കേരളത്തിൽ തൊഴിലാളി യൂണിയനുകളുടെ സമരത്തെ പറ്റി ഇപ്പോഴും ചർച്ചയാണ്. വ്യാവസായിക സൗഹൃദമാകേണ്ട കാലത്താണ് സംരംഭം തുടങ്ങാനിരിക്കുന്നവരിലും തുടങ്ങിയവരിലും പ്രതിസന്ധി സൃഷ്ടിച്ച വാർത്തകളുണ്ടാകുന്നത്. ഇത്തരം പ്രതിസന്ധികളിൽ കേരളത്തിലേക്ക് വലിയ കമ്പനികൾ വരില്ലെന്നതാണ് പൊതുവെ അഭിപ്രായപ്പെടുന്നത്.
എന്നാൽ കേരളത്തിന്റെ പ്രത്യേകതകളറിഞ്ഞ് തൊഴിലാളി സമരങ്ങളുണ്ടെന്നും അറിഞ്ഞ് 30 വർഷം മുൻപ് കേരളത്തിലെത്തി ഫാക്ടറി സ്ഥാപിച്ച മാരിക്കോ ഇന്ത്യൻ ബഹുരാഷ്ട്ര ഉപഭോക്തൃ ഉൽപ്പന്ന കമ്പനിയാണ്. കമ്പനി കേരളത്തിലേക്ക് എത്തിയതും ഇവിടുത്തെ തൊഴിലാളി സമരങ്ങളെ ഇല്ലാതാക്കിയതും എങ്ങനെയെന്ന് കമ്പനി സ്ഥാപകനായ ഹർഷ് മാരിവാല തന്റെ 'ഹാര്‍ഷ് റിയാലിറ്റി, ദി മേക്കിംഗ് ഓഫ് മാരിക്കോ' എന്ന പുസ്തകത്തിൽ പറയുന്നത്. ഈ കഥ നോക്കാം.
മാരികോ പുതിയ ഫാക്ടറിയിലേക്ക്
ഹർഷ് മാരിവാലയുടെ കുടുംബ ബിസിനസായ ബോംബെ ഓയില്‍ ഇന്ഡസ്ട്രീസില് നിന്ന് വേര്‍പിരിഞ്ഞ് മാരികോ സ്വതന്ത്ര കമ്പനിയായ ശേഷമാണ് പുതിയ പ്ലാന്റിന്റെ നടപടികള്‍ ആരഭിക്കുന്നത്. 1990ൽ ബോംബെയില്‍ മാരികോയ്ക്ക് ഉണ്ടായിരുന്ന രണ്ട് ഫാക്ടറികളും നവീകരണം ആവശ്യമുള്ളവായിരുന്നു.
പഴയ സാങ്കേതിക വിദ്യയായിരുന്നു ഉപയോഗിച്ചിരുന്നത്. ഫാക്ടറി സന്ദർശിച്ച നിർമാണ വിഭാഗം വൈസ് പ്രസിഡന്റ് ശ്രീകാന്ത് ഗുപ്ത ഇവ നവീകരിക്കുന്നതിനൊപ്പം പുതിയ നഗരങ്ങളില്‍ പുതിയ ഫാക്ടറികള്‍ കൂടി നിർദ്ദേശിച്ചു. ഗുജറാത്ത്, പോണ്ടിച്ചേരി, ഗോവ, കേരളം എന്നിവയായിരുന്നു പട്ടികയിലുണ്ടായിരുന്നത്.
എന്തുകൊണ്ട് കേരളം
ബോംബെ ഓയിലിന് അസംസ്കൃത വസ്തുക്കളായി കൊപ്ര ലഭിച്ചിരുന്നത് പ്രധാനമായും കേരളത്തില്‍ നിന്നായിരുന്നു. കേരം തിങ്ങും കേരള നാട്ടില്‍ ഫാക്ടറി പണിതാല്‍ ട്രാന്സ്പോര്ട്ടേഷന് ചെലവ് കുറയ്ക്കാമെന്ന് കമ്പനി കണക്ക് കൂട്ടി. ഇതോടൊപ്പം അക്കാലത്ത് സര്‍ക്കാര്‍ നല്കിയ സ്ബസിഡിയും സർക്കാറിന്റെ പരിഗണനയും കേരളത്തെ തിരഞ്ഞെടുക്കാന്‍ കാരണമായി. ഗുപ്ത കേരളത്തിൽ ഫാക്ടറി ആരംഭിക്കാമെന്ന് നിര്‍ദ്ദേശിച്ചു. തൊഴിൽ സമരങ്ങളെ സൂചിപ്പിച്ചുള്ള പല എതിർപ്പുകളും മറികടന്ന് കമ്പനി കേരളത്തിൽ ഫാക്ടറി ആരംഭിക്കാൻ തീരുമാനിച്ചു.
തുടക്കത്തിലെ വെല്ലുവിളി
സാധ്യത പഠനത്തിന് കേരളത്തിലെത്തിയ മാരികോ സംഘത്തിന് ലഭിച്ച നാട്ടുകാരുടെ മുന്നറിയിപ്പായിരുന്നു ഞെട്ടിച്ചത്. തൊഴിലാളി യൂണിയനുകള്‍ ഇവിടെ കമ്പനി നിലനിര്‍ത്താന്‍ അനുവദിക്കില്ലെന്നും ഇതിനാലാണ് കേരളത്തിൽ വ്യവസായം വളരാത്തതെന്നുമായിരുന്നു നാട്ടുകാരുടെ മുന്നറിയിപ്പി. തൊഴിലാളികൾ നാട് വിടുന്നതിന് കാരണമായും നാട്ടുകാർ ചൂണ്ടിക്കാട്ടി. പ്രതികരണം മോശമായിരുന്നിട്ടും മാരികോ കഞ്ചിക്കോട്ട് സര്‍വെയും ഗവേഷണവും നടത്തി തൊഴിലാളി പ്രശ്നങ്ങളെ നേരിടാനുള്ള പ്ലാനുണ്ടാക്കി.
എന്തുകൊണ്ട് കേരളത്തിൽ തൊഴിൽ പ്രശ്നം
കമ്പനികൾ തൊഴിലാളികളെ ചൂഷണം ചെയ്യപ്പെടാനുള്ള ഉത്പാദക ഘടമായി മാത്രം പരിഗണിക്കപ്പെടുന്നു എന്ന വികാരമാണ് കേരളത്തില്‍ തൊഴിലാളി യൂണിയനുകളിൽ. ഇതാണ് ഇവരുടെ പ്രവര്‍ത്തന കാരണമെന്ന് കമ്പനി ഗവേഷണത്തില്‍ കണ്ടെത്തി. തൊഴിലാളികുടെ ക്ഷേമത്തിന് തൊഴിലുടമകള്‍ ശ്രദ്ധിക്കുന്നില്ലെന്നാണ് കേരളത്തിലെ തൊഴിലാളികളുടെ വികാരം. തൊഴില്‍ സ്ഥല്ത്തെ അനുഭവങ്ങള്‍ പരസ്പരം കൈമാറി പ്രാദേശിക രാഷ്ട്രീയവും ചേര്‍ന്നാണ് പ്രതിഷേധങ്ങളും സമരങ്ങളും നടക്കുന്നതെന്ന് കമ്പനി മനസിലാക്കി. ഇതിന് അനുസരിച്ചുള്ള പ്ലാൻ കമ്പനി തയ്യാറാക്കി.
കമ്പനിയുടെ പ്ലാൻ
കേരളത്തില്‍ തൊഴിലാളികളുടെ താല്പര്യങ്ങള്ക്ക് മുന്‍ഗണന നല്കുന്ന ഫാക്ടറി എന്ന ആശയമാണ് മാരികോ തയ്യാറാക്കിയത്. ഹ്യൂമണ്‍ റിസോഴ്സ് വിഭാഗം Continuous CARE എന്ന പദ്ധതി കൊണ്ടു വന്നു. ഇതനുസരിച്ച് മാന്യമായ വേതനം, ആസൂത്രികമായ തൊഴില്‍ റൊട്ടേഷന്‍, വിനോദ മേഖലകള്‍ എന്നിവ അനുവദിച്ചു. തൊഴിലിന് കൃത്യമായ റൊട്ടേഷനും ജോലിക്കപ്പുറമുള്ള വിനോദങ്ങളും തൊഴിലാളികലുടം ജീവിത നിലവാരം ഉയര്‍ത്തും.
ഇതിനൊപ്പം കമ്പനിയെ പറ്റി പഠിപ്പിക്കാനും തൊഴില്‍ സംസ്കാരവും കമ്പനിയുടെ സേവനങ്ങളും പരിചയപ്പെടുത്താനും തൊഴിലാളികളുടെ വീടുകളിലേക്ക് കമ്പനി പ്രതിനിധികളെത്തി. ഇതോടൊപ്പം ആദ്യമായി കൊപ്ര തരംതരിവ് മുതൽ മുഴുവന്‍ പ്രകികയും യന്ത്രവത്കരിക്കുകും ചെയ്തു. ഇതുവഴി തൊഴിലാളികളുടെ അധ്വാനം കുറയ്ക്കാനും മാരികോയ്ക്ക് സാധിച്ചു. ഇതിൻെറ പ്രതിഫലനമായി ആദ്യ പത്ത് വര്‍ഷത്തില്‍ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം ഉദ്പാദന ചെലവിന്റെ പത്തിരട്ടിയായി ഉയർത്താൻ കമ്പനിക്കായി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
