രാജ്യത്തൊട്ടാകെ പ്ലാസ്റ്റിക്ക് ബാഗുകള്‍ക്ക് നിരോധനം വന്നിരിക്കുകയാണ്. 2022 ജൂലായ് 1 മുതലാണ് പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ നിരോധിച്ചത്. പ്ലാസ്റ്റിക്കിന് നിരോധനം വന്നാലും സഞ്ചികളുടെ ആവശ്യം നിലനില്‍ക്കുകയാണ്. ജനങ്ങളും പ്ലാസ്റ്റിക്ക് രഹിതമായി കാഴ്ചപാടിലേക്ക് പോകുന്ന സാഹചര്യത്തില്‍ പേപ്പര്‍ ബാഗ് നിര്‍മാണം വലിയ സാധ്യതയുള്ള ബിസിനസായി മുന്നില്‍ നില്‍ക്കുകയാണ്.
വിലകുറവ്, പരിസ്ഥിതി സൗഹൃദ ഉത്പ്പന്നം, എളുപ്പത്തിലുള്ള ഉപയോഗം എന്നിവ പേപ്പര്‍ ബാഗുകള്‍ക്ക് മാര്‍ക്കറ്റില്‍ ഡിമാന്റ് വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. 5 ലക്ഷം രൂപയോളം ചെലവിൽ വീടിനോ് ചേർന്നോ വീട്ടിലോ മുറി ഉപയോഗിച്ചോ പേപ്പർ ബാഗ് നിർമാണം ആരംഭിക്കാൻ സാധിക്കും. നല്ല ഗുണനിലവാരത്തിൽ നിർമാണം നടത്തിയാൽ മാസത്തിൽ 30,000- 40,000 രൂപ വരെ ലാഭം നേടാൻ സധിക്കുന്നവയാണ് പേപ്പര്‍ ബാഗ് നിര്‍മാണ യൂണിറ്റുകൾ. ഇവയുടെ ബിസിനസ് രീതി പരിശോധിക്കാം.
സാധ്യത
ബിസിനസ് ആരംഭിക്കുന്നതിന് മുന്‍പ് അതിന്റെ സാധ്യത പഠിക്കേണ്ടത് അനിവാര്യമാണ്. രാജ്യത്തൊട്ടാകെ പ്ലാസ്റ്റിക്ക് ബാഗുകള്‍ നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് പ്ലാസ്റ്റിക്ക് നിരോധനം നടപ്പിലാക്കേണ്ടതിന്റെ ചുമതല. പരിശോധനയും പിഴയും കര്‍ശനമായതോടെ ഷോപ്പിംഗ മാളുകള്‍ മുതൽ ചെറുകിട റീട്ടെയില്‍ കടകളിൽ നിന്ന് വരെ പ്ലാസ്റ്റിക്ക് പടിയിറങ്ങിയിട്ടുണ്ട്. ഇതിനാല്‍ തന്നെ നഗര, ഗ്രാമ വ്യത്യാസമില്ലാതെ പേപ്പര്‍ ബാഗുകളുടെ ആവശ്യകത ഉയര്‍ന്നു നില്‍ക്കുകയാണ്.
നിലവിൽ പേപ്പര്‍ ബാഗ് നിര്‍മാണ യൂണിറ്റുകള്‍ക്ക് ലാഭകരമായി ലാഭകരമായി പ്രവർത്തിക്കാനുള്ള സാഹചര്യമാണ്. ഷോപ്പിംഗ് മാളുകള്‍, സ്റ്റേഷനറി കടകള്‍, ഗ്രോസറി കടകള്‍, പച്ചക്കറി കടകള്‍, ഭക്ഷണ സ്റ്റാള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, മൊബൈൽ കടകൾ, ജുവലറി, വസ്ത്രാലയങ്ങൾ തുടങ്ങിയ ഇടങ്ങളില്‍ ബിസിനസിന് സാധ്യതയുണ്ട്. പേപ്പര്‍ ബാഗ് നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിന് മുന്നോടിയായി നിര്‍മാണ ഘട്ടങ്ങള്‍, നിക്ഷേപം, യൂണിറ്റ് ആരംഭിക്കുന്ന സ്ഥലം, അസംസ്‌കൃത വസ്തുക്കള്‍, മാര്‍ക്കറ്റിംഗ് എന്നിവ പരിശോധിക്കേണ്ടതുണ്ട്.
മൂലധനം
രണ്ട് തരത്തിലുള്ള നിക്ഷേപമാണ് ആവശ്യമായി വരുന്നത്. യന്ത്രങ്ങള്‍ക്കും സ്ഥലത്തിനുമുള്ള നിക്ഷേപമാണ് ആദ്യത്തേക്ക്. ഇതിനായി വായ്പയെ ആശ്രയിക്കാം. തൊഴിലാളികളുടെ കൂലി, അസംസ്‌കൃത വസ്തു, വാടക തുടങ്ങിയ പ്രവര്‍ത്തന മൂലധനവും കണ്ടെത്തേണ്ടതുണ്ട്.
കയ്യില്‍ പണമില്ലാത്തൊരാള്‍ക്ക് ക്യാഷ് ക്രെഡിറ്റ് സൗകര്യമോ മൂലധന വായ്പയെയോ ആശ്രയിക്കാം. ഇടത്തരം രീതിയില്‍, കുറഞ്ഞ കടകളിലേക്ക് വീട്ടിൽ നിന്ന് നിർമാണം നടത്താൻ ആഗ്രഹിക്കുന്നൊരാൾക്ക് 2-5 ലക്ഷം രൂപയുടെ മൂലധനം ആവശ്യമാണ്.. മാളുകള്‍ പോലുള്ള വലിയ ബിസിനസ് സംരംഭങ്ങളെ ലക്ഷ്യമിട്ട് ഉയര്‍ന്ന ഗുണ നിലവാരമുള്ള ബാഗുകള്‍ നിർമിക്കുന്ന വലിയ സംരംഭത്തിന് 10-15 ലക്ഷം രൂപ വരെ ചെലവ് വരും.
പ്രധാന നിക്ഷേപമായ യന്ത്രത്തിന് 5-10 ലക്ഷം രൂപ വരെ ചെലവ് വരാം. ഓട്ടോമാറ്റിക്ക് മെഷിനുകള്‍ക്ക് മണിക്കൂറില്‍ 10,000-15,000 ബാഗുകള്‍ വരെ നിര്‍മിക്കാന്‍ ശേഷിയുള്ളവയാണ്. ഇത്തരം യന്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ 7 ലക്ഷത്തോളം രൂപ ഇതിനായി മാറ്റിവയെക്കണം. ഇതിന് പകരമായി സെമി ഓട്ടോമാറ്റിക്ക, മാനുവല്‍ മെഷിനുകള്‍ ഉപയോഗിക്കാം. ഏത് തരം മെഷിനാണ് തിരഞ്ഞെടുക്കുന്നതെങ്കിലും കൃത്യമായ സര്‍വീസും ഇന്‍സ്റ്റാളേഷനും നൽകുന്ന കമ്പനികളിൽ നിന്ന് മാത്രമെ തിരഞ്ഞെടുക്കാവൂ.
സ്ഥല സൗകര്യം
വീട്ടില്‍ നിർമാണം ആരംഭിക്കുന്നൊരാൾക്ക് 100-120 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മുറി ആവശ്യമാണ്. ഇവിടെ മാനുവല്‍ മെഷിനും അസംസ്കൃത വസ്തുക്കളും സൂക്ഷിക്കാനാകും. ഓട്ടോമാറ്റിക്ക് മെഷിനുകള്‍ക്ക് 500 ചരുതശ്ര അടിയെങ്കിലും ആവശ്യമാണ്. മാര്‍ക്കറ്റില്‍ നി്ന്ന് അധിക അകലയല്ലാത്ത സെമി അര്‍ബന്‍ ഏരിയയാണ് യൂണിറ്റ് ആരംഭിക്കാൻ ഉത്തമം. 2-3 കുതി ശക്തിയുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ വൈദ്യുത സപ്ലൈയും ലഭിക്കണം.
അസംസ്കൃത വസ്തുക്കൾ
പേപ്പര്‍ ഷീറ്റ്, പേപ്പര്‍ റോള്‍ കളര്‍, പേപ്പര്‍ റോള്‍ വെറ്റ്, പാക്കിംദ് ഉപകരണങ്ങള്‍, ഹാന്‍ഡില്‍ ടാഗ് എന്നിവ ആവശ്യമായി വരും ഇവ വാങ്ങാൻ പ്രാദേശിക വിപണിക്ക് പകരം കുറഞ്ഞ വിലയില്‍ ലഭിക്കുന്ന മൊത്തകച്ചവടക്കാരെ നോക്കാം.
മാനുവൽ രീതിയിൽ ആരംഭിക്കുന്നവർക്ക് കട്ടിംഗ് മെഷീന്‍, പേപ്പര്‍ ക്രീസിംഗ് മെഷീന്‍, ഐലെറ്റ് പഞ്ചിംഗ് മെഷീന്‍, ഷേപ്പ് കട്ടിംഗ് മെഷീന്‍, റോള്‍ സ്ലിറ്റിംഗ് മെഷീന്‍, ടെസ്റ്റിംഗ് സ്‌കെയില്‍, ഗമ്മിംഗ് മെഷീന്‍ എന്നിവ ആവശ്യമായി വരും.ചെറിയ രീതിയിൽ കുടങ്ങുന്നൊരാൾക്ക് തൊഴിലാളികളില്ലാതെയും ആരംഭിക്കാം. യൂണിറ്റുകളിൽ 5 പേർ വരെ ആവശ്യമായി വരാം.
മാർക്കറ്റിംഗ്
തുണികടകളിലും മാള്‍, മൊബൈല്‍ കടകള്‍, ജുവലറി എന്നിവിടങ്ങളില്‍ നല്ല മാര്‍ജിന്‍ ലഭിക്കും. ഇവിടങ്ങളിൽ മികച്ച ഗുണനിലവാരം വേണം. വലിയ കമ്പനികള്‍ വലിയ വിതരണക്കാരുമായി കരാറുണ്ടാകും. ഇതിനാൽ ചെറുകിട കമ്പനികൾ തിരഞ്ഞെടുക്കാം. അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഡിസൈൻ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കണം.
ഇതോടൊപ്പം സ്വന്തം കമ്പനിയുടെ ബ്രാൻഡിംഗ് നടത്താനും ശ്രമിക്കണം. പ്രാരംഭ ഘട്ടത്തില്‍ 50-70 സ്റ്റോറുകളുമായി കരാര്‍ ഉണ്ടാക്കി അവരുടെ ബിസിനസ് ആവശ്യങ്ങള്‍ക്കനുസരിച്ച് ഉതപ്പന്നം നല്‍കാന്‍ സാധിച്ചാൽ, ഇത് തൊട്ടടുത്ത വർഷവും തുടരാൻ സാധാച്ചാൽ വിജയം ബുദ്ധിമുട്ടല്ല.
ലാഭ സാധ്യത
250000 രൂപ സംരഭകനും ബാക്കി 6.5 ലക്ഷം ബാങ്ക് വായ്പയുമായി 9 ലക്ഷത്തിന് യൂണിറ്റ് ആരംഭിച്ചൊരാൾക്ക് ദിവസം 5000 പേപ്പർ ബാഗ് നിർമിക്കാം. മാസത്തിൽ 1.50 ലക്ഷം ബാഗ് നിർമിക്കുന്നു. 2.75 പൈസ നിരക്കില്‍ ബാഗ് വില്‍ക്കാന്‍ സാധിച്ചാല്‍ മാസത്തില്‍ 1,50,000 ബാഗ് വിൽക്കുന്നത് വഴി വര്‍ഷത്തില്‍ 49.50 ലക്ഷത്തിന്റെ വിറ്റുവരവ് ഉണ്ടാകും.
വാര്‍ഷിക ചെലവ് 39.84 ലക്ഷവും മറ്റു ചെലവും 72,000 രൂപ തേയ്മാന ചെലവും ബാങ്ക് വായ്പയ്ക്കുള്ള വാർഷിക പലിശ (15%) 97,500 രൂപയും കുറച്ചാൽ വർഷത്തിൽ 7,96,500 രൂപയുടെ ലാഭം ലഭിക്കും. ഇത് മാസത്തിൽ 65,000 രൂപയോളം വരും.
More From GoodReturns

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

കൊച്ചി പഴയ കൊച്ചിയല്ല! റെനോ ഡെസ്റ്റര് തിരിച്ചെത്തുമ്പോള്‍ എതിരാളികള്‍ കൂടി, ഇനി മത്സരം കടുക്കും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

പ്രതിമാസം 2000 രൂപ നിക്ഷേപിക്കാനുണ്ടോ? 40,000 രൂപ പെൻഷനുള്ള വഴി പറഞ്ഞുതരാം...

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

പോസ്റ്റ് ഓഫീസിൽ 1000 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കൂ; മാസം 9,250 രൂപ കയ്യിൽ വാങ്ങാം

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു



Click it and Unblock the Notifications