ഹാർഡ്വെയറിലും ബാറ്ററി ലൈഫ് മുന്നിലായിരുന്നു നോക്കിയയുടെ ഫോണുകൾ.. ദിവസങ്ങളോളം നില്ക്കുന്ന ബാറ്ററി ലൈഫ്. മൊബൈൽ രംഗത്ത് വർഷങ്ങളോളം ഭരിക്കാൻ നോക്കിയെ പ്രാപ്തമാക്കിയത് ഈ ഗുണനിലവാരങ്ങളായിരുന്നു. പേപ്പർ മിൽ കമ്പനിയായി തുടങ്ങി ഓരോ പ്രതിസന്ധകളെയും തരണം ചെയ്ത് വൈദ്യുത ഉത്പാദനവും റബ്ബർ കമ്പനിയുമായി ഒടുവിൽ ടെലികോം രംഗത്തെ ഭീമനായ നോക്കിയ കാലത്തിനൊത്ത് ഉയരാതെയാണ് കടപുഴകിയത്.
1922ൽ ആദ്യ ജിഎസ്എം ഫോൺ വിപണിയിലെത്തിച്ച് 1996 ൽ ആദ്യത്തെ ഇന്റര്‍നെറ്റ് ഫോണ്‍ പുറക്കിറക്കിയ നോക്കിയ 2000 ത്തിന്റെ തുടക്കത്തില്‍ ടച്ച് സ്ക്രീന്‍ ഫോണും അവതരിപ്പിച്ചിരുന്നു. 2007 ൽ ലോകത്തെ മൊബൈൽ വിപണിയുടെ പകുതിയും ഭരിച്ച നോക്കിയ 2013ൽ പാപ്പരാകുന്ന അവസ്ഥയിലേക്കെത്തി. നോക്കിയയുടെ ഈ വളർച്ചയുടെയും തകർച്ചയുടെയും കഥ ഇങ്ങനെയാണ്.
തുടക്കം
ദക്ഷിണ ഫിന്ലാന്ഡില് 1865 ല്‍ ഫെഡറിക് ഐഡെസ്റ്റം ആരംഭിച്ച പേപ്പര്‍ മില്ലാണ് ലോക പ്രശസ്ത മൊബൈൽ ബ്രാൻഡായ നോക്കിയയായി മാറുന്നത്. 1868 ല്‍ നോക്കിയ നഗരത്തില്‍ രണ്ടമാത്തെ പേപ്പര്‍ മില്‍ ആരംഭിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം 1871 ല്‍ സുഹൃത്തായ ലിയോ മെക്ക്ലിനൊപ്പം അദ്ദേഹം ആരംഭിച്ച കമ്പനിയാണ് നോക്കിയ എന്ന പേര് സ്വീകരിച്ചത്.
ഈ കമ്പനിയോടെ പേപ്പർ മില്ലിനൊപ്പം വൈദ്യുത ഉത്പാദനത്തിലേക്കും നോക്കിയ കടന്നു. 1922 ല്‍ ലോകയുദ്ധ കാലത്താണ നോക്കിയയ്ക്ക് പ്രതിസന്ധി വരുന്നത്. കടകെണിയിലേക്ക് വീണ നോക്കിയയെ ഫിന്നിഷ് റബര്‍ വര്‍ക്ക് എന്ന കമ്പനി ഏറ്റെടുത്തു. സുവോമെന് ഫിന്നിഷ് കേബിള്‍ വര്‍ക്ക്സ് എന്ന സ്ഥാപനവും ഏറ്റെടുത്തു.
ലയനവും ഏറ്റെടുക്കലും
മൂന്ന് കമ്പനികളും ലയിച്ച് 1967 ലാണ് നോക്കിയ കോര്പ്പറേഷന് ആരംഭിക്കുന്നത്. ഫിന്‍ലാന്‍ഡിന്റെ പ്രതിരോധ സേനകള്‍ക്കായി ആശയവിനിമയ ഉപകരണങ്ങളും ഗ്യാസ് മാസ്കും നിർമിച്ചാണ് നോക്കിയ തുടങ്ങിയത്. പിന്നീട് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ മൊബിറയെ നോക്കിയ ഏറ്റെടുത്തു. മൊബിറയ്ക്കൊപ്പമാണ് നോക്കിയ 1982 ല്‍ മൊബിറ സെനറ്റർ എന്ന ആദ്യത്തെ മൊബൈല്‍ ഫോണ്‍ പുറത്തിറക്കുന്നത്. തലപ്പത്ത് വിവിധ മാറ്റങ്ങള്‍ക്ക് ശേഷം 1992 ലാണ് നോക്കിയ ആദ്യ വാണിജ്യ ജിഎസ്എം ഫോണ്‍ അവതരിപ്പിക്കുന്നത്.
നോക്കിയ 1011
നോക്കിയ 1011 എന്ന ആദ്യ ഫോണിൽ നിന്ന്. ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി. ഹാരി ഹോള്ക്കരിയാണ് ആദ്യ ജിഎസ്എം ഫോണ്‍ വിളിക്കുന്നത്. ഇവിടുന്ന് ലോകത്തേക്ക് വളർന്ന നോക്കിയ 1998 ല്‍ മോട്ടറോളയെ മറികടന്ന് ലോകത്തെ മൊബൈൽ വിപണിയിൽ ഒന്നാമതെത്തി. 2007 ല്‍ ലോക വിപണിയിൽ 49.4 ശതമാനം വിഹിതമുണ്ടായ നോക്കിയ 2013 ഓടെ പാപ്പരാകുന്ന അവസ്ഥയിലേക്കാണ് എത്തിയത്. ഇതിന്റെ കാരണം ഇങ്ങനെയാണ്.
നോക്കിയയുടെ പരാജയം
ടെക്നോളജിയോട് മുഖം തിരിച്ചതാണ് നോക്കിയെ ജനങ്ങൾ കൈ ഒഴിഞ്ഞതിന് കാരണം. മാറ്റം വരുന്ന ടെക്നോളജി ട്രെന്‍ഡുമായി നോക്കിയ പൊരുത്തപ്പെട്ടില്ല. ഹാര്ഡ്വെയർ ഗുണനിലവാരത്തില്‍ മുന്‍പന്തിയില്‍ നിന്ന നോക്കിയ സോഫ്റ്റ്വെയറിന് യാതൊരു പ്രാധാന്യവും നല്‍കില്ല. തുടക്കത്തില്‍ അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ കമ്പനി സാങ്കേതിക പുരോഗതിയെ അവഗണിച്ചപ്പോൾ കമ്പനിയുടെ ചരമഗീതം എഴുതുന്നതിനും അത് കാരണമായി.
ആന്‍ഡ്രോയിഡ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിൽ പരാജയപ്പെത്തതാണ് കമ്പനിയെ തന്നെ തകർത്തത്. കമ്പനികൾ ചെലവ് കുറഞ്ഞ ആൻഡ്രോയിഡ് അധിഷ്ഠിത മൊബൈലുകൾ പുറത്തിറക്കുമ്പോൾ നോക്കിയ പഴയ ശൈലി തുടർന്നു. സ്ക്രീന്‍ ഫോണുകള്‍ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന കാഴ്ചപാടിലായിരുന്നു നോക്കിയ മാനേജ്മെന്റ്.
അക്കാലത്ത് നോക്കിയ അവതരിപ്പിച്ച QWERTY കീപ്പാഡ് ഫോണുമായി നോക്കിയ മുന്നോട്ട് പോയി. ഈ തെറ്റിദ്ധാരണയായിരുന്നു ആദ്യ വീഴ്ച. ആന്ഡ്രോയിഡിനോടുള്ള താൽപര്യ കുറവ് നോക്കിയയെ സിംബിയന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് എത്തിച്ചു. ആമസോണും ആപ്പിളും സ്ഥാനം കയ്യടക്കിയ ശേഷമുള്ള നോക്കിയയുടെ ശ്രമങ്ങള്‍ പരിശ്രമം നേടിയില്ല.
ഇതിന് ശേഷമാണ് നോക്കിയ മൈക്രോസോഫ്റ്റുമായി കരാറിലെത്തുന്നത്. വിപണിയിലെ മാറ്റങ്ങളുമായി നോക്കിയ പൊരുത്തപ്പെടാന്‍ വൈകിയ നോക്കിയയുടെ ഏറ്റെടുക്കൽ മൈക്രോസോഫ്റ്റിനും ഗുണം ചെയ്തില്ല. ഇതോടൊപ്പം പറയേണ്ട മറ്റൊരു കാര്യമാണ് മാർക്കറ്റിംഗ്. മോശം മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി വഴി സ്റ്റാര്‍ട്ടപ്പുകള്‍ പരാജയപ്പെടുന്നത് പോലെ നോക്കിയിലും മാർക്കറ്റിംഗ് പിഴച്ചു.
അംബ്രല്ല ബ്രാന്‍ഡിംഗ് സ്ട്രാറ്റജി ഉപയോഗിച്ചതാണ് നോക്കിയയ്ക്ക് തിരിച്ചടിയായത്. ഐ ഫോണിനെ മുന്‍നിര്‍ത്തി ആപ്പിളാണ് ഈ രീതി ആദ്യം അവതരിപ്പിച്ചത്. പുതിയ മോഡലുകള്‍ വര്‍ഷാ വര്‍ഷം പുറത്തിറക്കി ആപ്പിള്‍ വിജയകരമായി മാർക്കറ്റിംഗ് നടത്തി. സാംസഗ് ഗ്യാലക്സി സീരിസ് ഫോണുകള്‍ക്ക് ഇതേ രീതി ഉപയോഗിച്ചു. എന്നാല്‍ നോ്കിയുടെ ശ്രമം പരാജയപ്പെട്ടു.
ചിത്രം കടപ്പാട്; www.feedough.com
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
