ഉപഭോക്തൃ ഉല്‍പന്ന വ്യവസായ വളര്‍ച്ച മന്ദഗതിയില്‍ ; ക്രെഡിറ്റ് സ്യുസ് റിപ്പോര്‍ട്ട്. കൂടുതലറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു പതിറ്റാണ്ടിനിടെ രാജ്യത്തെ ഉപഭോക്തൃ ഉല്‍പന്ന വ്യവസായത്തിന്റെ (FMCG) മന്ദഗതിയിലുള്ള വരുമാന വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്താന്‍ കഴിയുമെന്ന് പ്രമുഖ അമേരിക്കന്‍ ധനകാര്യ സേവന കമ്പനിയായ ക്രെഡിറ്റ് സ്യൂസ് പറഞ്ഞു. ഈ വിഭാഗത്തിലെ വമ്പന്മാരായ ഡാബറും ഗോദ്‌റെജും സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വില്‍പനയില്‍ ഉണര്‍വ്വുണ്ടായതില്‍ കൂടുതല്‍ ശുഭാപ്തിവിശ്വാസം നല്‍കുന്നുവെന്ന് അറിയിച്ചു.

എളുപ്പത്തില്‍ പണമാക്കാവുന്ന വസ്തുക്കള്‍ സൂക്ഷിക്കാനുള്ള (liquidity) പരിമിതികളും, കുറഞ്ഞ കാര്‍ഷിക വരുമാനവും ഇന്ത്യയിലെ പ്രമുഖ ഉപഭോക്തൃ കമ്പനികളുടെ വരുമാനത്തെ ബാധിച്ചേക്കാം. 2016-19 സാമ്പത്തിക വര്‍ഷത്തില്‍ മാന്ദ്യമുണ്ടായിട്ടും, ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവ്, ജിഎസ്ടി സമ്പാദ്യം തുടങ്ങിയവയില്‍ നിന്നുള്ള ലാഭം വര്‍ധിപ്പിച്ചുകൊണ്ട് ഉപഭോക്തൃ ഉല്‍പന്ന കമ്പനികള്‍ വരുമാനം വേഗത്തിലാക്കിയതായി ക്രെഡിറ്റ് സ്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ട് മൂന്ന് പാദങ്ങളിലായി വരുമാന വളര്‍ച്ചയില്‍ 5% വരെ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 15 വര്‍ഷത്തിനിടെ ഉപഭോക്തൃ ഉല്‍പന്ന കമ്പനികളുടെ വളര്‍ച്ച മന്ദഗതിയിലായി കാണുന്നത് ഈ സാമ്പത്തിക വര്‍ഷത്തിലായിരിക്കും. അത്തരം കുറഞ്ഞ വളര്‍ച്ചയുടെ അവസാന കാലഘട്ടം 2000-03 ആയിരുന്നു.

ബി എസ് ഇയില്‍ ഇടിവ്

ബി എസ് ഇയില്‍ ഇടിവ്

2019 ല്‍ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ എഫ്എംസിജി സൂചിക 7.4 ശതമാനം ഇടിഞ്ഞപ്പോള്‍, സെന്‍സെക്‌സ് 1.4 ശതമാനം നേട്ടം കൈവരിച്ചു.

വരുമാന വളര്‍ച്ചയില്‍ ഏറ്റക്കുറച്ചിലുകള്‍

വരുമാന വളര്‍ച്ചയില്‍ ഏറ്റക്കുറച്ചിലുകള്‍

2020 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയലെ ഫലങ്ങളും രണ്ടാം പകുതിയിലെ കൂടുതല്‍ മിതാവസ്ഥയും പിന്തുടര്‍ന്നുള്ള വരുമാന പ്രവചനങ്ങള്‍ക്ക് അപകടസാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയിലെ വിശാലമായ ഉപഭോക്തൃ വികാരത്തിന്റെ പകരക്കാരനായി കണക്കാക്കപ്പെട്ടിരുന്ന ആംഗ്ലോ-ഡച്ച് യൂണിലിവറിന്റെ പ്രാദേശിക യൂണിറ്റ് ഏപ്രില്‍ മാസത്തില്‍ വില്‍പ്പന വളര്‍ച്ച 7% കുറഞ്ഞതായാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍-ജൂണ്‍ മാസങ്ങളിലാണ് വളര്‍ച്ച ഏഴിലൊന്ന് താഴ്ന്നത്.

നോട്ട് നിരോധന

2016 നവംബറിലെ നോട്ട് നിരോധനത്തിനിടയിലും മറ്റെല്ലാ പരോക്ഷനികുതികളെയും കീഴടക്കിയ ജിഎസ്ടിയുടെ മുന്നേറ്റത്തിനിടയിലും ഉപഭോക്തൃവസ്തുക്കളുടെ വില്‍പ്പന തടസ്സപ്പെട്ടു. ജൂണ്‍ വരെയുള്ള മൂന്നു മാസങ്ങളില്‍ ഈ മേഖല 10 ശതമാനം വികസിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇത് 10.6 ശതമാനത്തേക്കാള്‍ കുറവാണ്. എന്നിരുന്നാലും, തുടര്‍ച്ചയായി വരുമാന വളര്‍ച്ച കഴിഞ്ഞ നാല് പാദങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ 16.2 ശതമാനത്തില്‍ നിന്ന് 2018 സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ സ്ഥിരമായി കുറഞ്ഞു.

തിരിച്ചുവരവ് പ്രതീക്ഷിച്ച് കമ്പനികള്‍

തിരിച്ചുവരവ് പ്രതീക്ഷിച്ച് കമ്പനികള്‍

ഉപഭോക്തൃ ഉല്‍പന്ന വ്യവസായം ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ആദ്യ പകുതിയെക്കാള്‍ പ്രാമാണികമായ മന്ദഗതിയിലാണ്. അടുത്ത ഏതാനും പാദങ്ങളില്‍ വളര്‍ച്ച ഇനിയും കുറയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കുറഞ്ഞ മാര്‍ജിനുകളും അസംസ്‌കൃത വസ്തുക്കളുടെ വിലയും കണക്കിലെടുത്ത് വില കുറയ്ക്കുകയോ കിഴിവ് നല്‍കുകയോ ചെയ്യുന്നത് ആവശ്യകതയുണ്ടാക്കില്ല. ഗ്രാമീണ വിപണികളില്‍ നിന്ന് വില്‍പ്പനയുടെ പകുതിയിലധികം ലാഭം ലഭിക്കുന്ന പാര്‍ലെ പ്രൊഡക്ട്‌സ് സീനിയര്‍ കാറ്റഗറി ഹെഡ് ബി കൃഷ്ണ റാവു പറഞ്ഞു.

ഗോദ്റെജ്

ചില പ്രമുഖ കമ്പനികള്‍ ഇപ്പോഴും ഒരു പുനരുജ്ജീവനത്തെക്കുറിച്ച് ഉത്സാഹമുള്ളവരാണെന്നും സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ആവശ്യകത പ്രതീക്ഷിക്കുന്നുവെന്നും ഉറപ്പാണ്. നിലവിലെ മാന്ദ്യം താല്‍ക്കാലികമാണെന്ന് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് (ജിസിപിഎല്‍) പറഞ്ഞു. എന്നാല്‍ വീണ്ടെടുക്കലിന്റെ വേഗത കേന്ദ്രം സ്വീകരിക്കുന്ന നടപടികളെ ആശ്രയിച്ചിരിക്കും.

സമ്മര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്

നിലവിലെ സാഹചര്യത്തില്‍ സമ്മര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്, ഇത് മാന്ദ്യത്തിലേക്ക് നയിക്കുന്നു. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഉപഭോക്തൃ മേഖലയുടെ സ്ഥിതി ക്രമേണ മെച്ചപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ജിസിപിഎല്‍ മാനേജിംഗ് ഡയറക്ടര്‍ വിവേക് ഗംഭീര്‍ പറഞ്ഞു. മഴക്കലത്തിന് ശേഷമേ ഗ്രാമീണ വരുമാനം മെച്ചപ്പെടുകയുള്ളു. വിപണിയിലെ പണലഭ്യത പരിഹരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. പല എഫ്എംസിജി മേഖലയിലേയും കുറഞ്ഞ വളര്‍ച്ച നിരക്ക് കണക്കിലെടുക്കുമ്പോള്‍, വളര്‍ച്ചയുടെ തോത് വളരെ വലുതാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

കമ്പനി

ചെറുതും പ്രാദേശികവുമായ കമ്പനികളേക്കാള്‍ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് വലിയ കമ്പനികള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ കഴിയുമെന്നാണ് മിക്ക വിശകലന വിദഗ്ധരും അഭിപ്രായം. എഫ്എംസിജി വ്യവസായ വളര്‍ച്ച കഴിഞ്ഞ രണ്ട് പാദങ്ങളില്‍ മന്ദഗതിയിലായിട്ടുണ്ട്, ഇത് രണ്ടാം പാദത്തില്‍ മിതമായിരിക്കും. എന്നിരുന്നാലും, വലിയ എഫ്എംസിജി കമ്പനികള്‍ ചെറിയ വ്യാപാരികളില്‍ നിന്നും വിപണി വിഹിതം നേടിയിട്ടുണ്ടെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍, മാന്ദ്യത്തിന്റെ ആഘാതം ഒരു പരിധിവരെ ബാധിച്ചു, ഹരിത് കപൂര്‍ പറയുന്നു. ഇന്‍വെസ്റ്റെക്കിന്റെ ഭക്തി താക്കര്‍ ഒരു നിക്ഷേപക കുറിപ്പില്‍ പറയുന്നത് 11 ശതമാനമാണ് ശരാശരി വളര്‍ച്ച നിരക്കെന്നാണ്.

ഗ്രാമീണ മേഖലകളില്‍ വളര്‍ച്ച നിരക്ക് നഗരത്തേക്കാള്‍ കൂടുതല്‍

ഗ്രാമീണ മേഖലകളില്‍ വളര്‍ച്ച നിരക്ക് നഗരത്തേക്കാള്‍ കൂടുതല്‍

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ മാനേജുമെന്റുമായുള്ള സമീപകാല ഇടപെടലുകളില്‍ നിന്ന് ഉപഭോഗ വിഭാഗങ്ങളിലുടനീളമുള്ള വളര്‍ച്ചയില്‍ മിതത്വമുണ്ടായത് സൂചിപ്പിക്കുന്നു. അവശേഷിക്കുന്ന ഗ്രാമീണ മേഖലയില്‍, ഈ വിഭാഗത്തിലെ വളര്‍ച്ച നിരക്ക് നഗര ഉപഭോഗത്തെക്കാള്‍ കൂടുതലാണ്. സമീപകാല നടപടികളായ ബജറ്റ്, മഴക്കെടുതികള്‍ എന്നിവയുടം ഫലം കാണിക്കാന്‍ സമയമെടുക്കും എന്ന് ഒരു സിഎല്‍എസ്എ റിപ്പോര്‍ട്ട് പറയുന്നു.

ഓഹരി വിപണിയിൽ വീണ്ടും ഇടിവ്; നിഫ്റ്റി നാല് ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിൽ

ആനുകൂല്യങ്ങള്‍

ഗ്രാമീണ ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതോടെ ധനപരമായ ഉത്തേജനം ലഭിക്കാന്‍ വരുന്ന പാദങ്ങളില്‍ സാധ്യതയുണ്ട്. പുനരുജ്ജീവനത്തിന്റെ പച്ചക്കൊടി ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അടുത്ത വര്‍ഷം മാര്‍ച്ചോടെ ഇത് 55,000 ഗ്രാമങ്ങളിലേക്ക് വര്‍ധിപ്പിക്കും. ഈ വിപണികളെ പോഷിപ്പിക്കുന്നതിനും ആവശ്യകത വര്‍ധിപ്പിക്കുന്നതിനുമായി പുതിയ ചെറിയ യൂണിറ്റ് പായ്ക്കുകള്‍ ഗ്രാമീണ വിപണിയില്‍ അവതരിപ്പിച്ച് ഞങ്ങളുടെ വിപണി വികസിപ്പിക്കുകയാണ് ലക്ഷ്യം.

കാറുകൾക്കും ബിസ്ക്കറ്റിനും ജിഎസ്ടി കുറയ്ക്കില്ല; ഹോട്ടലുകൾക്ക് ഇളവിന് സാധ്യത

നീല്‍സണ്‍

നീല്‍സണ്‍ മുന്‍ വര്‍ഷങ്ങളിലെ 11-12 ശതമാനവുമായി താരതമ്യം ചെയ്ത് 2019ല്‍ 9 മുതല്‍ 10 ശതമാനം വരെ വളര്‍ച്ച മുന്‍കൂട്ടി കണക്കാക്കുന്നു. എന്നിരുന്നാലും, ഭക്ഷ്യ വിഭാഗങ്ങള്‍ 10-11% ഉയര്‍ന്ന നിരക്കില്‍ വളരുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്ക് പറയുന്നത്, ദൈനംദിന അവശ്യ വസ്തുക്കളുടെ വില്‍പ്പന 1.3 ബില്യണ്‍ ജനങ്ങളുള്ള ഗ്രാമീണ ഉള്‍പ്രദേശത്തെ കൂടുതലായി ആശ്രയിച്ചിരിക്കുന്നു എന്നാണ്. 800 ദശലക്ഷത്തിലധികം ആളുകളുടെ വാങ്ങല്‍ സ്വഭാവം പ്രധാനമായും കാര്‍ഷിക ഉല്‍പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ വീണ്ടും ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

കാര്‍ഷിക സമ്പദ്വ്യവസ്ഥ

ഇന്ത്യയുടെ കാര്‍ഷിക സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലാണ്. കാര്‍ഷിക ഉല്‍പാദനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ 2.7 ശതമാനമേ വര്‍ധിച്ചിട്ടുള്ളു. ഏകദേശം മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചയാണിത്.

Read more about: news
English summary

ഉപഭോക്തൃ ഉല്‍പന്ന വ്യവസായ വളര്‍ച്ച മന്ദഗതിയില്‍ ; ക്രെഡിറ്റ് സ്യുസ് റിപ്പോര്‍ട്ട്. കൂടുതലറിയാം | Consumer Product Industry Growth Slows; Credit Suisse Report

Consumer Product Industry Growth Slows; Credit Suisse Report
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more