വളര്‍ച്ചയില്‍ മാന്ദ്യം : പ്രതീക്ഷിച്ച വരുമാന വളര്‍ച്ചയിലെത്താതെ കേന്ദ്രസര്‍ക്കാര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പദ്വ്യവസ്ഥയുടെ മന്ദഗതിയിലുള്ള വളര്‍ച്ചയുടെ ആഘാതത്തിലാണ് സര്‍ക്കാറിപ്പോള്‍. 2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അഞ്ചര മാസങ്ങളില്‍ നേരിട്ടുള്ള നികുതി പിരിവുകളില്‍ നിന്ന് മാത്രം ലഭിച്ചത് ഈ സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യത്തിന്റെ മൂന്നിലൊന്ന് മാത്രമായതാണ് കാരണം. ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള കാലയളവില്‍ നേരിട്ടുള്ള നികുതി പിരിവ് വെറും 5 ശതമാനം വര്‍ധിച്ച് 4.4 ലക്ഷം കോടി രൂപയില്‍ എത്തി നില്‍ക്കുകയാണ്. അടുത്ത ആറര മാസത്തിനുള്ളില്‍ ഈ തുകയുടെ ഇരട്ടിയിലധികം സമാഹരിക്കേണ്ടിവരുമെന്ന് ബജറ്റ് എസ്റ്റിമേറ്റ് വ്യക്തമാക്കുന്നു.അതായത് 13.35 ലക്ഷം കോടി. ഈ വര്‍ഷം ബജറ്റ് ലക്ഷ്യമിടുന്നത് നേരിട്ടുള്ള നികുതിയുടെ 17.3% വളര്‍ച്ചയാണ്.

 

നികുതി

മൊത്തം നാല് തവണകളില്‍ മുന്‍കൂറായി നികുതി അടയ്ക്കാന്‍ അവസരമുണ്ട്. ഇതില്‍ രണ്ടാം ഗഡുവിന്റെ സമയപരിധി സെപ്റ്റംബര്‍ 15 ആയിരുന്നു. കമ്പനികള്‍ അവരുടെ നികുതി ബാധ്യതയുടെ 45% നേരിട്ടുള്ള നികുതിയിനത്തില്‍ സര്‍ക്കാരിന് നല്‍കേണ്ടതുണ്ട്. ബാധ്യതയുടെ 30 ശതമാനവും 25 ശതമാനവും യഥാക്രമം രണ്ട് തവണകളായി ഡിസംബര്‍ 15 നും മാര്‍ച്ച് 15 നും നല്‍കണം.

സെപ്റ്റംബര്‍ 15 വരെ മുന്‍കൂര്‍ നികുതി പിരിവില്‍ 6 ശതമാനമാണ് വളര്‍ച്ചയിലെ മാന്ദ്യം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 18 ശതമാനമായിരുന്നു. ''വളര്‍ച്ചയിലെ മാന്ദ്യം നികുതി പിരിവുകളില്‍ പ്രതിഫലിക്കാന്‍ തുടങ്ങി.'' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്.

 

നികുതി

നേരിട്ടുള്ള നികുതി പിരിവിലെ പ്രതീക്ഷിച്ചതിലും താഴെയുള്ള ഈ വളര്‍ച്ച സര്‍ക്കാര്‍ ഗജനാവിനെ സാരമായി തന്നെ ബാധിക്കും ഒപ്പം ജിഡിപിയുടെ 3.3% എന്ന ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ ഒരു വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യും. ഈ കാലയളവില്‍ ഒരു ലക്ഷം കോടി രൂപയുടെ തിരിച്ചടവുകളില്‍ 4% മാത്രമാണ് വര്‍ധനവുണ്ടായത്. മൊത്തം നേരിട്ടുള്ള നികുതി പിരിവ് ആദ്യ അഞ്ചര മാസങ്ങളില്‍ ഉയര്‍ന്നത് വെറും 5.5 ശതമാനം മാത്രവും.

ഉപഭോക്തൃ ഉല്‍പന്ന വ്യവസായ വളര്‍ച്ച മന്ദഗതിയില്‍ ; ക്രെഡിറ്റ് സ്യുസ് റിപ്പോര്‍ട്ട്. കൂടുതലറിയാംഉപഭോക്തൃ ഉല്‍പന്ന വ്യവസായ വളര്‍ച്ച മന്ദഗതിയില്‍ ; ക്രെഡിറ്റ് സ്യുസ് റിപ്പോര്‍ട്ട്. കൂടുതലറിയാം

ജിഎസ്ടി

ജിഎസ്ടി കൗണ്‍സില്‍ യോഗം വെള്ളിയഴ്ച നടക്കാനിരിക്കെ പ്രത്യക്ഷ നികുതിയുടെ ഭാഗത്ത് നിന്നുള്ള ആഘാതം ജിഎസ്ടി നിരക്കില്‍ ഇളവ് വരുത്തുന്നതില്‍ നിന്ന് സര്‍ക്കാരിനെ പിന്നിലേക്ക് വലിക്കുമോ എന്നാണ് അറിയേണ്ടത്. ഓഗസ്റ്റില്‍ ജിഎസ്ടി വരുമാനം പ്രതിവര്‍ഷം 4.5 ശതമാനം ഉയര്‍ന്നെങ്കിലും ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 98,902 കോടി രൂപയിലായിരുന്നു. വരുമാന വളര്‍ച്ച കുത്തനെ കൂപ്പുകുത്തുന്നതിനാല്‍, സര്‍ക്കാരിന് പ്രത്യക്ഷ നികുതി പിരിവിന്റെ ലക്ഷ്യത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും എത്തിച്ചേരാനാകില്ല.

ഓഹരി വിപണിയിൽ വീണ്ടും ഇടിവ്; നിഫ്റ്റി നാല് ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിൽഓഹരി വിപണിയിൽ വീണ്ടും ഇടിവ്; നിഫ്റ്റി നാല് ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിൽ

സാമ്പത്തിക വര്‍ഷം

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 63,000 കോടി രൂപയുടെ പ്രത്യക്ഷ നികുതി ലക്ഷ്യമാണ് സര്‍ക്കാരിന് നഷ്ടമായത്. 2018-19 ല്‍ സര്‍ക്കാര്‍ നേരിട്ട് നികുതി വരുമാനം 11.5 ലക്ഷം കോടി രൂപയായി കണക്കാക്കിയിരുന്നു, ഇത് 12 ലക്ഷം കോടി രൂപയായി പരിഷ്‌കരിച്ചു. എന്നിരുന്നാലും, 2018-19 ലെ യഥാര്‍ത്ഥ നേരിട്ടുള്ള നികുതി വരുമാനം 11.37 ലക്ഷം കോടി രൂപയായിരുന്നു.

കാറുകൾക്കും ബിസ്ക്കറ്റിനും ജിഎസ്ടി കുറയ്ക്കില്ല; ഹോട്ടലുകൾക്ക് ഇളവിന് സാധ്യതകാറുകൾക്കും ബിസ്ക്കറ്റിനും ജിഎസ്ടി കുറയ്ക്കില്ല; ഹോട്ടലുകൾക്ക് ഇളവിന് സാധ്യത

നികുതി വരുമാന

2018-19 ലെ നേരിട്ടുള്ള നികുതി വരുമാന ലക്ഷ്യത്തിലെ കുറവിനെത്തുടര്‍ന്ന്, നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള നികുതി ലക്ഷ്യങ്ങള്‍ സര്‍ക്കാര്‍ കുറച്ചിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ നേരിട്ടുള്ള നികുതി വരുമാന ലക്ഷ്യം 13.35 ലക്ഷം കോടി രൂപയാണ്. എന്നാല്‍ ഇത് ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ 13.8 ലക്ഷം കോടി രൂപയുടെ പ്രാഥമിക കണക്കിനേക്കാള്‍ 45,000 കോടി രൂപ കുറവാണ്.

English summary

വളര്‍ച്ചയില്‍ മാന്ദ്യം; പ്രതീക്ഷിച്ച വരുമാന വളര്‍ച്ചയിലെത്താതെ കേന്ദ്രസര്‍ക്കാര്‍ | Central government does not meet expected revenue growth

Central government does not meet expected revenue growth
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X