വിപണിയിൽ ഉത്സവ, ആഘോഷ സീസണുകളിൽ ചിക്കൻ വില തീപിടിച്ച പോലെയായിരുന്നു. ഇതിനെ താഴെയിറക്കാൻ സംസ്ഥാന സർക്കാർ കൊണ്ടു വന്ന കേരള ചിക്കൻ വിറ്റുവരവിൽ 100 കോടി എന്ന നാഴിക കല്ല് പിന്നിട്ടു. കുടുംബശ്രീ മുഖേന സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കേരള ചിക്കൻ ആരംഭിച്ച് അഞ്ച് വർഷത്തിനിടെയാണ് വിറ്റുവരവ് 100 കോടി കടന്നത്. 2017 നവംബറാലാണ് കേരള ചിക്കന്‍ പദ്ധതി ആരംഭിച്ചത്. മൃഗസംരക്ഷണ വകുപ്പും കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്മെന്റ് കോര്‍പ്പറേഷൻ (കെപ്കോയും) കുടുംബശ്രീയും ചേര്‍ന്നാണ് പദ്ധതി നടപ്പില്ലാക്കുന്നത്. ഇക്കാലത്തിനിടെ കേരള ചിക്കന്‍ ഔട്ടലേറ്റ് വഴി 78,90,276 കിലോ കോഴി ഇറച്ചിയാണ് വില്പന നടത്തിയത്.

കേരള ചിക്കൻ പദ്ധതി
സംസ്ഥാനത്തെ ചിക്കൻ ആവശ്യത്തിൻെറ 10 ശതമാനം മാത്രമാണ് ആഭ്യന്തര ഉത്പാദനമുള്ളത്. ഇതാണ് കേരള ചിക്കന്റെ വിപണി. ഇതോടൊപ്പം 14 ശതമാനമായിരുന്ന വാറ്റ് ചരക്കുസേവന നികുതി വന്നതോടെ എടുത്തു കളഞ്ഞു. സ്വഭാവികമായി ഉണ്ടാകേണ്ട വിലക്കുറവ് വിപണിയിൽ ലഭ്യമായില്ല. ഈ സാഹചര്യത്തിൽ വിപണി വിലയെക്കാള്‍ ചുരുങ്ങിയ നിരക്കിൽ ഗുണനിലവാരമുള്ള ബ്രോയിലര്‍ ചിക്കന്‍ ജനങ്ങളിലേക്ക് എത്തിക്കുകയ എന്ന ഉദ്യേശത്തോടെ പദ്ധതി ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേരള ചിക്കന്റെ പ്രവര്‍ത്തനം. പൗള്‍ട്ടി ഇന്റഗ്രേഷന്‍ മേഖലയില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള ആദ്യ പദ്ധതിയാണിത്. കുടുംബശ്രീ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ച് ബ്രോയിലര്‍ ചിക്കന്‍ ഫാമുകള്‍ സ്ഥാപിക്കുകയും കേരള ചിക്കന്‍ ഔട്ട്‌ലേറ്റുകള്‍ വഴി മാര്‍ക്കറ്റിംഗും വില്പനയും നടത്തുന്നതാണ് പദ്ധതി. ഇതുവഴി 100 കണക്കിന് കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിലവസരവും പദ്ധതി ലഭിക്കുന്നുണ്ട്.
Also Read: 30,000 രൂപയില്‍ തുടങ്ങി 1,225 കോടിയിലെത്തിയ ഫുഡ് ബിസിനസ്; ആരും പറഞ്ഞു പോകും 'വൗ'

കുടുംബശ്രീയുടെ വിജയം
കേരള ചിക്കന്‍ പദ്ധതിയില്‍ ഫാമുകള്‍ സ്ഥാപിക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്കോ അവരുടെ കുടുംബങ്ങള്‍ക്കോ മാത്രമാണ് അനുമതിയുള്ളത്. താല്പര്യമുള്ള കുടുംബശ്രീ വനിതകളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് പരിശോധനയ്ക്ക് ശേഷമാണ് കേരള ചിക്കൻ അധികൃതർ അംഗീകാരം നൽകുന്നത്. അംഗീകാരം ലഭിച്ചാൽ കേരള ചിക്കനുമായി കുടുംബശ്രീ അംഗം കരാര്‍ ഒപ്പിടും. കേരള ചിക്കൻ സൂപ്പര്‍വൈസര്‍മാര്‍ കോഴി വളർത്തലിലും പരിചരണത്തിലും പ്രത്യേക പരിശീലനം കുടുംബശ്രീ അംഗങ്ങൾക്ക് നൽകും. വളർത്താനാവശ്യമായ കോഴി കുഞ്ഞുങ്ങളെയും തീറ്റ, മരുന്ന്, കുത്തിവെയ്പ്പ് എന്നിവയും കമ്പനി എത്തിച്ചു നൽകും. ഓരോ ഘട്ടത്തിലും കോഴി കുഞ്ഞുങ്ങളുടെ വളര്‍ച്ചയും ഗുണനിലവാരവും കമ്പനി സൂപ്പര്‍വൈസര്‍മാര്‍ പരിശോധിക്കും.
Also Read: മാസത്തിൽ 2 ലക്ഷം സമ്പാദിക്കുന്ന 'പാള വിപ്ലവം'; ഇത് കാസർകോടൻ ഐഡിയ

40-45 ദിവസത്തിന് ശേഷം 1.8- 2 കിലോ തൂക്കം വരുന്ന കോഴികളെ കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകളിലേക്ക് കൊണ്ടു പോകും. ഇത്രയും കാലം കോഴിക്കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനുള്ള ചെലവാണ് കുടുംബശ്രീ വനിതകള്‍ക്ക് ലഭിക്കുക. ഒരു കോഴിക്ക് 13 രൂപ വരെ ലഭിക്കും. കോഴിയെ കേരള ചിക്കൻ ഏറ്റെടുത്ത് 15 ദിവസത്തിനള്ളില്‍ തുക കുടുംബശ്രീ അംഗങ്ങൾക്ക് ലഭിക്കും. ഔട്ട്‌ലെറ്റ് വഴി വില്പന നടത്തുന്നതും കുടുംബശ്രീ അംഗങ്ങളാണ്. ലൈസന്‍സും മാലിന്യ സംസ്‌കരണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കേരള ചിക്കൻ കമ്പനി അധികൃതര്‍ പരിശോധിച്ച ശേഷമാണ് ഔട്ട്ലെറ്റിന് അനുമതി നൽകുന്നത്. ഇത്തരത്തിൽ 364 കുടുംബശ്രീ അംഗങ്ങൾക്കാണ് കേരള ചിക്കൻ വഴി ഉപജീവന മാർഗം ലഭിക്കുന്നത്.
Also Read: 6-ാം ക്ലാസ് തോറ്റ വയനാടുകാരന്റെ ഐഡി ഫ്രഷ് ഫുഡ്; ഇത് 100 കോടിയുടെ ദോശക്കഥ

കോഴികളെ വളർത്തുന്ന കുടുംബശ്രീ അംഗത്തിന് ഒരു പരിപാലിക്കല്‍ കാലയളവില്‍ (45 ദിവസം) ചുരുങ്ങിയത് 50,000 രൂപ നേടാനാകും. ഔട്ട്‌ലെറ്റ് നടത്തിപ്പുകാര്‍ക്ക് മാസത്തിൽ ശരാശരി 87,000 രൂപയുടെ വില്പനയാണ് നടക്കുന്നത്. ഇത്തരത്തിൽ വലിയൊരു തുക കേരള ചിക്കൻ വഴി കുടുംബശ്രീ അംഗങ്ങളുടെ കയ്യിലെത്തുന്നു. കേരള ചിക്കന് കഠിനംകുളത്ത് പൗള്‍ട്രി പ്രൊസസിംഗ് പ്ലാന്റ് ആരംഭിക്കാന്‍ പദ്ധതിയുണ്ട്.