ഫാഷൻ ഇ-കോമേഴ്സ് രംഗത്തെ തലതൊട്ടപ്പന്മാരാണ് മിന്ത്രയെന്ന് പറയാം. 2007 മിന്ത്ര ആരംഭിച്ചത് മുതൽ ഈ രംഗത്ത് മുൻപന്തിയിലുള്ള സ്ഥാനം നേടാൻ മിന്ത്രയ്ക്ക് സാധിച്ചിട്ടുണ്ട്. 2007 ൽ ഐഐടി കാൻപൂരിലെ 3 പൂർവ്വ വിദ്യാർഥികൾ ചേർന്നാണ് മിന്ത്ര ആരഭിക്കുന്നത്. ആദ്യം പേഴ്സണലൈസ്ഡ് കീചെയിനും ടി-ഷര്‍ട്ടും വില്പന നടത്തുന്ന ഇ-കോമേഴ്സ് വെബ്സൈറ്റായിട്ടാണ് മിന്ത്ര അവതരിപ്പിച്ചത്. പ്രചാരം വര്‍ധിച്ചതോടെ കമ്പനി മറ്റു ബ്രാന്‍ഡുകളുടെ ഉത്പ്പന്നങ്ങലും കൂടി മിന്ത്ര ഏറ്റെടുക്കുകയായിരുന്നു.
ഐഐടി കാന്‍പൂരിലെ പഠനം കഴിഞ്ഞ് ഇറങ്ങിയ ശേഷമാണ് മുകേഷ് ബന്‍സാലും അഷുതോഷ് ലൗവാനിയ, വിനീത് സക്സേന എന്നിവര്‍ ചേര്‍ന്നാണ് മിന്ത്ര എന്ന ഫാഷന്‍ ഇ-കോമേഴ്സ് വെബ്സൈറ്റിന് തുടക്കം കുറിച്ചത്. മുകേഷ് ബന്‍സാല്‍ വിവിധ സ്റ്റാര്‍ട്ടപ്പുകളില്‍ പ്രൊഡക്ട് മാനേജറായിരുന്നു. ഇതിന് പിന്നാലെയാണ് സുഹൃത്തുകളും ചേര്‍ന്ന് 2007 ല്‍ ബംഗളൂരുവാണ് ആസ്ഥാനമായി മിന്ത്ര തുടങ്ങുന്നത്. വിജയകരമായതോടെ രാജ്യത്തെ ആദ്യ B2B ഫാഷന്‍ വെബ്സൈറ്റായി മിന്ത്ര മാറി. പുരുഷന്മാരുടെയും സ്ത്രീകളുടെയും തുണിത്തരങ്ങളും ആക്സസറികളും ഷൂ അടക്കമുള്ള ഉത്പന്നങ്ങളും മിന്ത്ര വില്പന നടത്തുന്നുണ്ട്.
മിന്ത്ര മുന്നോട്ട്
കമ്പനി നന്നായി മുന്നോട്ട് പോകുന്നതിനിടെയാണ് 2015 ല്‍ ആനന്ദ് നാരായണന് സിഇഒ ആയ കാലത്താണ് മിന്ത്ര വെബ്സൈറ്റ് അവസാനിപ്പിച്ച് മൊബൈല്‍ ആപ്പ് വഴി ബിസിനസ് ആരംഭിച്ചത്. ഇത് ബിസിനസില്‍ 10 ശതമാനം ഇടിവ് വരുത്തി. 2016 ല്‍ ആപ്പ് ഓണ്‍ലി മോഡല്‍ പരാജയമാണെന്ന് സമ്മതിച്ചു കൊണ്ട് മിന്ത്ര വെബ്സൈറ്റ് തിരികെ കൊണ്ടുവന്നു.
2017 ല്‍ മിന്ത്ര ഓഫ്ലൈന് സ്റ്റോര്‍ ആരംഭിച്ചെങ്കിലും 151.20 കോടിയുടെ നഷ്ടമയിരുന്നു ഫലം. പുതിയ ഫാഷന്‍ പ്രചരണാര്‍ഥം മിന്ത്ര 2019തില്‍ മിന്ത്ര ഫാഷന്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന പേരില്‍ ടാലന്റ് ഹണ്ട് റിയാലിറ്റി ഷോ നടത്തിയിരുന്നു.
2021 ല്‍ മിന്ത്രയ്ക്കെതിരെ കടുത്തൊരു ആരോപണം വന്നു. മിന്ത്രയുടെ ലോഗോയില്‍ സ്ത്രീ ശരീരത്തെ ആക്ഷേപകരമായ രീതിയില്‍ ചിത്രീകരിച്ചെന്നായിരുന്നു പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുംബൈ ആസ്ഥാനമായ അവേസ്ത ഫൗണ്ടേഷന് വേണ്ടി നാസ് പട്ടേല്‍ പരാതിയും നല്കി. ഇതോടെ അശ്ലീലമെന്ന് ആരോപണമുയര്‍ന്ന ഭാഗം മാറ്റി മിന്ത്ര ലോഗോ തിരുത്തി.
2000+ ബ്രാൻഡുകൾ
വിദേശ ബ്രാന്‍ഡുകളുമായി നേരിട്ട സഹകരണമുണ്ടായിരുന്നത് മിന്ത്രയ്ക്ക് വിപണിയിൽ മുൻകൈ നൽകി. വിദേശ ബ്രാൻഡുകൾ പലതും രാജ്യത്ത് ആദ്യം സഹകരിച്ചത് മിന്ത്രയുമായിട്ടായിരുന്നു. 2011 ല്‍ Being Human, Fastrack എന്നീ ബ്രാന്‍ഡുകളുടെ ഉത്പ്പന്നങ്ങള്‍ വില്ക്കാന് തുടങ്ങി. 2014- 15 കാലത്ത് 1000ത്തിലധികം ബ്രാന്‍ഡുകളുമായി കമ്പനി സഹകരണം തുടങ്ങി.
2014 ൽ തന്നെ മിന്ത്ര 1000 ബ്രാന്‍ഡുകളുടെ 1.5 ലക്ഷം ഉത്പന്നങ്ങളാണ് 9,000 പിന്കോഡുകളില് വില്പന നടത്തിയത്. 2017 ല്‍ കേന്ദ്ര ടെക്സ്റ്റെല്‍ മന്ത്രാലയുമായി സഹകരിച്ച് കൈത്തറി ഉത്പ്പന്നങ്ങളുടെ പ്രമോഷനും കമ്പനി നടത്തുന്നു. നിലവിൽ 2,000ത്തിലധികം ബ്രാൻഡുകൾ മിന്ത്രയുയമായി സഹകരിക്കുന്നുണ്ട്.
നിക്ഷേപങ്ങള്‍
ട്രെന്‍ഡിംഗ് വസ്ത്രങ്ങളുടെ വി്ലപനയിലൂടെ മിന്ത്ര അക്കാലത്ത് വിപണി പിടിച്ചിരുന്നു. 2007 ഒക്ടോബറില്‍ എറാമിക് വെഞ്ചര്‍ ഫണ്ട്, മുംബൈ ഏയ്ഞ്ചല്‍സ് എന്നി നിക്ഷേപകരുടേതായി 5 മില്യണ്‍ ഡോളറിന്റെ നിക്ഷേപം മിന്ത്രയെ തേടിയെത്തി. 2016 ലാണ് മിന്ത്രയെ ഫ്ളിപ്കാര്‍ട്ട് ഏറ്റെടുക്കുന്നത്. ഏകദേശം 2000 കോടി രൂപയ്ക്കാണ് വില്പന നടന്നത്.
മിന്ത്രയുടെ സിഇഒ മുകേഷ് ബന്‍സാല്‍ കോമേഴ്സ് ആന്‍ഡ് ബിസിനസ് തലവനായി കമ്പനിയില്‍ ചേര്‍ന്നു. 2016 ൽ മിന്ത്ര വഴി ജബോംഗിനെ ഫിളിപ്കാർട്ട് ഏറ്റെടുത്തു. 2021 സാമ്പത്തിക വര്‍ഷത്തില്‍ 2,466 കോടിയുടെ വരുമാനാമണ് കമ്പനി നേടിയത്. 2020 സാമ്പത്തിക വര്‍ഷത്തെക്കാള്‍ 45 ശതമാനം അധികമായിരുന്നു. 1,718.5 കോടിയായിരുന്നു 2021 ലെ വരുമാനം.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications