സ്വാതന്ത്ര്യത്തിന് മുൻപ് രാജ്യത്ത് ആരംഭിച്ച പല ബാങ്കുകളും യുറോപ്യൻമാരുടെ നിയന്ത്രണത്തിലുള്ളവയായിരുന്നു. എന്നാൽ പൂർണമായും ഇന്ത്യക്കാരുടെ നിയന്ത്രണത്തിൽ ആരംഭിച്ച് പ്രവർത്തിച്ച ബാങ്കായിരുന്നു സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ. 1911 ൽ സൊറാബ്ജി പോച്ച്ഖാന്‍വാലാണ് ബാങ്ക് ആരംഭിക്കുന്നത്. ബാങ്കിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ നിർണമായകമായ രണ്ട് ബാങ്കിംഗ് ഇടപെടലുകളായിരുന്നു ടാറ്റ ഇൻഡസ്ട്രീസാ ബാങ്കിന്റെ ലയനവും യൂണിയൻ ബാങ്കിനെ നിലനിർത്താനുള്ള ഇടപെടലുകളും. ഈ ചരിത്രമാണ് ചുവടെ വിശദീകരിക്കുന്നത്.
ടാറ്റ ഇന്‍ഡസ്ട്രിയല്‍ ബാങ്ക്
1918 ല്‍ ഒന്നാം ലോക മഹായുദ്ധകാലത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കുണ്ടായ മുന്നേറ്റത്തെ തുടര്‍ന്ന പുതിയ വ്യവസായ സ്ഥാപനങ്ങള്‍ രാജ്യത്ത് ആരംഭിച്ചു. ഈ സമയത്ത് ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സിന്റെ ആവശ്യകതയാണ് രാജ്യത്ത ഇന്‍ഡസ്ട്രിയല്‍ ബാങ്ക് ആരംഭിക്കാനുള്ള കാരണം. 1917-1923 കാലത്തിനിടെ കൂണ്‍ പോലെ ഇന്‍ഡസ്ട്രിയല്‍ ബാങ്കുകള്‍ ആരംഭിച്ചു. ഇവയില്‍ പ്രധാനിയായിരുന്നു 1917 ല്‍ ബോംബെയില്‍ ആരംഭിച്ച ടാറ്റ ഇന്‍ഡസ്ട്രിയല്‍ ബാങ്ക്. 12 കോടി മൂലധനവുമായി രാജ്യത്ത് 11 ഇടത്താണ് ബാങ്ക് ആരംഭിച്ചത്. ബോബെയില്‍ 2 ശാഖകളും കൊല്‍ക്കത്ത, ഡല്‍ഹി, കാണ്‍പൂര്‍, ലഖ്‌നൗ, ഹൈദരാബാദ്, മദ്രാസ്, അസനോള്‍ തുടങ്ങിയടിങ്ങളില്‍ ഓരോ ശാഖകളുമായിട്ടായിരുന്നു പ്രവര്‍ത്തനം.
ഒരു നൂറ്റാണ്ടോളമാണ് ബാങ്കിന് വിജയകരമായി പ്രവര്‍ത്തിക്കാനായത്. ലിക്വിഡേഷനിലേക്ക് നീങ്ങിയ കമ്പനി 1923 ഓഗസ്റ്റില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുകയായിരുന്നു. ബാങ്കിംഗ് രംഗത്ത് പ്രവൃത്തി പരിചയമില്ലാത്തതും പരിജ്ഞാനമില്ലാത്തതുമായ മാനേജ്‌മെന്റ്, അശ്രദ്ധമായ വായ്പ നല്‍കല്‍ തുടങ്ങിയവയാണ് ബാങ്കിനെ നഷ്ടത്തിലേക്ക് എത്തിച്ചത്.
ലയനം
1923 മാര്‍ച്ചില്‍ 6 കോടി രൂപയുണ്ടായിരുന്ന ബാങ്കിലെ നിക്ഷേപം 1923 ഓഗസ്റ്റില്‍ 2 കോടിയായി കുറയുന്ന സാഹചര്യത്തിലെത്തി. ഇക്കാലത്ത് 75 ലക്ഷം രൂപ മൂലധനമാണ് സെന്‍ട്രല്‍ ബാങ്കിനുണ്ടായിരുന്നത്. 2.27 കോടി രൂപയായിരുന്നു ടാറ്റ ഇന്‍ഡസ്ട്രിയല്‍ ബാങ്കിനുണ്ടായിരുന്നത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ 1 ഓഹരി ടാറ്റ ഇന്‍ഡസ്ട്രീസ് ബാങ്കിന്റെ 2 ഓഹരികളുമായി വെച്ചു മാറാനൊരു നിര്‍ദ്ദേശം സൊറാബ്ജി പോച്ച്ഖാന്‍വാല മുന്നോട്ട് വെച്ചു.
ടാറ്റ ഇന്‍ഡസ്ട്രിയല്‍ ബാങ്ക് ഡയറക്ടര്‍മാരായ എന്‍ബി സക്ലത്‍വാല, എഫ്.ഇ ദിന്‍ഷാ എന്നിവര്‍ ഈ നിര്‍ദ്ദേശത്തോട് യോജിച്ചതോടെ ബാങ്ക് ലയനം പൂർത്തിയായി. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ജോയിന്റ് സ്‌റ്റോക്ക് ബാങ്കായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മാറി. ലയനത്തോടെ 12 അധിക ബ്രാഞ്ചുകള്‍ സെന്‍ട്രല്‍ ബാങ്കിന് ലഭിച്ചു. ലണ്ടനിലടക്കമുള്ള ലാഭത്തിലല്ലാത്ത ടാറ്റ ഇൻഡസ്ട്രിയൽ ബാങ്ക് ശാഖകള്‍ അടയ്ക്കുകയും ശാഖാ മാനേജര്‍മാരായിരുന്ന യൂറോപ്യന്‍സിനെ നീക്കി പകരം ഇന്ത്യക്കാരെ നിയമിക്കുകയും ചെയ്തു.
യൂണിയൻ ബാങ്ക്
1919 ല്‍ ഇന്ത്യക്കാരായ ധനിക വ്യാപാരികള്‍ ആരംഭിച്ച യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ പ്രതിസന്ധിയിലായപ്പോഴും രക്ഷയായത് സെന്‍ട്രല്‍ ബാങ്കാണ്. സാമ്പദ് വ്യവസ്ഥയിലുണ്ടായ പ്രതിസന്ധികള്‍ ബാങ്കിന്റെ കിട്ടാകടം ഉയര്‍ത്തി. ഓഫീസ് സ്ഥലങ്ങള്‍ വാങ്ങയചിലെ അമിത ചെലവും ബാങ്കിനെ മുന്നോട്ട് പോകാനാവാത്ത സാഹചര്യത്തിലേക്ക് എത്തിച്ചു. സെന്‍ട്രല്‍ ബാങ്ക് യൂണിയന്‍ ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും പൊച്ചഖന്‍വാല യൂണിയന്‍ ബാങ്കിന്റെ എംഡിയായി ചുമതല ഏറ്റെടുക്കുകയും ചെയ്തു.
സെൻട്രൽ ബാങ്ക് ചെയർമാൻ ഫിറോസ് സേത്‌നയും യൂണിയന്‍ ബാങ്കിന്റെ ബോർഡിലേക്ക് ഉൾപ്പെടുത്തി. കിട്ടാക്കടത്തിന്റെ വലിയൊരു ഭാഗം തിരിച്ചെടുത്തും ചെലവുകൾ ചുരുക്കിയും പുതിയ മാനേജ്മെന്റ് ബാങ്കിനെ കാര്യക്ഷമാമാക്കി. ഇത് ആദ്യമായിട്ടായിരുന്നു രാജ്യത്ത് ഒരു ബാങ്ക് മറ്റൊരു ബാങ്കിന്റെ ഭരണം ഏറ്റെടുക്കുന്നത്.
സെൻട്രൽ ബാങ്ക് ഇന്ത്യ
സ്വദേശി ബാങ്കാണ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ. 1911-ൽ സ്ഥാപിതമായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ പൂർണമായും ഇന്ത്യക്കാർ കൈകാര്യം ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ വാണിജ്യ ബാങ്കാണ്. ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി രാജിവെച്ച് 28ാം വയസിലാണ് സൊറാബ്ജി പോച്ച്ഖാനവാല സ്വന്തം ബാങ്ക് എന്ന ആശയത്തിന് പിന്നാലെ പുറപ്പെടുന്നത്. ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സില്‍ നിന്ന് സെര്‍ട്ടിഫൈഡ് അസോസിയേറ്റ് നേടിയ ആദ്യ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം.
ബാങ്കിന്റെ' ആദ്യത്തെ ചെയർമാനായിരുന്നു ഫിറോസ് മേത്ത. 1912 മേയ് 1നാണ് മുംബൈ മാൻഡ്വിയിൽ ആദ്യ ബ്രാഞ്ച് ആരംഭിക്കുന്നത്. 1913 ആഗസ്റ്റിൽ കറാച്ചിയിലാണ് മുംബൈയ്ക്ക് പുറത്തുള്ള ആദ്യ ബ്രാഞ്ച് ആരംഭിക്കുന്നത്. 1921 ൽ ബാങ്കിന് സർക്കാർ നിക്ഷേപങ്ങൾ ലഭിച്ചു തുടങ്ങി.
മുംബൈ പ്രസിഡൻസിയിലെ മുനിസിപ്പാലിറ്റികൾ, പോർട്ട് ട്രസ്റ്റ്, സർവകലാശാലകൾ എന്നിവയുടെ നിക്ഷേപം ബാങ്കിന് ലഭിച്ചു. ഇത്തരത്തിൽ നിക്ഷേപം സർക്കാർ നിക്ഷേപങ്ങൾ ലഭിക്കുന്ന ആദ്യ ഇന്ത്യൻ ബാങ്കായിരുന്നു സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ. 1969 ലാണ് ബാങ്ക് ദേശസാൽക്കരിച്ചത്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications