2020 ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നികുതി സ്ലാബുകളും നികുതി സമ്പ്രദായവും അവതരിപ്പിച്ചു. ഇതിനോടൊപ്പം മറ്റൊരു കാര്യം കൂടി ഗവണ്മെന്റ് പ്രസ്താവിച്ചിട്ടുണ്ട്. ഒരു നികുതിദായകന് നിലവിലെ നികുതി വ്യവസ്ഥയോ (നികുതി ബാധ്യത ഒഴിവാക്കല്‍, പലതരം കിഴിവുകള്‍ എന്നിവ ഉള്‍പ്പെടുന്നത്) അല്ലെങ്കില്‍ ഈ ആനുകൂല്യങ്ങളൊന്നുമില്ലാത്ത, കുറഞ്ഞ നിരക്കുള്ള പുതിയ നികുതി വ്യവസ്ഥയോ പ്രതിവര്‍ഷം തെരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍, എല്ലാവര്ക്കും ഇത്തരത്തില്‍ ഇഷ്ട വ്യവസ്ഥ തെരഞ്ഞടുക്കാനാവില്ല. നിശ്ചിത നിബന്ധന പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമെ പ്രതിവര്‍ഷം ഇഷ്ട നികുതി വ്യവസ്ഥ തെരഞ്ഞെടുക്കാന്‍ അര്‍ഹതയുള്ളൂ.
2020 സാമ്പത്തിക ബില്‍ പ്രകാരം, ബിസിനസ് വരുമാനമുള്ള നികുതിദായകര്‍ക്ക് ഓരോ വര്‍ഷവും ഏത് നികുതിവ്യവസ്ഥ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാനാവില്ല. ബിസനസ് വരുമാനമില്ലാത്ത വ്യക്തിക്കോ ഹിന്ദു അവിഭക്ത കുടുംബത്തിനോ മാത്രമെ കഴിഞ്ഞു പോവുന്ന വര്‍ഷങ്ങളില്‍ ഇത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടാവൂ എന്നും ബജറ്റ് മെമോറാണ്ടത്തില്‍ പറയുന്നു. ഒരിക്കല്‍ ഈ രീതി സ്വീകരിച്ചാല്‍ പിന്നീടുള്ള വര്‍ഷങ്ങളിലും ഇത് അവലംബിക്കാവുന്നതാണ്. അതായത്, ബിസിനസ് വരുമാനമില്ലാത്ത എല്ലാ ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഈ രണ്ടു നികുതി വ്യവസ്ഥകളില്‍ നിന്ന് ഇഷ്ടമുള്ളത് സ്വീകരിക്കാന്‍ യോഗ്യരാണ്. എന്നാല്‍, ഒരു കണ്‍സള്‍ട്ടിന്റെ പ്രതിഫലം ബിസിനസ് വരുമാനമായി കണക്കാക്കുന്നതു കൊണ്ട് കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്നവര്‍ ഈ രീതി സ്വീകരിക്കാന്‍ അര്‍ഹരല്ല.

കൂടാതെ ശമ്പളക്കാരായി ജോലി ചെയ്ത് മറ്റു ഫ്രീലാന്‍സിങ് വഴികളിലൂടെയും വരുമാനം നേടുന്നവര്‍ക്കും ഇത്തരത്തില്‍ ഓരോ വര്‍ഷവും നികുതി വ്യവസ്ഥകള്‍ മാറ്റാനാവില്ല. ബിസിനസ് വരുമാനമുള്ള വ്യക്തികള്‍ പുതിയ നികുതി വ്യവസ്ഥയാണ് സ്വീകരിക്കുന്നതെങ്കില്‍, തുടര്‍ന്നു വരുന്ന സാമ്പത്തിക വര്‍ഷങ്ങളിലും ഇവര്‍ക്ക് പുതിയ വ്യവസ്ഥയിലൂടെ മാത്രമെ ആദായനികുതി ഒടുക്കാന്‍ കഴിയൂവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബിസനസ് വരുമാനമുള്ള ഒരു വ്യക്തി ആദായനികുതി നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ ഇതിനകം തന്നെ നേടിക്കഴിഞ്ഞിട്ടുണ്ടെങ്കില് ഇവര്‍ നിലവിലുള്ള നികുതി വ്യവസ്ഥ സ്വീകരിച്ചതായി കണക്കാക്കുമെന്ന് ബജറ്റ് രേഖകളില്‍ പ്രതിപാദിക്കുന്നു.
ഭാവിയില്‍ ഇവര്‍ക്ക് പുതിയ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കാന്‍ കഴിയില്ലെന്നും ബജറ്റ് രേഖകള്‍ ശരിവെക്കുന്നു. എന്നാല്‍, ബിസിനസ് വരുമാനമുള്ള വ്യക്തിക്ക്, പുതിയ നികുതി വ്യവസ്ഥയില്‍ നിന്ന് നിലവിലുള്ളതിലേക്ക് മാറാന്‍ സാധിക്കുന്നതാണ്. ഇത് ഒരുതവണ മാത്രമെ ചെയ്യാനാവൂ. അതായത്, ഒരിക്കല്‍ ഇക്കൂട്ടര്‍ നിലവിലെ വ്യവസ്ഥ സ്വീകരിച്ചാല്‍ പിന്നീടൊരിക്കലും മാറ്റാന്‍ അനുവദിക്കുന്നതല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
