സ്വന്തമായൊരു ബിസിനസ് ചെയ്യുക എന്നത് പലരുടെയും ആഗ്രഹമാണ്. അതിനുള്ള മുതൽ മുടക്കിൽ തട്ടി പലരും പിന്നാക്കം പോകും. പണം ലഭിക്കുമ്പോൾ ആരംഭിക്കാമെന്ന് കരുതി മനസിൽ കൊണ്ട് നടക്കുന്നവരുമുണ്ട്. ആഗ്രഹങ്ങളെ തല്ലിക്കെടുത്തേണ്ട. ചുരുങ്ങിയ ചെലവിൽ പണം മുടക്കി സ്വന്തമായൊരു സംരംഭത്തിന്റെ ഉടമയാകാൻ സാധിക്കും. ഇ-കോമേഴ്സ് രംഗത്തെ ഡ്രോപ്പ്ഷിപ്പിംഗ് വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന ബിസിനസാണ്. 10,000 രൂപ മുതൽ മുടക്കിൽ ഫാഷൻ രംഗത്ത് ഡ്രോപ്പ്ഷിപ്പിംഗ് ബിസിനസിലേക്ക് കാലെടുത്ത് വെയ്ക്കാം.
ഇ-കോമേഴ്സ് സാധ്യത
ഒരു സാധനം വാങ്ങാനൊരുങ്ങുമ്പോൾ ഏതെങ്കിലും ഇ-കോമേഴ്സ് സൈറ്റിൽ കയറി വിലയും പ്രത്യേകതയും വിലക്കുറവും അറിയികയാണ് ആദ്യം ചെയ്യുക. ഇത് തന്നെയാണ് ഇന്ന് ഇ-കോമേഴ്സിനുള്ള പ്രസക്തി. കോവിഡ് കാലത്ത് നാട്ടിലെ കടകള്‍ മുഴുവനും അടച്ചിട്ട സമയത്തും വീട്ടിലേക്ക് സാധനങ്ങളെത്തിച്ച 'അദൃശ്യ' ലോകമായിരുന്നു ഇ- കോമേഴ്‌സ് മേഖല. കോവിഡിനെ തുടര്‍ന്ന് വ്യാപാര മേഖല അഞ്ച് ശതമാനം ഇടിഞ്ഞപ്പോള്‍ 25 ശതമാനം വളര്‍ച്ചയാണ് ഇ-കോമേഴ്‌സ് മേഖലയ്ക്ക് ഉണ്ടായത്. ഈ വളർച്ച് തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇന്റർനെറ്റിന്റെ വളർച്ചയ്ക്കൊപ്പം ഇ-കോമേഴസ് മേഖലയ്ക്കും മുന്നിലുള്ളത് വളർച്ചയുടെ കാലമാണ്.
എന്താണ് ഡ്രോപ്പ്ഷിപ്പിംഗ്
നിങ്ങളുടെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. വിതരണക്കാരന് ഓര്‍ഡര്‍ വിവരങ്ങള്‍ ഓട്ടോമെറ്റിക്കായി കൈമാറും. വിതരണക്കാരന്‍ ഓര്‍ഡര്‍ തയ്യാറാക്കിയ ശേഷം സ്വന്തമായോ മറ്റു വിതരണ ശ്രംഖല ഉപയോഗപ്പെടുത്തിയോ ഉത്പന്നം ഉപഭോക്താവിന് എത്തിച്ചു കൊടുക്കുന്നതാണ് രീതിയാണ് ഡ്രോപ്പ് ഷിപ്പിംഗ്. 10,000 രൂപ മുതൽ മുടക്കിൽ ഡ്രോപ്പ്ഷിപ്പിംഗ് രീതി തുടങ്ങാനാകും. ഉത്പന്നങ്ങള്‍ സംരഭിച്ചു വെക്കേണ്ടതില്ലെന്നതാണ് ഇതിനുള്ള ഒരു ഗുണം. ഉത്പന്നം വാങ്ങാനായി പണം ചെലവഴിക്കുകയും സംഭരണ ശാലയുടെ ചെലവും ആവശ്യമില്ല.
എങ്ങനെ ബിസിനസ് ആരംഭിക്കാം
ആദ്യം തന്നെ സംരംഭകന്‍ കറന്റ് അക്കൗണ്ട് ആരംഭിക്കുകയാണ് വേണ്ടത്. സംരംഭകന്റെ ഇഷ്ടമനുസരിച്ച് ഏത് ബാങ്കിലും കറന്റ് അക്കൗണ്ട് തുടങ്ങാം. ഇതിന് പ്രത്യേകിച്ച് ചാര്‍ജ് ഇല്ല. ഇതിന് ശേഷം ഓണ്‍ലൈന്‍ ബിസിനസായി രജിസ്റ്റര്‍ ചെയ്ത് ചരക്കു സേവന നികുതി (ജിഎസ്ടി) സര്‍ട്ടിഫിക്കറ്റ് നേടണം. രജിസ്റ്റര്‍ ചെയ്യാനായി 2,000 രൂപയാണ് ഫീസ്. ഇക്കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഇതിനായി കണ്‍സള്‍ട്ടന്റിനെ നിയമിച്ചാല്‍ 5,000-8,000 രൂപ വരെ ചെലവ് വരും. ഇ-കോമേഴസ് ബിസിനസിനുള്ള ട്രേഡ് മാര്‍ക്ക് നേടണം. കണ്‍സള്‍ട്ടന്റ് വഴി 2,000-5,000 രൂപ ചെലവാകും.
വെബ്‌സൈറ്റ് ബില്‍ഡിംഗ്
ഡ്രോപ്പ്ഷിപ്പിംഗ് മോഡലില്‍ ബ്രാന്‍ഡിംഗും മാര്‍ക്കറ്റിംഗും പ്രധാനഘടകമാണ്. വെബ്‌സൈറ്റും സോഷ്യല്‍ മീഡിയയിലെ സാന്നിധ്യവും ഇതിന് വേണ്ട കാര്യങ്ങളാണ്. ബ്രാന്‍ഡ് ലോഗോയ്ക്കായി ഫ്രീലാന്‍സ് ഡിസൈനര്‍മാര്‍ 5,000-6,000 രൂപ വരെ ഈടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ തല്‍പര്യമുള്ളവരാണെങ്കില്‍ സൗജന്യ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിര്‍മിക്കാം. ഷോപ്പിഫൈ എന്ന വെബ്‌സൈറ്റ് ഉപയോഗിച്ച് വെബ്‌സൈറ്റ് നിര്‍മിക്കാം. ഇതിന് മാസത്തില്‍ 2,100 രൂപയോളം ഈടാക്കുന്നുണ്ട്. ഉത്പന്നങ്ങള്‍ വില്പന നടത്താന്‍ ഉത്പാദകനുമായി കരാറുണ്ടാക്കണം. ഫോട്ടോഗ്രാഫറെ ഉപയോഗിച്ച് ഉത്പന്നത്തിന്റെ ഫോട്ടോഷൂട്ട് നടത്തണം. ഇതിന് 100-1,000 രൂപ ചെലവ് പ്രതീക്ഷിക്കാം. ഇതിന് ശേഷം ഉത്പന്നം വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്യാം. മുകളിലെ ജോലികൾ സ്വയം ചെയ്യുന്നതിന് പകരം ഔട്ട്സോഴ്സ് ചെയ്യുകയാണെങ്കിൽ 50,000 രൂപയോളം ചെലവാകും.
അനുഭവങ്ങൾ
ഓണ്‍ലൈന്‍ ബ്രാന്‍ഡായ മൂഷിന്റെ ഉടമ ആയുഷ് അഗര്‍വാളിന്റെ അഭിപ്രായത്തില്‍ 8,000 രൂപയ്ക്ക് ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങാനാകും. 15,000 രൂപ മുതല്‍ക്ക് ഫ്രീലാന്‍സ് വെബ് ഡിസൈനർമാർ വെബ്‌സൈറ്റും ഒരുക്കും. സ്ത്രീകളുടെ വസ്ത്ര ബ്രാന്‍ഡായ ബെറിലെഷ് സഹസ്ഥാപകന്‍ അലോക് പോളിന്റെ അഭിപ്രായത്തില്‍ വിതരണമാണ് ഈ രീതിയുടെ ബുദ്ധിമുട്ട്. പുറത്തു നിന്നുള്ള വിതരണ പങ്കാളികളെ ഉപയോഗിക്കുമ്പോള്‍ ഇത് ഉപഭോക്താവിന്റെ താല്പര്യത്തിന് വിരുദ്ധമാകുമോ എന്ന ആശങ്കയുണ്ട്. ആമസോണില്‍ മൂന്ന് ദിവസത്തിനുള്ളില്‍ വിതരണം നടത്തുന്നുണ്ട്. എന്നാൽ സ്വന്തം ബിസിനസിൽ പുറത്തുള്ള വിതരണക്കാരനെ ആശ്രയിച്ച് ഇത് വൈകുകയാണെങ്കിൽ വിപണിയിൽ പിന്നിലേക്ക് പോകാനുള്ള സാധ്യതയുണ്ടെന്നും അലോക് പോൾ പറയുന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications