പണം കയ്യിൽ കൊണ്ടു നടക്കാത്ത കാലത്ത് എടിഎം ഇടപാടുകൾ സർവ സാധാരണമാണ്. നഗരങ്ങളിലെല്ലാം എടിഎം സേവനങ്ങൾ ലഭ്യമാണെങ്കിലും ഇന്നും ആവശ്യത്തിന് എടിഎമ്മുകളില്ലാത്ത ഇടങ്ങളുണ്ട്. രാജ്യത്തുള്ള എടിഎമ്മുകളുടെ എണ്ണമെടുത്താല്‍ ഒരു ലക്ഷം ആളുകള്‍ക്ക് 22 എടിഎം എന്ന തോതിലാണ് ഇന്നത്തെ ലഭ്യത. ഇത് എടിഎമ്മിനുള്ള വലിയ ആവശ്യകതയാണ് കാണിക്കുന്നത്. ഇവിടെ ഒരു ബിസിനസിന് സാധ്യതയുണ്ട്.
ഇതിനാല്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല വരുമാനം നല്‍കുന്നൊരു ബിസിനസ് ആശയമാണ് എടിഎം ഫ്രാഞ്ചൈസി ബിസിനസ്. ചെറിയ നിക്ഷേപത്തിലൂടെ വലിയൊരു തുക സ്ഥിര വരുമാനം നേടാന്‍ സാധിക്കും എന്നതാണ് ഇതിന്റെ ഗുണം. ബാങ്കുകൾ വഴിയും അല്ലാതെയും ഫ്രാഞ്ചൈസി എടിഎമ്മുകൾ ആരംഭിക്കാം. ബാങ്കുകളുടെ എടിഎമ്മുകളോ വൈറ്റ് ലേബിൾ എടിഎമ്മുകളോ ആരംഭിക്കാം. പണമിടപാടിനും മറ്റു എടിഎം സേവനങ്ങള്‍ക്കും ഫ്രാഞ്ചൈസി ഉടമയ്ക്ക് കമ്മീഷൻ ലഭിക്കും.
വൈറ്റ് ലേബിൾ എടിഎം
സാധാരണയായി എടിഎമ്മുകളില്‍ ബാങ്കിന്റെ പേരും ലോഗോയും ഉണ്ടാകും. ബാങ്കുകളുടെ സ്വന്തം എടിഎമ്മുകളായിരിക്കും ഇവ. എന്നാല്‍ വൈറ്റ് ലേബല്‍ എടുഎമ്മുകളില് ബാങ്കുകളിൽ ബാങ്കുകളുടെ ബ്രാൻഡിംഗ് ഉണ്ടാകില്ല. ബാങ്കുകൾ അല്ലാത്തവര്‍ക്കും എടിഎം ആരംഭിക്കാം എന്ന റിസര്‍വ് ബാങ്ക് നിർദ്ദേശത്തിന് പിന്നാലെയാണ് വൈറ്റ് ലേബിൾ എടിഎമ്മുകൾ ആരംഭിക്കുന്നത്. 100 കോടി രൂപയുടെ ആസ്തിയുള്ള ബാങ്കിതര സ്ഥാപനങ്ങൾക്ക് വൈറ്റ് ലേബിൾ എടിഎം ആരംഭിക്കാം.
ടാറ്റ കമ്മ്യൂണിക്കേഷന്‍ പേയി്മെന്റ് സൊലൂഷ്യനാണ് ഇത്തരത്തില്‍ ആദ്യമായി വൈറ്റ് ലാബില്‍ എടിഎം ആരംഭിച്ചത്. ഇന്‍ഡികാഷ് എന്ന ബ്രാന്‍ഡിന് കീഴിലാണ് എടിഎം തുടങ്ങിയത്. ഇന്ന് ഇത്തരത്തിലുള്ള 15 കമ്പനികൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ ഏതെങ്കിലും ഒന്നിന്റെ ഫ്രാഞ്ചൈസി വഴി എടിഎം സ്ഥാപിക്കാം. ഇൻഡി കാഷിന്റെ എടിഎം ഫ്രാഞ്ചൈസി രീതി എങ്ങനെയെന്ന് നോക്കാം.
ബിസിനസ് മോഡൽ
ഇന്‍ഡി കാഷ് എടിഎം ഫ്രാഞ്ചൈസി രണ്ട് തരത്തിലാണ് ഉള്ളത്. കമ്പനി നിശ്ചയിക്കുന്ന ഓണ്‍സൈറ്റ് മോഡലും സ്വയം സ്ഥലം രണ്ടെത്തി ആരംഭിക്കാവുന്ന ഓഫ് സൈറ്റ് മോഡലും. എടിഎം ആരംഭിക്കാനായി 60-80 ചരുതശ്ര അടി മുഖി ആവശ്യമുണ്ട്. സ്ഥലം കണ്ടെത്തിയ ശേഷം ഫ്രാഞ്ചൈസി ഉടമയുമായി കമ്പനി ധാരണ പത്രം ഒപ്പിടും.
ആകെ 5 ലക്ഷത്തിന്റെ നിക്ഷേപം വേണം. ഇതിൽ 2 ലക്ഷം രൂപ ഫ്രാഞ്ചൈസി ബിസിനസ് അവസാനിപ്പിക്കുന്ന കാലത്ത് തിരികെ ലഭിക്കുന്ന സെക്യൂരിറ്റി നിക്ഷേപമാണ്. ഫ്രാഞ്ചൈസി എടിഎം ആരംഭിച്ചാൽ 1 വർഷത്തെ ലോക് ഇൻ പിരിയഡ് ഉണ്ട്.
ആവശ്യമുള്ള രേഖകൾ
തിരിച്ചറിയല്‍, മേല്‍വിലാസ രേഖകള്‍ ആവശ്യമാണ്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടേഴ്സ് ഐഡി എന്നിവ തിരച്ചറിയൽ കാർഡ് ആയും റേഷൻ കാർഡ് മേൽവിലാസ രേഖയായും ഉപയോഗിക്കാം. ബാങ്ക് പാസ് ബുക്ക്, ഇ-മെയില്‍ ഐഡി, ജിഎസ്ടി നമ്പര്‍, സ്ഥലത്തിന്റെ രേഖകൾ എന്നിവയും അപേക്ഷയോടൊപ്പം വേണം.
ഇന്‍ഡി കാഷ് എടിഎം ഫ്രാഞ്ചൈസിക്ക് വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. എടിഎമ്മിനായി 60-80 ചതുരശ്ര അടി സ്ഥലം ആവശ്യമുണ്ട്. ഇത് മറ്റൊരു എടിഎമ്മില്‍ നിന്ന് 100 മീറ്ററെങ്കിലും മാറിയായിരിക്കണം. നല്ല ശ്രദ്ധ ലഭിക്കുന്ന സ്ഥലം കൂടിയാകണം എടിഎമ്മിനായി തിരഞ്ഞെടുക്കേണ്ടത്. 24 മണിക്കൂറും വൈദ്യുത ലഭ്യതയും ഉറപ്പു വരുത്തേണ്ടതാണ്.
വരുമാനം
ദിവസേനെ നടക്കുന്ന ഇടപാടുകള്‍ക്ക് വരുമാനം നേടാൻ സാധിക്കും. ഇടപാടുകൾക്ക് നിശ്ചിത പരിധിയില്ല. പണം ഇടപാടിന് 8 രൂപ കമ്മീഷനായും മറ്റു എടിഎം സേവനങ്ങൾക്ക് 2 രൂപ നിരക്കിലുമാണ് കമ്മീഷൻ. ദിനംപ്രതി 300-500 നും ഇടയില്‍ ഇടപാട് നടക്കാൻ സാധ്യതയുള്ള സ്ഥലത്താണ് എടിഎം സ്ഥാപിക്കുന്നതെങ്കിൽ മാസത്തില്‍ 45,000നും 90,000ത്തിനും ഇടയില്‍ വരുമാനം ഉണ്ടാക്കാം. നിക്ഷേപത്തിൽ നിന്ന് 33-50 ശതമാനം ആദായം ലഭിക്കുന്ന സംരഭമാണിത്.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications