ഇന്ന് തട്ടിപ്പുകൾ പല തരത്തിലാണ് നടക്കുന്നത് , അതിലൊന്നാണ് വ്യാജ ഇൻഷുറൻസ് പോളിസികളുടെ വിത്പ്പനയും, പലർക്കും ഇത്തരം തട്ടിപ്പിനെക്കുറിച്ച് അവബോധമില്ലാത്തത് ഇത്തരം തട്ടിപ്പുകാർക്ക് അവരുടെ രീതികൾ നിർബാധം തുടരാൻ ഇടവരുത്തുന്ന അവസരമാണുള്ളത്. ഇന്ന് നിലവിൽ പുതിയ മോട്ടോർ വെഹിക്കിൾസ് ആക്റ്റ് (എംവിഎ) അനുസരിച്ച് ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ് കൂടാതെ കനത്ത പിഴ ഈടാക്കുന്നത് എംവിഎ ഭേദഗതിയിൽ ഉൾപ്പെടുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്മോട്ടോർ ഇൻഷുറൻസ് പോളിസികളുടെ പ്രാധാന്യം യഥാർഥത്തിൽ പുറത്തുവിടേണ്ടത് പ്രധാനമാണ്. കൂടാതെ, ഇതിനൊപ്പം, ഇൻഷുറൻസ് വിഭാഗത്തിലെ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണം.

ഐആർഡിഐയുടെ തട്ടിപ്പ് നിരീക്ഷണ സെല്ലിൽ നിന്നുള്ള കണക്കുകൾ പ്രകാരം, വ്യാജ മോട്ടോർ ഇൻഷുറൻസ് പോളിസികൾ 498 കേസുകളിൽ നിന്ന് 1,192 കേസുകളായി ഇരട്ടിയായി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 53 കോടി രൂപയുടെ വ്യാജ പോളിസികൾ ഇന്ത്യയിൽ വിറ്റു എന്ന് അറിയുമ്പോഴാണ് ഇത്തരം തട്ടിപ്പിന്റെ വ്യാപ്തി നമുക്ക് ബോധ്യമാകുന്നത്.

എങ്ങനെ വ്യാജ പോളിസികൾ വാങ്ങുന്നത് ഒഴിവാക്കാമെന്ന് അറിയാം
യഥാർഥത്തിൽ നിങ്ങളുടെ ഇൻഷുറൻസ് പോളിസി എവിടെ നിന്ന് ലഭിക്കുന്നു എന്നത് പ്രശ്നമല്ല, നിങ്ങളുടെ ഇൻഷുററുമായി നേരിട്ട് ബന്ധപ്പെടുകയും ഇൻഷുറൻസ് പോളിസി വിവരങ്ങൾ സ്ഥിരീകരിക്കുകയും ചെയ്യുന്നതാണ് ഉചിതമെന്ന് ഇതുവരെയുള്ള കേസുകളിൽ നിന്ന് വ്യക്തമാകുന്നു. ഏതെങ്കിലും ഏജന്റിനോ ഡീലർക്കോ നിങ്ങൾക്ക് വ്യാജ ഇൻഷുറൻസ് പോളിസി കൈമാറാനുള്ള സാധ്യതയുണ്ട്. കൂടാതെ, നിങ്ങൾക്ക് ഒന്നുകിൽ നിങ്ങളുടെ കമ്പനിക്ക് മെയിൽ അയയ്ക്കാം അല്ലെങ്കിൽ അവരുടെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് അവരുടെ പ്രതിനിധിയുമായി സംസാരിക്കാം. അംഗീകൃത വെബ് അഗ്രഗേറ്ററിൽ നിന്നോ ഇൻഷുറൻസ് കമ്പനിയിൽ നിന്നോ ഇൻഷുറൻസ് പോളിസി നേരിട്ട് വാങ്ങുന്നത് ഉറപ്പാക്കുകയാണ് ഉചിതം.

കൂടാതെ സ്ഥിരമായി നിങ്ങളുടെ പോളിസിക്കായി നിങ്ങൾ അടയ്ക്കുന്ന എല്ലാ പ്രീമിയങ്ങൾക്കും, ഓരോ പേയ്‌മെന്റിനും രസീത് ശേഖരിക്കുന്നത് ഉറപ്പാക്കുക. വഞ്ചിതരായാൽ ഇൻഷുറർക്കെതിരായ നിയമപോരാട്ടത്തിനെതിരെ പോരാടുന്നതിന് ഇത് ഉപയോഗപ്രദമാകുമെന്നതിനാലാണിത്.
വിദേശയാത്രയാണോ സ്വപ്നം? എങ്കിൽ അറിയുക ഫോറെക്സ് കാർഡിന്റെ ഗുണങ്ങൾ

2015 ഡിസംബർ മുതൽ, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഐഐ) വിൽക്കുന്ന എല്ലാ ഇൻഷുറൻസ് പോളിസികൾക്കും ക്യുആർ കോഡ് നിർബന്ധമാക്കി. ഇൻഷുറൻസ് പോളിസിയുടെ ആധികാരികത പരിശോധിക്കാൻ ഇത് സഹായിക്കുന്നു, ഇതിനായി നിങ്ങൾ ചെയ്യേണ്ടത് QR കോഡ് സ്കാൻ ചെയ്യുക എന്നതാണ്. ഇതിനുശേഷം, നിങ്ങളുടെ ഇൻഷുറൻസ് പോളിസിയുടെ നിലയും വിശദാംശങ്ങളും നിങ്ങൾ കാണുവാൻ സാധിക്കുന്നതാണ്. കൂടാതെ എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തിയാൽ, നിങ്ങൾ ഉടൻ നിങ്ങളുടെ ഏജന്റുമായോ ഇൻഷുറൻസ് കമ്പനിയുമായോ ബന്ധപ്പെടണം.
ഇനി ടെൻഷനില്ലാതെ പാസ്പോർട്ടെടുക്കാം; പാസ്പോർട്ട് എടുക്കാനുള്ള വഴികൾ ഇങ്ങനെ

ഇൻഷുറൻസ് പോളിസി ചെക്ക് വഴിയോ ഓൺലൈൻ വഴിയോ വാങ്ങുക, ഇത് നിങ്ങൾ പേയ്‌മെന്റ് നേരിട്ട് ഇൻഷുറൻസ് കമ്പനിക്ക് അയയ്ക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഏജന്റുമാർക്ക് നിങ്ങൾക്ക് വ്യാജ പോളിസി വിൽക്കാൻ കഴിയുമെന്നതിനാൽ, പണം നൽകുന്നത് ഒഴിവാക്കുക. ക്ലെയിം ചെയ്യുന്ന സമയത്ത് മാത്രമാണ് മിക്ക ആളുകളും വ്യാജ ഇൻഷുറൻസ് പോളിസിയെക്കുറിച്ച് അറിയുന്നത്.
കൈനിറയെ തൊഴിലവസരങ്ങളുമായി യൂസ്ഡ്കാർ വിപണി; പണി ഉറപ്പെന്ന് വിദഗ്ദർ

ഇത്തരം കാര്യങ്ങളിലെല്ലാം ഒരു പരിധി വരെ ശ്രദ്ധ പുലർത്തിയാൽ വ്യാജ ഇൻഷുറൻസ് പോളിസികൾ വാങ്ങി വഞ്ചിതരാകുന്നതും, പണം നഷ്ടമാകുന്നതടക്കമുള്ള കാര്യങ്ങളിൽ നിന്നും രക്ഷനേടാനാകും.