സച്ചിന്റെ ബാറ്റിൽ വർഷങ്ങളായി പതിഞ്ഞ മൂന്നക്ഷരം ക്രിക്കറ്റ് കണ്ട എല്ലാവരിലുമെത്തി. സച്ചിനിൽ നിന്ന് ആ ബാറ്റ് വിരാട് കോഹ്ലിയിലേക്കും ശിഖർ ധവാനിലേക്കും പ്രഥീവ് ഷായിലേക്കുമെത്തി. ബാറ്റിൽ എംആർഎഫ്. എന്ന് കണ്ട് പലരും ക്രിക്കറ്റ് ബാറ്റ് കമ്പനിയാണെന്ന് പോലും തെറ്റിദ്ധരിച്ചിരുന്നു. മലയാളി മദ്രാസിൽ ചെന്ന് തുടങ്ങിയ മദ്രാസ് റബ്ബർ ഫാക്ടറിയാണ് എംആർഎഫ് എന്ന പേരിൽ ഇത്രയും പ്രസിദ്ധിയാർജിച്ചത്. ട്രെഡ് റബ്ബറിൽ തുടങ്ങി ടയറിലെത്തി ക്രിക്കറ്റും ബോക്സിംഗ് നടത്തി ഫോർമുല കാറോട്ടത്തിലുമെത്തി നിന്ന് തനി മലയാളി കമ്പനിയാണ് എംആർഎഫ്. ആ കഥ എന്താണെന്ന് നോക്കാം.
തുടക്കം
1946 ല്‍ മദ്രാസിലെ തെരുവകളിലൂടെ ബലൂണ്‍ വിറ്റ് നടന്ന മലയാളി യുവാവായിരുന്നു മാമന്‍ മാപ്പിള. ചെറിയ ഷെഡ്ഡില്‍ ബലൂണ്‍ നിർമിച്ച് മദ്രാസിലെ തെരുവിലൂടെ നടന്ന വില്പനയായിരുന്നു രീതി. 1952 ലാണ് ട്രെഡ് റബർ (ടയറിന്റെ മുകൾ ഭാഗത്ത് ഉപയോഗിക്കുന്ന റബർ)
വില്പന നടത്തുന്ന വിദേശ കമ്പനിയെ പറ്റി മാമന്‍ മാപ്പിള അറിയുന്നത്. ഇത് കണ്ട് സ്വയം ചോദിച്ച ചോദ്യമായിരുന്നു എംആർഎഫ് എന്ന കമ്പനിയുടെ പിറവിക്ക് കാരണം.
എന്ത് കൊണ്ട് ട്രെഡ് റബർ ഇവിടെ എനിക്ക് നിർമിച്ചു കൂടാ? എന്ന ചോദ്യത്തിന് ഉത്തരവുമായി മാമൻ മാപ്പിള അന്നോളം സമ്പാദിച്ച പണവുമായി ട്രെഡ് റബ്ബര്‍ നിർമാണ രംഗത്തേക്കിറങ്ങി. അതൊരു ചുവട് വെയ്പ്പായിരുന്നു. ആ സമയത്ത് ട്രെഡ് റബർ നിർമാണത്തിൽ ഏർപ്പെട്ട ഏക ഇന്ത്യന്‍ കമ്പനിയായിരുന്നു മാമന്‍ മാപ്പിളയുടെ എംആര്‍എഫ്. മറ്റെല്ലാ എതിരാളികളും വിദേശ കമ്പനികള്‍ ആയതിനാൽ നാല് വര്‍ഷം കൊണ്ട് ഇന്ത്യന്‍ വിപണിയുടെ 50 ശതമാനവും എംആർഎഫ് പിടിച്ചു. എംആർഎഫിന്റെ ഗുണനിലവാരം കൂടി ഉയർന്നതോടെ വിദേശികൾ ഇന്ത്യൻ വിപണിയോട് ഗുഡ്ബൈ പറഞ്ഞു.
ടയർ നിർമാണം
ട്രെഡ് റബറില്‍ നിന്ന് ടയറിലേക്ക് എംആര്‍എഫ് ചുവട് മാറ്റുന്നത് 1960 തിലാണ്. ഇത്തവണ വിപണിയിൽ നിന്ന് പുറത്താക്കിയ വിദേശ കമ്പനികളുടെ സഹായം എംആർഎഫിന് തേടേണ്ടി വന്നു. അക്കാലത്ത് രാജ്യത്ത് ഗുണനിലവാരമുള്ള ടയര്‍ നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ ഇല്ലാത്തതിനാൽ അമേരിക്കന്‍ കമ്പനിയായ ടയര്‍ ആന്‍ഡ് റബ്ബര്‍ കമ്പനി എംആർഎഫിന് സാങ്കേതിക സഹകരണം നൽകി. 1961 ല്‍ എംആര്‍എഫ് ആദ്യ ടയര്‍ പുറത്തിറക്കുകയും അതേ വര്‍ഷം മദ്രാസ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഐപിഒ വഴി ലോഞ്ച് ചെയ്യുകയം ചെയ്തു.
സർക്കാർ സഹായം
ട്രെഡ് റബറിലേതിന് വിപരീതമായ ടയർ വിപണിയിൽ വിദേശ കമ്പനികളില്‍ നിനനുള്ള മത്സരം വളരെ വലുതായിരുന്നു. മള്‍ട്ടിനാഷണല്‍ കമ്പനികളായ ഡുണ്‍ലോപ, ഫയര്‍സ്റ്റോണ്‍, ഗുഡ്ഇയര്‍ എന്നിവരാണ് ഇന്ത്യൻ മാര്‍ക്കറ്റ് നിയന്ത്രിച്ചിരുന്നത്. ഈ സാഹചര്യത്തിൽ സ്വതന്ത്ര ഇന്ത്യയിലെ സർക്കാർ ഇന്ത്യൻ കമ്പനി എന്ന പരിഗണനയിൽ സഹായം നൽകി. സര്‍ക്കാര്‍ കരാറുകള്‍ എംആര്‍എഫിന് ലഭിച്ചതോടെ വിപണിയിലെ മത്സരത്തിൽ എംആർഎഫിനും ഒരിടമായി. 1963 ല്‍ തിരുവട്ടിയൂരില്‍ കമ്പനി ഫാക്ടറിയും റബർ റിസർച്ച് സെന്ററും സ്ഥാപിച്ചു.
മസിൽ മാൻ = എംആർഎഫ്
മസിൻ മാൻ എംആർഎഫിനോടൊപ്പം ചേരുന്നത് 1964 ലാണ്. ഇന്ത്യൻ പരസ്യ കലയടുെ പിതാവായ അലക് പദംസി എംആർഎഫിനായി ചെയ്ത പരസ്യങ്ങളിലൂടെയാണ് മസിൻ മാൻ കമ്പനിയുടെ ഭാഗമാകുന്നത്. പരസ്യത്തിനായി അലക് പദംസി ലോറി ഡ്രൈവര്‍മാർക്കിടയിൽ നടത്തിയ സര്‍വെയിലാണ് ശക്തവും കരുത്തുള്ളുമാകണം ടയര്‍ എന്ന അഭിപ്രായം വന്നത്. ഈ ശക്തിയും കരുത്തും എംആര്‍എഫ് ടയറുകളില്‍ കൊണ്ടു വരാനാണ് മസിൻ മാനെ എംആർഎഫിനൊപ്പം കൊണ്ടു വന്നത്.
കയറ്റുമതി
രാജ്യത്തെ വിപണിയിൽ കാലുറപ്പിച്ചതോടെ 1967 ല്‍ അമേരിക്കയിലേക്ക് എംആർഎഫ് ടയറുകള്‍ കയറ്റി അക്കാന്‍ തുടങ്ങി. 1970 കളില്‍ രാജ്യത്ത് വിവിധ പ്ലാന്റുകള്‍ സ്ഥാപിച്ചു. 1973 ല്‍ രാജ്യത്ത് നൈലോണ്‍ പാസഞ്ചര്‍ കാര്‍ ടയറുകള്‍ വില്പന നടത്തുന്ന ഏക കമ്പനിയായിരുന്നു എംആര്‍എഫ്. പിന്നീട് ക്രിക്കറ്റ് ടൂർണമെന്റും 39 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത ബോക്സിംഗ് ചാമ്പ്യൻഷിപ്പും ഫോർമുല കാറോട്ട മത്സരത്തിലും എംആർഎഫ് ഭാഗമായി. 2007 ല്‍ 1 ബില്യണ്‍ വിറ്റുവരവുണ്ടായ കമ്പനി 2011 ല്‍ ഇത് 2 ബില്യണാക്കി. അത് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.
ചിത്രങ്ങൾക്ക് കടപ്പാട് എംആർഎഫ് ഫെയ്സ്ബുക്ക് പേജ്
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications