ബംഗളൂരു സെന്റ് മാർക്ക് റോഡിൽ ഇന്നർ സ്പെസ് എന്നൊരു സലൂണുണ്ട്. രാത്രി വൈകിയും മുടിവെട്ടികൊണ്ടിരിക്കുന്ന ആ കടയിൽ നിങ്ങൾക്കൊരു കോടീശ്വരനെ കാണാനാകും. കോടികൾ മറിയുന്ന കയ്യിൽ കത്രികയും ചീർപ്പുമായി സാധാരണ 100 രൂപ നിരക്കിൽ മുടിവെട്ടുന്ന ബാർബർ. 400 ഓളം ആഡംബര കാറുള്ള കാർ വാടക ബിസിനസ് സ്ഥാപനത്തിന്റെ സിഇഒ ജി. രമേശ് ബാബുവാണ് ഈ കോടീശ്വരനായ ബാർബർ. 47 കാരനായ ഇദ്ദേഹം സമ്പത്തും കൊണ്ടും എളിമ കൊണ്ടും കോടീശ്വരനാണെന്ന് പറയാം. ജീവിതത്തിൽ ദുരിതത്തോട് പടവെട്ടി വിജയം നേടിയതാണ് ഈ ബിസിനസുകാരന്റെ ചരിത്രം.

ആദ്യ കാല ജീവിതം
കോടീശ്വരന്മാരെ പറ്റി പറയുമ്പോൾ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ എന്ന് പറയാറുണ്ടെങ്കിലും ആ ഗണത്തിലായിരുന്നില്ല രമേശ് ബാബുവിന്റെ ജനനം. ബംഗളൂരുവില്‍ ബാര്‍ബറായിരുന്നു രമേശ് ബാബുവിന്റെ പിതാവ് പി.ഗോപാല്‍. രമേശ് ബാബുവിന് ഏഴ് വയസുള്ളപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണം. ഇതോടെ ദുരിത പൂർണമായ ജീവിതമായിരുന്നു ഇവരുടേത്. അമ്മ വീട്ടുജോലി ചെയ്ത് ലഭിച്ച തുക കൊണ്ടായിരുന്നു മക്കളുടെ ജീവിതം. മാസത്തിൽ ലഭിച്ചിരുന്ന 50-60 രൂപ കൊണ്ടാണ് മക്കളും അമ്മയും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. അച്ഛന്‍ മരിച്ചതോടെ ബാർബർ ഷോപ്പ് നടത്താൻ ആളില്ലാത്തതിനാൽ 5 രൂപ ദിവസ വാടകയ്ക്ക് നല്‍കി. പക്വതയിലെത്തിയതോടെ 13ാം വയസ് മുതൽ പത്ര, പാൽ വിതരണക്കാരനായി രമേശ് ബാബു അമ്മയെ സഹായിച്ചു. മാസത്തിൽ കിട്ടിയ 60 രൂപയായിരുന്നു രമേശ് ബാബുവിന്റെ ആദ്യ ശമ്പളം. ഈ ജോലികൾക്കിടെ പഠനം തുടർന്ന് പത്താം തരം വരെ രമേശ് ബാബു പഠിച്ചു.
Also Read: മാസത്തിൽ 2 ലക്ഷം സമ്പാദിക്കുന്ന 'പാള വിപ്ലവം'; ഇത് കാസർകോടൻ ഐഡിയ

ഇന്നർ സ്പേസ് തുടങ്ങുന്നു
പത്താം തരം വരെയുള്ള പഠനത്തിന് ശേഷം പിതാവിന്റെ പാത പിന്തുടര്‍ന്ന രമേശ് ബംഗളൂരുവിൽ സലൂണ്‍ ആരംഭിച്ചു. ഇന്നര്‍ സ്‌പേസ് എന്ന പേരില്‍ സലൂണ്‍ആയിരുന്നു. കാർ വാങ്ങണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് സലൂണിൽ നിന്ന് മിച്ചം പിടിച്ച തുകയും അമ്മാവനിൽ നിന്ന് കടം വാങ്ങിയ തുകയും ചേർത്ത് 1993ൽ മാരുതി ഒമിനി വാന്‍ വാങ്ങുന്നത്. വാഹനം വാങ്ങിയെങ്കിലും ബാര്‍ബര്‍ ഷോപ്പിലെ തിരക്ക് കാരണം ഉപയോഗിക്കാന്‍ സമയം കിട്ടിയില്ല. ഈ സമയത്താണ് അമ്മ ജോലി ചെയ്ത വീട്ടുകാരിയുടെ നിർദ്ദേശ പ്രകാരം ഇന്റൽ കമ്പനിക്ക് വാഹനം വാടകയ്ക്ക് നൽകുന്നത്. ഇതായിരുന്നു പുതിയ ജീവിതത്തിലേക്കുള്ള ഗീയർ ഷിഫ്റ്റ്.

രമേശ് ടൂർസ് ആൻഡ് ട്രാവൽസ്
ഇക്കാലം രമേശ് ബാബു ഇങ്ങനെ ഓർക്കുന്നു. നാല് പേരായിരുന്നു ഇന്റൽ കമ്പനിയിൽഉണ്ടായിരുന്നത്. 2000 വരെ അവരുടെ വാഹന ആവശ്യങ്ങള്‍ ഞാൻ നിറവേറ്റി. അന്ന് 250 ജീവനക്കാർ ബംഗളൂരുവിലെ കമ്പനിയിലുണ്ടായിരുന്നു. ഞങ്ങളുടെ 25 കാർ അന്ന് അവിടെ ഓടിയിരുന്നു. ഇവിടെ നിന്നാണ് രമേശ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന കമ്പനി ജനിക്കുന്നത്. 2004 ലാണ് ആഡംബര കാറുകൾ രമേശിന്റെ കയ്യിലേക്ക് എത്തുന്നത്. 38 ലക്ഷത്തിന്റെ മെഴ്‌സിഡസ് ഇ ക്ലാസ് സെഡാനാണ് ആദ്യം വാങ്ങിയത്. 1994 നും 2004നും ഇടയില്‍ കർണാടക സ്‌റ്റേറ്റ് ഫിനാന്‍സ് കോര്‍പ്പേറേഷന്റെ സഹായത്തോടെ രമേശ് ബാബു ഏഴോളം കാറുകൾ വാങ്ങി. മൂന്നിലധികം മെഴിസഡസും ബിഎംഡബ്ലുവും ഡസണ്‍സോളം ടോയോട്ട ഇന്നോവയും രമേശ് ബാബുവിന്റെ കാര്‍ ശേഖരത്തിലുണ്ട്. വാന്‍, മിനി ബസ്, കാര്‍ അഠക്കം 400 ഓള വഹാനങ്ങള്‍, ഇതില്‍ ഇറക്കമുതി ചെയ്ത് റോള്‍സ് യോയ്‌സ് സില്‍വര്‍ ഗോസ്റ്റ്, മേഴ്‌സിഡന്‍സ് സി, ഇ, എസ് ക്ലാസ് , ബിഎംഡബ്ലു, 5,6,7 സീരിസ് വാഹനങ്ങള്‍ എന്നിവയാണ് വാടകയ്ക്ക് ഓടുന്നത്. ഇന്ന് ഡല്‍ഹി , ചെന്നൈ ബംഗളൂരു എന്നിവടങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നു. ബിസിനസുകാരും സിനിമാ താരങ്ങളടക്കമുള്ള സെലിബ്രറ്റികളാണ് വാടക കാറിൽ ഇദ്ദേഹത്തിന്റെ ഉപഭോക്താക്കൾ. ഇത്രയും വലിയ ബിസിനസുകാരനായെങ്കിലും 5 മണിക്കുറോളം തന്റെ ഇന്നർ സ്പേസിൽ രമേശ് ബാബു ചെലവഴിക്കും. 100 രൂപ നിരക്കിൽ തന്നെ സ്ഥാപനത്തിൽ ജോലി എടുക്കും. രാവിലെയും വൈകിട്ടുമായുള്ള ഷിഫ്റ്റുകളിൽ അദ്ദേഹം മുടിവെട്ടാനുണ്ടാകും. എന്തിനാണ് ഇപ്പോഴും മുടിവെട്ടുന്നതെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ, എങ്ങനെയാണ് എന്നെ ഞാനാക്കിയ ജോലി ഉപേക്ഷിക്കാനാവുക.
Also Read: വരുമാനം 10 ലക്ഷമാണെങ്കിലും ചില്ലികാശ് നികുതി അടയ്ക്കേണ്ട; ഈ വഴി നോക്കൂ

തുടരുന്ന മുടിവെട്ട്
ഇന്ന് ഡല്‍ഹി , ചെന്നൈ ബംഗളൂരു എന്നിവടങ്ങളിൽ രമേശ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രവർത്തിക്കുന്നു. ബിസിനസുകാരും സിനിമാ താരങ്ങളടക്കമുള്ള സെലിബ്രറ്റികളാണ് വാടക കാറിൽ ഇദ്ദേഹത്തിന്റെ ഉപഭോക്താക്കൾ. ഇത്രയും വലിയ ബിസിനസുകാരനായെങ്കിലും 5 മണിക്കുറോളം തന്റെ ഇന്നർ സ്പേസിൽ രമേശ് ബാബു ചെലവഴിക്കും. 100 രൂപ നിരക്കിൽ തന്നെ സ്ഥാപനത്തിൽ ജോലി എടുക്കും. രാവിലെയും വൈകിട്ടുമായുള്ള ഷിഫ്റ്റുകളിൽ അദ്ദേഹം മുടിവെട്ടാനുണ്ടാകും. എന്തിനാണ് ഇപ്പോഴും മുടിവെട്ടുന്നതെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ, എങ്ങനെയാണ് എന്നെ ഞാനാക്കിയ ജോലി ഉപേക്ഷിക്കാനാവുക.
ചിത്രങ്ങൾക്ക് കടപ്പാട് - Sugermint, The Better India