കോളേജ് പഠന ശേഷം തുടങ്ങിയതാണ് ഹൃതേഷ് ലോഹ്യയുടെ ബിസിനസുകള്‍. ഗ്രാനൈറ്റും ഓഹരി വിപണിയും കെമിക്കൽ ബിസിനസും എന്നിങ്ങനെ ചെറിയ പ്രായത്തിനിടെ ഈ ജോധ്പൂരുകാരാൻ പല വഴിക്ക് സഞ്ചരിച്ചു. കടക്കെണിയിലായി. കേസായി, നിയമ പോരാട്ടങ്ങളായി. ശ്രമങ്ങളൊരോന്നും പരാജയപ്പെട്ടപ്പോഴും ലക്ഷങ്ങൾ നഷ്ടമാകുമ്പോഴും ഒരിക്കലും തോല്‍ക്കില്ലെന്ന് പറഞ്ഞ് പോരാടിയ ഹൃതേഷ് ഒടുവില്‍ വിജയിച്ചത് ആക്രിയിൽ നിന്നാണ്.
ഭാര്യ പ്രീതിയുമാമായി ചേർന്ന് 2005 ൽ ആരംഭിച്ച പ്രീതി ഇന്റർനാഷണൽസ് ആക്രിയിൽ നിന്ന ഫർണച്ചറുകളുണ്ടാക്കി കഴിഞ്ഞ വർഷം നേടിയത് 60 കോടിയുടെ വിറ്റു വരവാണ്. സിനിമാ കഥയെന്നോ അതിനുമപ്പുറമെന്നോ തോന്നിപ്പിക്കുന്ന ജീവിത കഥയാണ് ഈ 50 കാരൻ്റേത്.
പരാജയത്തിന്റെ തുടക്കം
'വിജയത്തിലേക്കുള്ള വഴി എളുപ്പമായിരുന്നില്ല' എന്നാണ് ഹൃതേഷ് പറഞ്ഞു തുടങ്ങുന്നത്. ടെക്‌സ്റ്റൈല്‍ പ്രൊസസിംഗ് യൂണിറ്റുകള്‍ക്കായുള്ള കെമിക്കല്‍ നിര്‍മാണമായിരുന്നു പിതാവിന്റെ ബിസിനസ്. പഠന കാലത്ത് തന്നെ ബിസിനസുമായി ചേർന്ന് പ്രവർത്തിച്ച ഹൃതേഷ് ബികോം ബിരുദത്തിന് ശേഷം സ്വന്തം ബിസിനസിലേക്ക് മാറി.
7 ലക്ഷം വായ്പയുമായി ഗ്രാനൈറ്റ് കട്ടിംഗ് ബിസിനസായിരുന്നു ആദ്യ പരിശ്രമം. എന്നാൽ ആദ്യ ദിവസത്തെ ആദ്യ ശ്രമത്തിൽ തന്നെ കട്ടിംഗ് മെഷിന്‍ രണ്ട് കഷ്ണങ്ങളായി. പ്രധാന നിക്ഷേപമായ മെഷിന്‍ തകര്‍ന്നതോടെ ആദ്യ ബിസിനസ് പാളി, വലിയ നഷ്ടമുണ്ടായി.
ഗ്രാനൈറ്റ് വിതരണം
ഗ്രാനൈറ്റുമായി പരിചയമുള്ളതിനാൽ രണ്ടാമതായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ഗ്രാനൈറ്റ് കയറ്റി അയക്കുന്ന ബിസിനസ് തുടങ്ങി. ജോധ്പൂരിൽ നിന്ന് വായ്പയിൽ വാങ്ങുന്ന ഗ്രാനൈറ്റ് ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ബിസിനസ്. ഇടപാടുകാർ കൃത്യമായ പണം ലഭിക്കാത്തിനെ തുടര്‍ന്നും ഫോം സി സമര്‍പ്പി്ക്കാന്‍ വിട്ടുപോയത് വഴി അധിക സെയില്‍സ് ടാക്‌സും നൽകിയും അവിടേയും പരാജയമേറ്റു വാങ്ങി.
ഒന്നിൽ പിഴച്ചാൽ മൂന്നിൽ
1996 ല്‍ മൂന്നാമത്തെ മേഖലയിലേക്ക് കയറി. സുഹൃത്തുമായി സ്‌റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിംഗായിരുന്നു നടത്തിയത്. അതേ വർഷത്തിൽപ്രീതിയെ വിവാഹവും കഴിച്ചു. ആദ്യ വര്‍ഷം ട്രേഡിംഗ് വിജയകരമായിരുന്നെങ്കിലും രണ്ടാം വര്‍ഷം കഥമാറി. വലിയ സാമ്പത്തിക നഷടം കടക്കെണിയിലെത്തിച്ചു. ഇതിൻെറ പിന്നാലെ 4 കേസുകളും നിയമനടപടികളും ഉണ്ടായി. ഈ സാഹചര്യം മാറിവരാൻ 5 വര്‍ഷമെടുത്തു.
ഇക്കാലമത്രയും പിതാവിന്റെ കെമിക്കല്‍ ഫാക്ടറിയില്‍ ഹൃതേഷ് ജോലിയെടുത്തു. ഇവിടെ കണ്ട ഒഴിഞ്ഞ കെമിക്കല്‍ കണ്ടെയ്‌നറുകളാണ് അടുത്ത ബിസിനസ് ആശയം കൊണ്ടു വന്നത്. ഭാര്യയുമായി ആശയം പങ്കുവെച്ച് ഇരുവരും ചേർന്ന് കെമിക്കല്‍ ഡ്രമ്മുകളെ ഇരിപ്പിടമാക്കി മാറ്റി.
അമേരിക്കകാരന്റെ കൈസഹായം
പുതിയ സ്റ്റൂളിന്റെ വിവരങ്ങൾ ബ്ലോഗിൽ പോസറ്റ് ചെയ്തതോടെ അമേരിക്കയിൽ നിന്നും അന്വേഷണമുണ്ടായി. ഫാക്ടറിയുണ്ടോയെന്നും കാണാനുള്ള താൽപര്യവും അറിയിച്ച് അരേമിക്കകാരൻ ലോറന്‍ സ്‌പെന്‍ഡ്ലൗ എന്നയാൾ ഹൃതേഷിനെ ബന്ധപ്പെട്ടു. അരേമിക്കയിൽ നിന്ന് ജോധ്പൂരിലേക്ക് ആളു വരില്ലെന്ന ചിന്തയിൽ ഫാക്ടറിയുണ്ടെന്ന് ഹൃതേഷ് അരേമിക്കകാരനോട് കള്ളം പറഞ്ഞു.
എന്നാല്‍ പ്രതീക്ഷ തെറ്റിച്ച് ഫാക്ടറി കാണാനെത്തിയ ലോറന്‍ സ്‌പെന്‍ഡ്ലൗവിനെ സുഹൃത്തുക്കളുടെ ഫാക്ടറികളിലെത്തിച്ചു. തട്ടിപ്പ് പൊളിഞ്ഞെങ്കിലും സാമ്പിളുകളിൽ തൃപ്തനായ അദ്ദേഹം 2004ൽ 25 ലക്ഷത്തിന്റെ ഫര്‍ണിച്ചറുകൾക്ക് ഓര്‍ഡര്‍ നല്‍കി. ഫാക്ടറി ആരംഭിക്കാനും ഓർഡർ സ്വീകരിച്ച് നിർമാണം തുടങ്ങാനും പണമില്ലാത്ത കാര്യം വിശദീകരിച്ചപ്പോൾ 60 ശതമാനം അഡ്വാന്‍സ് നല്‍കി സഹായിച്ചതും അമേരിക്കരാനാണ്. ഇവിടെ നിന്നാണ് പ്രീതി ഇന്റർ നഷണൽ ജനിക്കുന്നത്.
അംബാസിഡർ സോഫ
പഴയ അംബാസിഡർ കാറിന്റെ ഭാഗങ്ങളുപയോദിച്ച് സോഫയും രാജദൂത് ബൈക്ക് ഉപയോഗിച്ചുള്ള ടേബിളുകൾ തുടങ്ങിയവയാണ് പ്രീതി ഇന്റർനാഷണലിന്റെ ഉത്പ്പന്നങ്ങൾ. ലാമ്പ്രട്ട ഓട്ടോയുടെ ഭാഗം ഉപയോഗിച്ച് ബാര്‍ ക്യാബിനുകളുണ്ടാക്കി. ടുക്ടുക് ബാര്‍ കാബിന്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. വിവിധതരം ഗൃഹാലങ്കാര ഉല്‍പ്പന്നങ്ങളും കമ്പനി നിര്‍മ്മിക്കുന്നുണ്ട്. ജോധ്പൂര്‍ മിലിട്ടറി സ്‌ക്രാപ്പ് യാര്‍ഡില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ബ്ലാങ്കറ്റുകളും ആര്‍മി യൂണിഫോം മാലിന്യങ്ങളുമാണ് ഇതിനായി ഉപയോഗിക്കുന്നത്.
2022 മാർച്ച് 2ന് നാഷണൽ സ്റ്റോക്ക് എക്‌സചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനി 173.23 ശതമാനം വളർച്ചയാണ് ഇക്കാലത്തിനിടെ നേടിയത്. മാർച്ച് 4ന് 76.10 രൂപയായിരുന്ന ഓഹരി വില 2022 സെപ്റ്റംബർ 13 ന് 206.90 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
40 രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്ന ഫർണിച്ചർ സ്ഥാപനം ആഭ്യന്തര വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ബംഗളൂർ, ജോധ്പൂർ, പൂനെ എന്നിവിടങ്ങളിൽ സ്റ്റോറുകൾ ആരംഭിക്കാനുള്ള പ്ലാനിലാണ്. 2021-22 സാമ്പത്തിക വർഷത്തിൽ 60 കോടിയാണ് കമ്പനി രേഖപ്പെടുത്തിയ വാര്‍ഷിക വരുമാനം.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications