ആക്രികടയിൽ നിന്ന് വേദാന്ത എന്ന ബിസിനസ് സാമ്രാജ്യത്തിലേക്ക്; അതിശയം അനിൽ അ​ഗർവാളിന്റെ വിജയകഥ

വേദാന്ത ​ഗ്രൂപ്പിന്റെയും അതിന്റെ അമരക്കാരൻ അനിൽ അ​ഗർവാളിന്റെയും കഥ സംരംഭം ആ​ഗ്രഹിക്കുന്നവർക്ക് എന്നും പ്രചോദനമാണ്. ബീഹാറിലെ മാര്‍വാഡി കുടുംബത്തില്‍ ജനിച്ച അനില്‍ അഗര്‍വാളിന് കുടുംബ ബിസിനസ് ഉണ്ടായിരുന്നു. സാധാരണ ​ഗതിയിൽ കുടുംബ ബിസിനസുമായി ചേരേണ്ട യുവത്വത്തിൽ അനിൽ അല്പം സാഹസം കാട്ടി.

സ്കൂൾ പഠനത്തിന് ശേഷം സ്വന്തമായി ബിസിനസ് എന്ന ആശയമുമായി അനിൽ പാട്നയിൽ നിന്നും ബോംബയിലേക്ക് വണ്ടി കയറി. 1970തിൽ ഒരു കിടക്കയും ടിഫിൻ ബോക്സും yes and no എന്നീ രണ്ട് ഇംഗ്ലീഷ് വാക്കുകളും എന്തും നേരിടാനൊരു മനസുമായാണ് ആ യാത്ര ആരംഭിക്കുന്നത്. ഇന്നും തുടരുന്ന ആ യാത്രയിലെ പ്രധാന നാഴികകല്ല് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ ഇന്ത്യന്‍ കമ്പനി കെട്ടിപടുക്കുക എന്നതായിരുന്നു. അത് അനില്‍ അഗര്‍വാളിന്റെ വേദാന്തയായിരുന്നു.

പാട്നയിൽ നിന്ന് യാത്ര തുടങ്ങുന്നു

പാട്നയിൽ നിന്ന് യാത്ര തുടങ്ങുന്നു

പിതാവിന് അലൂമിനിയം കണ്ടക്ടറിന്റെയും സ്‌ക്രാപ് മെറ്റലിന്റെയും വ്യാപാരവുമായിരുന്നു അനിൽ അ​ഗർവാളിന്റെ പിതാവിന്. 15ാം വയസിൽ സ്കൂൾ പഠനം നിർത്തി കൗരമാ പ്രായത്തില്‍ പിതാവിനൊപ്പം ബിസിനസിൽ ബാലപാഠങ്ങൾ പഠിച്ചാണ് അനില്‍ 19ാം വയസില്‍ ബോംബെയിലേക്ക് എത്തിക്കുന്നത്.

21 രൂപയ്ക്ക് 7 പേരുമായി മുറി പങ്കിട്ടായിരുന്നു അക്കാലത്ത് അനിലിന്റെ താമസം. 56 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മുറി വാടകയ്‌ക്കെടുത്ത് പഴയ ലോഹങ്ങൾ ശേഖരിക്കുന്ന ആക്രി ബിസിനസാണ് അനില്‍ ആദ്യം ആരംഭിച്ചത്. പഴകിയതിന്റെ വില അറിയാവുന്ന അനിൽ ആദ്യം ഏറ്റെടുത്തും പപ്പരാകാൻ പോകുന്നൊരു കോപ്പർ കമ്പനിയാണ്. 

അനിലിന്റെ ബിസിനസ് തന്ത്രങ്ങൾ

അനിലിന്റെ ബിസിനസ് തന്ത്രങ്ങൾ

ഒരു കോളേജിലും ബിസിനസ് സ്‌കൂളിലും പഠിക്കാത്ത അനില്‍ അഗര്‍വാളിന്റെ ആദ്യ സംരംഭം ഒരു ചെമ്പ് കമ്പനിയായിരുന്നു. കടത്തെ തുടര്‍ന്ന പപ്പരാകുന്ന അവസ്ഥയിലെത്തിയ കമ്പനിയെ 16 ലക്ഷം രൂപയ്ക്കാണ് അനില്‍ അഗര്‍വാള്‍ ഏറ്റെടുക്കുന്നത്. സ്വന്തം സമ്പാദ്യവും സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നുമുള്ള സഹായങ്ങളും ചേര്‍ത്ത് ഷംഷീര്‍ സ്റ്റേര്‍ലിംഗ് കോര്‍പ്പറേഷനാണ് അനില്‍ ആദ്യം ഏറ്റെടുക്കുന്നത്.

1986 ല്‍ സ്‌റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് സ്ഥാപിച്ച അദ്ദേഹം അതിനെ രാജ്യത്തെ ഏറ്റവും വലിയ ചെമ്പ് ഉത്പാദകരമാക്കി മാറ്റി. 1988 ല്‍ കോപ്പര്‍ ടെലിഫോണ്‍ കേബിള്‍ പ്ലാന്റിന്റെ ധനസഹമഹറനത്തിനായി സ്റ്റര്‍ലെറ്റ് ഇന്‍ഡസ്ട്രീസ് പ്രരാംഭ ഓഹരി വില്പന നടത്തി. ഇവിടെ നിന്നാണ് വേദാന്ത ആരംഭിക്കുന്നതും ലോകത്തെ ലോഹ, ഓയിൽ തുടങ്ങി പ്രകൃതി വാതക ബിസിനസിലേക്ക് കമ്പനി എത്തുന്നത്.

പഴയതിൽ നിന്ന് പുതിയതിലേക്ക്

പഴയതിൽ നിന്ന് പുതിയതിലേക്ക്

1995 ല്‍ നഷ്ടത്തിലോടുന്ന മദ്രാസ് അലൂമിനയത്തിന്റെ 83 ശതമാനം ഓഹരികളാണ് അനിൽ സ്വന്തമാക്കിയത്. 55 കോടിക്കായിരുന്നു ഈ ഡീൽ. ഇത്തരത്തില്‍ മൂല്യം കുറഞ്ഞ കമ്പനികൾ ഏറ്റെടുത്ത് വജിയിപ്പിക്കുന്നൊരു ബിസിനസ് തന്ത്രമാണ് അനില്‍ അഗര്‍വാള്‍ പയറ്റിയത്.

ടാന്‍സാനിയയില്‍ 2.5 മില്യണ്‍ ഡോളറിന് വാങ്ങിയ ഖനിയില്‍ നിന്ന് 100 മില്യണ്‍ ഡോളറിന്റെ വാർഷിക വരുമാനമാണ് കമ്പനി ഉണ്ടാക്കുന്നത്. 2002 ല്‍ കേന്ദ്രസര്‍ക്കാര്‍ ഹിന്ദുസ്ഥാന്‍ സിങ്ക് വിറ്റഴിക്കുന്ന സമയത്ത് അനില്‍ അഗര്‍വാള്‍ കമ്പനി സ്വന്തമാക്കി. 

ഹിന്ദുസ്ഥാൻ സിങ്ക്

അക്കാലത്ത് അഞ്ച് വര്‍ഷത്തേക്കുള്ള കരുതല്‍ ശേഖരം മാത്രമാണ് ഹിന്ദുസ്ഥാൻ സിങ്കിനുണ്ടായിരുന്നത്. വര്‍ഷത്തില്‍ 1.5 ലക്ഷം ടണ്‍ സിങ്ക് ഉത്പാദനമുണ്ടായ കമ്പനി അഗര്‍വാളിന്റെ കയ്യിലെത്തിയതോടെ 1 മില്യണ്‍ ടണ്‍ എന്ന ശേഷിയിലേക്ക് ഉയര്‍ന്നു. ഇപ്പോള്‍ 40 വര്‍ഷത്തേക്കുള്ള കരുതല്‍ ശേഖരം കമ്പനിക്ക് ഇന്നുണ്ടെന്നാണ് അനില്‍ അഗര്‍വാള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. 

വേദാന്ത

വേദാന്ത

2003ലാണ് വേദാന്ത റിസോഴ്‌സ് ലണ്ടന്‍ സ്‌റ്റോക് എക്‌സേചഞ്ചില്‍ (എല്‍എസ്ഇ) ലിസ്റ്റ് ചെയ്തത്. എല്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി വേദാന്ത മാറി. പിന്നീട് ആഫ്രിക്ക, ആസ്‌ട്രേലിയ എന്നിവിടങ്ങളിലും വേദാന്ത ഖനികള്‍ സ്വന്തമാക്കി. ഖനികള്‍ക്കും ലോഹങ്ങള്‍ക്കുമൊപ്പം എണ്ണയിലും പ്രകൃതി വാതകത്തിലും വേദാന്ത കൈ വെച്ചു. കെയിറിന്‍ ഇന്ത്യ എന്ന രാജ്യത്തെ വലിയ സ്വകാര്യ എണ്ണ ഉത്പാദക കമ്പനിയെ 9 ബില്യൺ ഡോളറിനാണ് കമ്പനി ഏറ്റെടുത്തത്.

ലയനം

2012 ല്‍ വേദാന്ത റിസോഴ്‌സ് ഇതിന്റെ ഇന്ത്യന്‍ സ്ഥാപനങ്ങലായ സെസ ഗോവ, സ്‌റ്രെര്‍ലൈറ്റ്, വേദാന്ത അലൂമിനിയം, മദ്രാസ് അലൂമിനം എന്നിവ ലയിപ്പിച്ച് സെസ സ്‌റ്റെര്‍ലൈറ്റ് എന്ന പേരിൽ ഒരൊറ്റ സഥാപമാക്കി. ഇതിന്റെ മൂല്യം 20 ബില്യൺ ഡോളർ എന്നാണ് കണക്കാക്കുന്നത്. ലോതത്തെ പ്രകൃതി വിഭവ കമ്പനികളിൽ 7-ാം സ്ഥാനം ഇതോടെ കമ്പനി സ്വന്തമാക്കി. ലയനം വർഷത്തിൽ 1000 കോടി ലഭിക്കുമെന്ന് അനിൽ അ​ഗർവാൾ പറഞ്ഞത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X