ഇന്ത്യൻ സമ്പദ്ഘടനയ്‌ക്ക് 2019 ഒരു നിർണായകമായിരുന്ന വർഷമായിരുന്നു. 2019-ൽ കേന്ദ്ര സർക്കാർ രാജ്യത്തെ സാമ്പത്തിക മേഖലകളിൽ നിരവധി മാറ്റങ്ങളാണ് വരുത്തിയത്. പുതുവർഷം ആരംഭിക്കാൻ പോകുന്ന വേളയിൽ നടപ്പുവർഷം നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ കേന്ദ്ര സർക്കാർ വരുത്തിയ മാറ്റങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
2019-ൽ സാമ്പത്തിക കാര്യങ്ങളിൽ കേന്ദ്ര സർക്കാർ വരുത്തിയ മാറ്റങ്ങളിൽ ചിലത് ഇവയാണ്;
പിപിഎഫ്
ജനപ്രിയ നിക്ഷേപ മാർഗമായ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ (പിപിഎഫ്) നിക്ഷേപിക്കുന്നതിനുള്ള ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഡിസംബറിലാണ് വിജ്ഞാപനം പുറത്തിറക്കിയത്. പുതിയ ചട്ടങ്ങൾ അനുസരിച്ച്, ഒരു അക്കൗണ്ട് ഉടമയ്‌ക്ക് ഒരു സാമ്പത്തിക വർഷത്തിൽ എത്ര തവണ വേണമെങ്കിലും 50 രൂപയുടെ ഗുണിതങ്ങളിൽ നിക്ഷേപിക്കാം, പരമാവധി നിക്ഷേപം പ്രതിവർഷം 1.5 ലക്ഷം രൂപയാണ്. നേരത്തെ ഒരു വർഷം പരമാവധി 12 തവണ മാത്രമേ നിക്ഷേപിക്കാൻ അനുവദിച്ചിരുന്നുള്ളു. കൂടാതെ പിപിഎഫിനെതിരായുള്ള വായ്പയുടെ പലിശനിരക്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതായത് നിലവിൽ 2 ശതമാനമുള്ള പിപിഎഫ് പലിശ നിരക്ക് 1 ശതമാനമായി കുറച്ചു.
ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി.
ആധാര്‍ കാർഡ് അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കിയാല്‍ ഓണ്‍ലൈനായിതന്നെ ഇനി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാൻ കഴിയും. നവംബറിൽ സെബി പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ആധാര്‍ ഇ-കെവൈസി പുനഃസ്ഥാപിച്ചത്. നേരത്തെ ഈ സൗകര്യം നല്‍കിയിരുന്നെങ്കിലും പിന്നീട് ഇത് നിർത്തലാക്കുകയായിരുന്നു. വര്‍ഷത്തില്‍ 50,000 രൂപയാണ് ഇതുപ്രകാരം നേരത്തെ നിക്ഷേപിക്കാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പുതിയ വിജ്ഞാപനത്തില്‍ തുകയുടെ പരിധി വ്യക്തമാക്കിയിട്ടില്ല.
എൻഇഎഫ്‌ടി ഇടപാടുകൾ 24x7 ലഭ്യമാണ്
ഡിജിറ്റൽ ഇടപാടുകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നാഷണൽ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (എൻഇഎഫ്‌ടി) വഴി ആഴ്‌ചയിൽ ഏഴ് ദിവസവും എപ്പോൾ വേണമെങ്കിലും ഇടപാടുകൾ നടത്താനുള്ള അനുവാദം നൽകി. ഡിസംബറിലാണ് ആർബിഐ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇറക്കിയത്. കൂടാതെ ഈ വർഷം ജൂലൈ 1 മുതൽ റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്) സംവിധാനം വഴി ഇടപാടുകൾക്ക് നിരക്ക് ഈടാക്കേണ്ടതില്ലെന്നും റിസർവ് ബാങ്ക് തീരുമാനിച്ചു.
നികുതി ഇളവ്
2019-ലെ ഇടക്കാല ബജറ്റിലാണ് 5 ലക്ഷം രൂപ വരെയുള്ള വരുമാനം ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിതായി കേന്ദ്ര സർക്കാർ അറിയിച്ചത്. ഒരു സാമ്പത്തിക വർഷത്തിലെ മൊത്തം വരുമാനം 5 ലക്ഷം രൂപയിൽ കവിയുന്നില്ലെങ്കിൽ നികുതി ബാധ്യതയില്ലെന്നാണ് ധനമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്.
നികുതി രഹിത എൻപിഎസ്
2019-ലെ കേന്ദ്ര ബജറ്റിൽ, എന്‍പിഎസ് കോര്‍പ്പസില്‍ നിന്ന് വിരമിക്കുന്നതിനോ അല്ലെങ്കില്‍ 60 വയസ്സ് തികയുന്നതിനോ ഉള്ള വരുമാനനികുതി ഇളവ് പരിധി സര്‍ക്കാര്‍ 40 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി ഉയര്‍ത്തിയിരുന്നു. വിരമിക്കുമ്പോള്‍, ഒരു എന്‍പിഎസ് വരിക്കാരന് എന്‍പിഎസ് കോര്‍പ്പസ് ഫണ്ടിന്റെ 60% വരെ പിന്‍വലിക്കാനും ബാക്കി 40% ആന്വിറ്റി പ്ലാനില്‍ നിക്ഷേപിക്കാനും കഴിയും.
പാൻ ആധാർ ലിങ്കിംഗ്
ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ പാൻ കാർഡുകളും ജനുവരിയിൽ അസാധുവാകുന്നതാണ്. പാൻ കാർഡും ആധാറും പരസ്പരം ബന്ധിപ്പിക്കുന്നത് ആദായനികുതി വകുപ്പ് നിർബന്ധമാക്കിയിരുന്നു, അതിനുള്ള സമയപരിധി സെപ്റ്റംബർ 30-ൽ നിന്ന് ഡിസംബർ 31 വരെ നീട്ടി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications