ഒരു കാലം വരെ കുട്ടിക്കാലത്തെ വൈകുന്നേരങ്ങളുടെ മുഖമായിരുന്ന പലർക്കും പാർലെ ജി. ചെറിയ പായ്ക്ക് തൊട്ട് ബോക്സ് പോലെ തോന്നിപ്പിക്കുന്ന വലിയ പാർലെ പാക്കറ്റുകൾ ഇന്ത്യൻ അടുക്കളുടെ ഭാഗായിരുന്നു. ഇത്തരത്തിൽ പലർക്കും ഓർമയിൽ മധുരം പകരുന്ന പേരായിരുന്നു പാർലെ ജി. കാലമെത്ര കഴിഞ്ഞിട്ടും പ്രായമാകാത്ത രണ്ടു പേരാണ് പാർലെ ജിയും കവറിൽ ചിരിച്ചിരിക്കുന്ന പെൺകുട്ടിയും. പാർലെ കമ്പനിയുടെ എവർഗ്രീൻ ഉത്പന്നമായ പാർലെ ജിയുടെ കഥയാണ് ചുവടെ ചേർക്കുന്നത്.
പാർലെ ആരംഭിക്കുന്നു
1928 ല്‍ സ്വദേശി മൂവ്‌മെന്റിന്റെ ഭാഗമായാണ് പാര്‍ലെ കമ്പനി ആരംഭിക്കുന്നത്. സില്‍ക്ക് വ്യാപാരി കുടുംബമായ മുംബൈക്കരായ ചവാൻ കുടുംബത്തിലെ മോഹന്‍ലാല്‍ ദയാലാണ് പാർലെ കമ്പനി തുടങ്ങുന്നത്. മധുര പലഹാര കമ്പനിക്കായി പഴയൊരു പലഹാര ഫാക്ടറി പാര്‍ലെ വാങ്ങുന്നുണ്ട്.
കമ്പനി ആരംഭിക്കുന്നതിന് മുൻപായി മോഹൻലാൽ ദയാൽ ജര്‍മനിയില്‍ പോയി പലഹാര നിര്‍മാണം പഠിച്ചെടുത്തു. ഇതിനൊപ്പം ജർമനിയിൽ നിന്ന് 60,000 രൂപയ്ക്ക് ഇറക്കുമതി ചെയ്ത യന്ത്രങ്ങളും ഉപയോഗിച്ചാണ് പാർലെ കമ്പനി പ്രവർത്തനം തുടങ്ങുന്നത്.
പേര് പാർലെ ജി, നാട് പാർലെ
മുംബൈയിലെ വിലെ പാർലെയിലാണ് മോഹൻലാൽ ദയാൽ ഫാക്ടറി ആരംഭിക്കുന്നത്. 12 പേരുമായിട്ടായിരുന്നു കമ്പനി തുടങ്ങുന്നത്. പാര്‍ലെ ആദ്യം നിര്‍മിച്ചത് ഓറഞ്ച് മിഠായികളായിരുന്നു. കമ്പനി മുന്നോട്ട് പോകുന്ന സമയത്താണ് പേരിനെ പറ്റി പോലും ഉടമകൾ ചിന്തിക്കുന്നത്. ഇങ്ങനെ കമ്പനിയുടെ ജന്മ സ്ഥസമായ പാർലെ എന്ന പേര് തന്നെ കമ്പനിക്കും തിരഞ്ഞെടുത്തു. കമ്പനി ആരംഭിച്ച് 11 വർഷങ്ങൾക്ക് ശേഷമാണ് 1939 ൽ പാർലെ ബിസ്ക്കറ്റ് നിർമാണത്തിലേക്ക് തിരിയുന്നത്.
പാര്‍ലെ ഗ്ലൂക്കോ
പാർലെ ഇന്ത്യയിൽ ബിസ്ക്കറ്റ് വില്പന ആരംഭിക്കുന്ന കാലത്ത് ബിസ്ക്കറ്റ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു. ഉയർന്ന വിലയുള്ളതിനാൽ ബിസ്ക്കറ്റ് എന്നത് സമൂഹത്തിലെ വരേണ്യ വർഗത്തിന്റെ ഭക്ഷണമായി. ഇതിനെ പൊളിക്കാനായി പാര്‍ലെയുടെ ഗ്ലൂകോ ബിസ്ക്കറ്റുകൾ വിപണിയിലെത്തി. പാര്‍ലെ ഗ്ലൂക്കോ എന്ന പേരില്‍ പുറത്തിറങ്ങിയ ബിസ്‌ക്കറ്റുകള്‍ ചുരുങ്ങിയ വിലയ്ക്ക് ഇന്ത്യക്കാർക്ക് ലഭ്യമായി. ഇന്ത്യൻ രുചികളറിഞ്ഞുള്ള ബിസ്ക്കറ്റ് പെട്ടന്ന തന്നെ രാജ്യത്ത് ഹിറ്റായി.
പാര്‍ലെ ജി
1960 തില്‍ ബ്രിട്ടാനിയ കമ്പനി ഗ്ലുക്കോ ബിസ്റ്ററ്റുമായി വിപണിയിലെത്തിയതോടെയാണ് പാര്‍ലെയ്ക്ക് ചെറിയ തിരിച്ചടി നേരിട്ടു. രണ്ടു കമ്പനികളുടെയും സമാന പേരിലുള്ള ബ്രാൻഡുകൾ ജനങ്ങൾക്കിടയിൽ ആശയകുഴപ്പമുണ്ടാക്കി. കടയിലെത്തി ഗ്ലൂക്കോ ബിസക്കറ്റ് എന്ന് ആവശ്യരപ്പെടാൻ തുടങ്ങിയതോടെ പാർലെ ഗ്ലൂക്കോയ്ക്ക് തിരിച്ചടിയായി.
ഈ പ്രശ്ന പരിഹാരത്തിനാണ് പാര്‍ലെ ജി പുതിയ പാക്കിംഗ് കൊണ്ടു വന്നത്. മഞ്ഞ നിറത്തിലുള്ള പാക്കിനു മുകളിൽ ബ്രാന്‍ഡ് നെയിമും ലോഗോയും ഇതിനൊപ്പം സുന്ദരി പെണ്‍കുട്ടിയും പാര്‍ലെയുടെ മുഖമായത് ഇക്കാലത്താണ്. എന്നാല്‍ പാക്കിംഗ് കൊണ്ട് മാത്രം ഈ പ്രതിസന്ധി മറികടക്കാൻ സാധിക്കില്ലെന്ന് കണ്ടതോടെ 1980 തില്‍ പാര്‍ലെ ഗ്ലൂക്കോ പേര് മാറ്റി.
ഗ്ലൂക്കോയുടെ ചുരുക്കെഴുത്തായി പാര്‍ലെ ജി എന്ന പേര് കമ്പനി സ്വീകരിച്ചു. ശേഷം പാർലെ ജി മാർക്കറ്റ് ഭരിച്ചു. നിലവില്‍ മാസത്തില്‍ 100 മില്യണ്‍ പാക്കറ്റ വിലപനയാണ് പാര്‍ലെ ജിയ്ക്കുള്ളത്.
വില്പന നിന്നു പോയ പാർലെ ജി
1947 ല്‍ സ്വാതന്ത്യ കാലത്ത് വിഭജനം നടന്നപ്പോള്‍ 63 ശതമാനം ഗോതമ്പ് പാടങ്ങളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഇത് ഗോതമ്പ് ഉത്പാദനത്തിൽ കുറവ് വരുത്തിയതോടെ പാര്‍ലെയ്ക്ക് പാർലെ ഗ്ലൂക്കോ ബിസ്ക്കറ്റിന്റെ നിര്‍മാണ കുറച്ചു കാലത്തേക്ക് നിര്‍ത്തി വെയ്ക്കേണ്ടി വന്നു. ഇക്കാലത്ത് സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട് നൽകിയ പരസ്യത്തിൽ ഗ്ലൂക്കോ ബിസ്‌ക്കറ്റിന് പകരം ബാര്‍ലി ബിസ്‌ക്കറ്റ് ഉപയോഗിക്കാന്‍ പാര്‍ലെ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
