കാശ് കൈകാര്യം ചെയ്യുന്ന സ്ത്രീകൾ, തീർച്ചയായും അറിഞ്ഞിരിക്കണം ഈ ഏഴ് കാര്യങ്ങൾ

തൊഴിൽ, ജീവിതശൈലി തുടങ്ങിയ കാര്യങ്ങളില്‍ മിക്ക സ്ത്രീകളും സ്വതന്ത്രരാണെങ്കിലും നികുതി, നിക്ഷേപം തുടങ്ങിയ കാര്യങ്ങളില്‍ പലര്‍ക്കും പുരുഷന്മാരെ ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവില്‍. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് ധനകാര്യ വിഷയങ്ങളില്‍ മികച്ച ആസൂത്രകര്‍. മാത്രമല്ല, കുടുംബത്തിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പുരുഷന്മാര്‍ക്ക് വിട്ടുകൊടുക്കുന്നതിലും സ്ത്രീകള്‍ സംതൃപ്തരാണ്. എന്നാൽ പണം കൈകാര്യം ചെയ്യുന്ന സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്.

1 സാമ്പത്തിക വിദ്യാഭ്യാസം നേടുക:

1 സാമ്പത്തിക വിദ്യാഭ്യാസം നേടുക:

സാമ്പത്തിക നിയന്ത്രണം ഏറ്റെടുക്കാന്‍ ഒരുങ്ങുന്ന ഒരു സ്ത്രീ ആദ്യമായി ചെയ്യേണ്ടത് ഈ വിഷയത്തില്‍ കൃത്യമായ അറിവ് നേടുക എന്നതാണ്. ധനകാര്യ വിഷയത്തില്‍ വേണ്ടത്ര ധാരണയുണ്ടായാല്‍ മാത്രമേ മികച്ച തീരുമാനമെടുക്കാന്‍ സാധിക്കൂ. നിക്ഷേപം, സമ്പാദ്യം, വായ്പകള്‍, ഇന്‍ഷുറന്‍സ് എന്നിവയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കണം. ദിവസേനയോ അല്ലെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും സാമ്പത്തിക കാര്യങ്ങളെ കുറിച്ച് വിശകലനം ചെയ്യുന്ന ഒരു ലേഖനമെങ്കിലും വായിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.

2. ധനകാര്യ ക്രയവിക്രയങ്ങളില്‍ ഏര്‍പ്പെടുക:

2. ധനകാര്യ ക്രയവിക്രയങ്ങളില്‍ ഏര്‍പ്പെടുക:

പലപ്പോഴും വീട്ടിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സ്ത്രീകള്‍ പിന്നിലാണ്. എന്നാല്‍ ഈ രീതി മാറ്റിയെടുക്കുകയും കുടുംബ ബജറ്റ് അടക്കമുള്ള സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യണം. നിക്ഷേപത്തിന്റെ കാര്യം വരുമ്പോള്‍ എവിടെ നിക്ഷേപിക്കണം, എത്ര രൂപ നിക്ഷേപിക്കണം, എത്ര രൂപ ലാഭമുണ്ടാക്കണം തുടങ്ങിയ കാര്യങ്ങളില്‍ പങ്കാളിക്കൊപ്പം ഭാഗമാകാന്‍ ശ്രമിക്കണം. ശമ്പളമുള്ള സ്ത്രീകളായാലും വീട്ടുജോലി ചെയ്യുന്നവരായാലും കുടുംബത്തിന്റെ ധനകാര്യ വിഷയങ്ങളില്‍ പങ്കാളിത്തം പ്രധാനമാണ്. വീട്ടിലെ സാമ്പത്തിക സ്ഥിതിയും നിര്‍ണായക കാര്യങ്ങളും കുടുംബസമേതം ഇരുന്ന് ചര്‍ച്ച ചെയ്ത് വേണം അന്തിമ തീരുമാനമെടുക്കാന്‍. ഇത് സ്ത്രീകളെ മാത്രമല്ല മൊത്തം കുടുംബത്തെയും ആത്യന്തികമായി സഹായിക്കും. കുടുംബത്തിന്റെ മൊത്തം ചെലവുകള്‍, ഭൗതിക സാമ്പത്തിക ആസ്തികള്‍, ബാധ്യതകള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍ എന്നിവയുടെ ഒരു കണക്ക് ഉണ്ടായിരിക്കുന്നത് എപ്പോഴും നല്ലതാണ്. ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങുന്നത് വഴി വരുമാനത്തിന് ആനുപാതികമായി നിക്ഷേപം നടത്താനും സാധിക്കും.

3. നിങ്ങള്‍ക്ക് വേണ്ടി നിക്ഷേപം നടത്തുക:

3. നിങ്ങള്‍ക്ക് വേണ്ടി നിക്ഷേപം നടത്തുക:

ജോലി ചെയ്യുന്ന വിവാഹിതരായ സ്ത്രീകള്‍ അവരുടെ വരുമാനം വീട്ടിലെ പലതരം ചെലവുകള്‍ക്കായി ഉപയോഗിക്കുകയാണ് പതിവ്. ഭര്‍ത്താക്കന്‍മാരാകട്ടെ ശമ്പളത്തില്‍ നിന്നും ഒരു ഭാഗം നിക്ഷേപങ്ങള്‍ക്കായി മാറ്റി വെക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ സാമ്പത്തിക നിയന്ത്രണം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി നിക്ഷേപ മേഖലയിലും ചുവട് വെയ്‌ക്കേണ്ടതുണ്ട്. ഭര്‍ത്താവോ മാതാപിതാക്കളോ നിക്ഷേപിക്കുന്നതിന് പകരം സ്വന്തം ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനായി ശമ്പളത്തിന്റെ ഒരു ഭാഗം സ്ത്രീകള്‍ മാറ്റി വെക്കണം.

4. സാമ്പത്തിക അവകാശങ്ങളെ കുറിച്ച് അറിയുക:

4. സാമ്പത്തിക അവകാശങ്ങളെ കുറിച്ച് അറിയുക:

സ്ത്രീകള്‍ അവര്‍ക്കായുള്ള സാമ്പത്തിക അവകാശങ്ങള്‍ അറിയേണ്ടത് അത്യാവശ്യമാണ്. കാരണം ഇതുവഴി അവര്‍ക്ക് വിദ്യാസമ്പന്നരാകാന്‍ സാധിക്കുന്നു. മാത്രമല്ല പ്രതിസന്ധി ഘട്ടങ്ങളിലും ഇത് പ്രയോജനകരമാണ്. സാമ്പത്തിക അവകാശങ്ങള്‍ എന്നു പറയുമ്പോള്‍ സ്വന്തം നിക്ഷേപത്തില്‍ എന്തുചെയ്യാനാകും എന്ന് അറിയുക മാത്രമല്ല, മറിച്ച് നിങ്ങളുടെ സമ്പത്തും ചുറ്റുമുള്ള സാഹചര്യങ്ങളെ കുറിച്ചും അറിയുക എന്ന് കൂടിയാണ്. ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യങ്ങള്‍, തൊഴില്‍ ചെയ്യുന്ന സ്ഥാപനം നല്‍കുന്ന ആരോഗ്യ പരിരക്ഷ തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

അതുപോലെ തന്നെയാണ് വിവാഹ മോചിതരായ സ്ത്രീകളുടെയും കാര്യങ്ങള്‍. എത്ര സമയമെടുത്താലും തങ്ങള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. പലപ്പോഴും വിവാഹ മോചനത്തിനൊരുങ്ങുന്ന സ്ത്രീകള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരം സ്വീകരിച്ച് ഏത് വിധേനയും ആ ബന്ധത്തില്‍ നിന്നും പുറത്തു വരാനാണ് ശ്രമിക്കുന്നത്. എന്നാല്‍ നിങ്ങളുടെ അവകാശങ്ങളെ കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കുന്നത് വഴി കുട്ടികളുടെ ഭാവി കൂടി ഭദ്രമാക്കാന്‍ സാധിക്കുന്നു.

 

5. നിങ്ങളെ ഒന്നാമതാക്കുക:

5. നിങ്ങളെ ഒന്നാമതാക്കുക:

പലപ്പോഴും സ്ത്രീകള്‍ മുന്‍ഗണന നല്‍കുന്നത് പങ്കാളിയുടെയും കുട്ടികളുടെയും മാതാപിതാക്കളുടെയും കാര്യങ്ങള്‍ക്കാണ്. ഒരിക്കല്‍ പോലും വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കാത്ത നിരവധി സ്ത്രീകളെ നമുക്ക് ചുറ്റും കാണാം. എന്നാല്‍ ഈ രീതിക്ക് മാറ്റം വരണം. സ്ത്രീകള്‍ സ്വന്തം ലക്ഷ്യങ്ങള്‍ക്കും പ്രാധാന്യം നല്‍കണം. കുട്ടികളുടെ വിദ്യാഭ്യാസം, വീട് വാങ്ങല്‍ തുടങ്ങിയ കാര്യങ്ങള്‍ പ്രധാനമാണെങ്കിലും അതേ പോലെ സ്വന്തമായി ഒരു ആഭരണം വാങ്ങാനും എങ്ങോട്ടേക്കെങ്കിലും യാത്ര പോകാനുമൊക്കെ പണം മാറ്റിവെക്കുന്നത് പ്രധാനമാണ്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് ഒരിക്കലും കുടുംബത്തെ ആശ്രയിക്കരുത്. ദീര്‍ഘകാല വ്യക്തിഗത ലക്ഷ്യങ്ങള്‍ക്കായി വിവിധ തരം നിക്ഷേപങ്ങള്‍ ഇന്ന് ലഭ്യമാണ്. താരതമ്യേന സ്ത്രീകളുടെ വരുമാനം കുറവാണെങ്കിലും പല കാര്യങ്ങളിലും സാമ്പത്തിക ലാഭം നോക്കിയാണ് അവര്‍ കാര്യങ്ങള്‍ ചെയ്യുക. എന്നിരുന്നാല്‍ പോലും ആ ലാഭിക്കല്‍ സ്വന്തമായുള്ള നിക്ഷേപത്തിനായി അവര്‍ മാറ്റി വെക്കാറില്ല.

6. കൂടുതല്‍ മിച്ചം പിടിക്കുക:

6. കൂടുതല്‍ മിച്ചം പിടിക്കുക:

ഓണ്‍ലൈന്‍ റോബോ ഉപദേശക പ്ലാറ്റ്‌ഫോം സ്‌ക്രിപ്പ്ബോക്സ് കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേ പ്രകാരം 35 ശതമാനം വനിതകളും തങ്ങളുടെ പ്രതിമാസ വരുമാനത്തില്‍ നിന്നും 10 മുതല്‍ 30 ശതമാനം വരെ മിച്ചം പിടിക്കുന്നതായി അഭിപ്രായപ്പെട്ടു. എന്നാല്‍ 10 ശതമാനം സ്ത്രീകള്‍ മാത്രമാണ് 50 ശതമാനം ലാഭിക്കുന്നത്. അതേസമയം 25 ശതമാനം സ്ത്രീകള്‍ 10 ശതമാനം മാത്രമേ ലാഭിക്കാന്‍ സാധിക്കുന്നുള്ളുവെന്നും വെളിപ്പെടുത്തി. വരുമാനത്തില്‍ നിന്നും സ്ത്രീകളും മിച്ചം പിടിക്കേണ്ടത് അത്യാവശ്യമാണ്. അച്ഛനോ പങ്കാളിയോ സമ്പാദിക്കുന്നുണ്ടെങ്കില്‍ പോലും എല്ലാ മാസവും സ്വന്തം ശമ്പളത്തില്‍ നിന്നും ഒരു തുക ലാഭിക്കണം.

ഏതെങ്കിലും തരത്തിലുള്ള അടിയന്തര ആവശ്യങ്ങള്‍ക്ക് ഈ തുക ഉപയോഗിക്കാന്‍ സാധിക്കും. നല്ല വരുമാനം നേടാന്‍, സ്ത്രീകള്‍ക്കായി ഇപ്പോള്‍ മ്യൂച്വല്‍ ഫണ്ടുകളും മറ്റ് നിക്ഷേപ പദ്ധതികളും ലഭ്യമാണ്. അല്‍പം അപകട സാധ്യതയുണ്ടെങ്കില്‍ പോലും മികച്ച വരുമാനം നേടാന്‍ ഇവ സഹായിക്കും. എസ്ഐപി വഴി ഒരു ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ പ്രതിമാസം 1,000 മുതല്‍ 2,000 രൂപ വരെ നിക്ഷേപിച്ച് ഇവ ആരംഭിക്കാവുന്നതാണ്.

 

7. എപ്പോഴും ശ്രദ്ധാലുവായിരിക്കണം:

7. എപ്പോഴും ശ്രദ്ധാലുവായിരിക്കണം:

തട്ടിപ്പുകാരും അഴിമതിക്കാരും പലപ്പോഴും സ്ത്രീകളെയാണ് ലക്ഷ്യമിടുന്നത്. കാരണം അവരെ എളുപ്പത്തില്‍ തെറ്റിദ്ധരിപ്പിക്കാനും വഞ്ചിക്കാനും കഴിയും. അതിനാല്‍ സ്ത്രീകള്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. വിപണികളിലെ അപകട സാധ്യതകള്‍ കാരണം ഓഹരികളെ കുറിച്ച് സ്ത്രീകള്‍ ജാഗ്രത പുലര്‍ത്താറുണ്ട്. എന്നിരുന്നാലും ഇത്തരം തട്ടിപ്പുകളാണ് പലരും ഓഹരി വിപണിയില്‍ നിന്നും അകലാന്‍ കാരണം. ഓണ്‍ലൈന്‍ പേയ്‌മെന്റിലും സ്ത്രീകള്‍ വഞ്ചിക്കപ്പെടുന്ന കേസുകള്‍ നിരവധിയുണ്ട്. ഫോണ്‍ വഴിയോ ഇമെയില്‍ വഴിയോ ഒരിക്കലും എടിഎം കാര്‍ഡുകള്‍ സംബന്ധിച്ചോ ബാങ്ക് അക്കൗണ്ട് സംബന്ധിച്ചോ ഉള്ള വിവരങ്ങള്‍ പങ്കു വെക്കരുത്. കാരണം ഇത്തരം വിവരങ്ങള്‍ ബാങ്ക് ആവശ്യപ്പെടില്ല. ഇതു പോലെ തന്നെ നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. ഏത് പദ്ധതിയായാലും നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി മനസ്സിലാക്കി വേണം പ്രമാണങ്ങളില്‍ ഒപ്പിടാന്‍.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X