട്ട് 7 ചൈനീസ് വിപണിയിലെത്തിയിരുന്നു. ലോഞ്ച് ചെയ്ത് മൂന്നാഴ്ചകള്‍ക്കകം 10 ലക്ഷം റെഡ്മി നോട്ട് 7 ഫോണുകളാണ് ചൈനയില്‍ വിറ്റുപോയത്.
രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വന്‍ മാറ്റത്തിന് വഴിയൊരുക്കുമെന്ന് അവകാശപ്പെടുന്ന ഈ ഫോണിന് 9,999 രൂപ മുതലാണ് വില. മൂന്ന് ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയുള്ള റെഡ്മി നോട്ട് 7 മോഡലിന്റെ വിലയാണിത്. നാല് ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിന് 11,999 രൂപയുണ്ട്.

റെഡ്മി നോട്ട് 7 പ്രോയുടെ 3 ജിബി വേരിയന്റിന് 13,999 രൂപയും 6 ജിബി വേരിയന്റിന് 16,999 രൂപയുമാണ് ഇന്ത്യന്‍ വിപണിയിലെ വില. റെഡ്മി നോട്ട് 7 മാര്‍ച്ച് 6 മുതലും റെഡ്മി നോട്ട് 7 പ്രോ മാര്‍ച്ച് 13 മുതലും വില്‍പ്പന തുടങ്ങും. ഫ്ളിപ്കാര്‍ട്ട്, മൈ ഡോട്ട്കോം, മൈഹോം സ്റ്റോറുകളില്‍ ഇവ ലഭിക്കും.
ആധാര്‍ വീണ്ടും; ബാങ്ക് അക്കൗണ്ടിനും സിം കണക്ഷനും രേഖയാക്കി പുതിയ ഓര്‍ഡിനന്‍സ്
4000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുള്ള ഫോണിന് ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവുമുണ്ട്. രണ്ട് നാനോ സിം ഉപയോഗിക്കാനാവുന്ന ഫോണിന് 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എല്‍ടിപിഎസ് ഡിസ്പ്ലേയാണുള്ളത്. ട്വിലൈറ്റ് ഗോള്‍ഡ്, ഫാന്റസി ബ്ലൂ, ബ്രൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് റെഡ്മി നോട്ട് 7 ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
