ദില്ലി: നോട്ടുനിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ലെങ്കിലും കേന്ദ്ര സര്‍ക്കാരിന് അഭിമാനിക്കാന്‍ വകയുള്ള പുതിയ കണക്കുകള്‍ പുറത്തുവരുന്നു. നോട്ടുനിരോധനത്തിന് ശേഷമുള്ള കാലയളവില്‍ രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനത്തില്‍ വലിയ വര്‍ധനവുണ്ടായതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്‍കം ടാക്സ് വിഭാഗത്തില്‍ അഡ്വാന്‍സ്-സെല്‍ഫ് അസസ്മെന്റ് നികുതി വരുമാനത്തിലാണ് കാര്യമായ വര്‍ധനവുണ്ടായത്. ഇതോടൊപ്പം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണവും ഇതിന് ശേഷം കൂടിയിട്ടുണ്ട്. നോട്ട് നിരോധനത്തിന്റെ പ്രത്യക്ഷ ഫലങ്ങളായാണ് ഇവ വിലയിരുത്തപ്പെടുന്നത്.
2016 നവംബര്‍ എട്ടിനാണ് 1000, 500 രൂപ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. കുറച്ചുകാലത്തേക്ക് സാമ്പത്തിക രംഗത്തെ അത് പിടിച്ചുകുലുക്കിയെങ്കിലും ക്രമേണ അതിന്റെ ഗുണഫലങ്ങള്‍ ലഭ്യമായിത്തുടങ്ങിയെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

നോട്ടുനിരോധനം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനു ശേഷം 2018-19 സാമ്പത്തിക വര്‍ഷത്തിലും തുടരുന്ന വരുമാന വര്‍ധന ഇതാണ് സൂചിപ്പിക്കുന്നത്. ഇക്കാലയളവില്‍ കോര്‍പറേറ്റ് ഇന്‍കം ടാക്സ് 14 ശതമാനമാണ് വര്‍ധിച്ചത്. പേഴ്സണല്‍ ഇന്‍കം ടാക്സ് 13 ശതമാനം വര്‍ധിച്ചു. അഡ്വാന്‍സ് ടാക്സ് വിഭാഗത്തിലെ വോളണ്ടറി നികുതി അടവിലും വലിയ പുരോഗതിയുണ്ടായി. 14 ശതമാനമാണ് ഇതിലുണ്ടായ വര്‍ധന. അതോടൊപ്പം ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചതോടെ സാമ്പത്തിക രംഗം കൂടുതല്‍ ശുദ്ധീകരിക്കപ്പെടുകയുമുണ്ടായി.
നോട്ട് നിരോധനമുണ്ടായ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണത്തില്‍ 29 ശതമാനമാണ് വര്‍ധനവുണ്ടായത്. അതോടൊപ്പം കള്ളപ്പണം ഇനത്തില്‍ 900 കോടി രൂപയാണ് 2016 നവംബറിനും 2017 മാര്‍ച്ചിനുമിടയില്‍ പിടികൂടിയത്. നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതും തെറ്റായ വിവരങ്ങള്‍ നല്കിയതുമായ സംഭവങ്ങളില്‍ നോട്ടുനിരോധനത്തെ തുടര്‍ന്ന് 18 ലക്ഷം കേസുകള്‍ രാജ്യത്ത് ഫയല്‍ ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
