A Oneindia Venture

എൻജിനീയർമാർ ചായ അടിച്ചാൽ അത് ബിടെക് ചായ; കോവിഡ് 'പണി' കൊടുത്തപ്പോൾ പിറന്നത് 75 തരം ചായകൾ

കേരളത്തിലങ്ങളോളം ഇങ്ങോളം ദേശിയ പാതയോരത്ത് എല്ലാ നേരത്തും ചായ തിളച്ചോണ്ടിരിക്കുന്നുണ്ട്. ചായയും പലഹാരങ്ങളുമായി എല്ലായിടത്തും ഒരു പോലെ തിരക്ക്. എന്നാൽ ദേശീയ പാത 66 ൽ കൊല്ലം പള്ളിമുക്ക് കവലയിൽ ‌ചെന്നായ വ്യത്യസ്താമായൊരു ചായകട കാണാം. പേരു കൊണ്ടും വിളമ്പുന്ന ചായയുടെ വെറൈറ്റി കൊണ്ടും വ്യത്യസ്തമാവുകയാണ് ബിടെക് ചായ.

2021 ഒക്ടോബറിൽ പിറന്ന ബിടെക് ചായ 50 ചായക്കൂട്ടിൽ നിന്ന് 75 ചായക്കൂട്ടിലേക്ക് എത്തിയിരിക്കുകയാണ്. പേരിൽ പറയുന്ന പോലെ എൻജിനീയറിംഗ് ബിരുദധാരികളാണ് ഈ ചായകടയക്ക്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതോടെയാണ് കൊല്ലംകാരായ മൂന്ന് സുഹൃത്തുക്കൾ ബിടെക് ചായയിലേക്ക് തിരിഞ്ഞത്. 

തുടക്കം

തുടക്കം

അനന്ദു അജയ്, മുഹമ്മദ് ഷാഫി, സഹോദരൻ മുഹമ്മദ് ഷാനവാസ് എന്നിവരാണ് ബിടെക് ചായയ്ക്ക് രുചി പകരുന്നവർ. കോവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട അനന്ദുവിനെയും ഷാഫിയെയും നേരത്തെ മനസിലുണ്ടായിരുന്ന ഫുഡ് ബിസിനസിനെ പൊടിതട്ടി എടുക്കുകയായിരുന്നു. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ഷാനവാസ് ജോലിയിൽ പ്രയാസങ്ങളുണ്ടായതിനെ തുടർന്നാണ് ​ഇരുവരുടെും ബിസിനസിൽ പങ്കാളിയാകുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായത് കൊണ്ടാണ് ആദ്യ ഘട്ടത്തിൽ ഉന്തുവണ്ടയിൽ ബിടെക് ചായ ആരംഭിച്ചത്. 

ബിടെക്കുകാർ ചായ വിറ്റാൽ

ബിടെക്കുകാർ ചായ വിറ്റാൽ

വീ‌ട്ടുകാരുടെ എതിർപ്പായിരുന്നു ചായ് ബിസിനസിനുള്ള വലിയ പ്രതിസന്ധിയെന്ന് അനന്ദു പറയുന്നു. ബിടെക്കുകാരൻ ചായ വിൽക്കാൻ പോകുന്നതിനെ കുടുംബം ഒന്നാകെ എതിർത്തു. എന്നാൽ വലിയ പ്രയാസമില്ലാതെ ഷാഫിയുടെ വീട്ടുകാർ പിന്തുണ നൽകി. ഉന്തുവണ്ടി കണ്ടെത്താൻ ഉമ്മ സഹായിച്ചു. സഹോദരൻ കൂടി എത്തിയതോടെ പിന്തുണ വർധിച്ചുവെന്ന് ഷാഫി ഫറയുന്നു. 

ബിസിനസ് പ്ലാൻ

ബിസിനസ് പ്ലാൻ

തലപുകഞ്ഞുള്ള ചിന്തയ്ക്ക് ശേഷം ഇരുവരും കൃത്യമായ ബിസിനസ് പ്ലാനുണ്ടാക്കി. ഇപ്പോഴും പ്രതിസന്ധിയായത് സാമ്പത്തികമാണ്. കയ്യിൽ സമ്പാദ്യമില്ലാത്തതും വീട്ടുകാരുടെ സാന്രത്തിക പിന്തുണ ലഭിക്കാത്തിനാലും സുഹൃത്തുക്കളിൽ നിന്ന് സമാഹരിച്ച് 1.5 ലക്ഷം രൂപയ്ക്കാണ് ബിസിനസ് ആരംഭിച്ചത്. ബിടെക് ചായയിൽ ആദ്യ ചായ വിറ്റ് മാസങ്ങൾക്കുള്ളിൽ ചായകൾ ഹിറ്റായി. വ്യത്യസ്ത ചായകൂട്ട് പരീക്ഷിക്കാൻ ആൾക്കാരെത്തി. ചെറിയ രീതിയിൽ തുടങ്ങിയ സംരംഭം വലിയ വിജയമായതിന് പിന്നിൽ പേരിനൊപ്പം ഗുണനിലവാരത്തിൽ പുലർത്തിയ ശ്രദ്ധയുണ്ടെന്ന് ഷാഷി പറയുന്നു. 

75 വ്യത്യസ്ത ചായ കൂട്ടുകൾ

75 വ്യത്യസ്ത ചായ കൂട്ടുകൾ

50 വ്യത്യസ്ത ചായകൾക്കൊപ്പം ചട്ടിപത്തിര, കിളിക്കൂട്, ഉന്നക്കായ, ഇറച്ചി അട, എന്നി മലബാർ കടികളുമായാണ് ബിടെക് ചായ ആരഭിച്ചത്. ചായ വൈവിധ്യം 75 എണ്ണത്തിലെത്തി. ഡയറി മിൽക് ചായ, ബട്ടർ ചായ, ബദാം പിസ്ത ചായ, വനില ചായ, പൈനാപ്പിൾ ചായ, സ്‌ട്രോബറി ചായ, ചോക്ലേറ്റ് ചായ എന്നിങ്ങനെയുള്ള വെറൈറ്റി ചായകളാണ് ബിടെക് ചായ വിൽക്കുന്നത്. 60 രൂപയുള്ള പ്രോട്ടീൻ ചായയാണ് ഏറ്റലം വില കൂടിയ ചായ. വൈകീട്ട് 3 മണി മുതൽ 10 മണി വരെയാണ് ബിടെക് ചായയുടെ പ്രവർത്തന സമയം.

ഫ്രാഞ്ചൈസികൾ

101 വെറൈറ്റി ചായകളിലേക്ക് കടക്കുകയാണ് ബിടെത് ചായയുടെ അടുത്ത ലക്ഷ്യം. ദിവസം 500 കപ്പ് ചായ നിലവിൽ വിൽക്കുന്നുണ്ട്. ബിടെക് ചായ ആരംഭിച്ചതിന് പിന്നാലെ പലയിടത്തു നിന്നായി ഫ്രാഞ്ചൈസികൾ ആരംഭിക്കാനുള്ള വിളികളെത്തിയിരുന്നു. ​ഗോവയും ദുബായിൽ നിന്നും ഈ അന്വേഷണങ്ങളുണ്ടായിരുന്നു. ഇതിനൊപ്പം മറ്റിടത്തേക്ക് ഔട്ട്‌ലേറ്റുകൾ തുറന്ന് ബ്രാൻഡാവാനുള്ള പരിശ്രമത്തിലാണ് ബിടെക് ചായ. ഈയിടെ ജൂലായിൽ കൊല്ലത്ത് തന്നെ രണ്ടാമത്തെ ഔട്ട്ലേറ്റ് ബിടെക് ചായ തുറന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X