കടം എടുക്കാന്‍ ശീലിച്ചത് എന്ന് മുതലാണെന്ന് ചോദിച്ചാല്‍ അതിന് പ്രാചീന കാലങ്ങളിലേക്ക് പോകേണ്ടി വരും. കയ്യിലെ പണം തികയാതെ വന്നാല്‍ കടം വാങ്ങുകയെന്നത് സ്വാഭാവികം. ഇക്കാലത്ത് കടമെടുപ്പിന് ക്രെഡിറ്റ് കാര്‍ഡുകള്‍ സഹായിക്കും. കടം എടുക്കുന്നത് പോലെ തന്നെയാണ് ഇതിന്റെ തിരിച്ചടവും. ഇതിനാണ് ക്രെഡ് എന്ന സ്റ്റാര്‍ട്ടപ്പ് ഇന്ത്യക്കാരെ സഹായിക്കുന്നത്. 2018 ൽ ആരംഭിച്ച ഈ ഫിൻടെക് സ്റ്റാർട്ടപ്പിന്റെ വിശേഷങ്ങളാണ് ചുവടെ ചേർക്കുന്നത്.
തുടക്കം
കുനാൽ ഷാ എന്ന മുംബൈക്കാരനാണ് ക്രെഡിന് പിന്നിൽ. ഫിലോസഫിയില്‍ ബിരുദം നേടിയ ശേഷം എംബിഎ പഠനത്തിന് ചേർന്നെങ്കിലും ഉള്ളിലെ സംരംഭകൻ പുറത്തുചാടി. പഠനം പാതി വഴിയിൽ നിർത്തി പൈസബാക്ക് എന്ന ആദ്യ സംരംഭം അവതരിപ്പിച്ചു. ക്യാഷ്ബാക്ക്, കൂപ്പണ്‍ മറ്റ് ഓഫറുകള്‍ നല്കുന്ന വെബ്സൈറ്റായിരുന്നു ഇത്.
പിന്നീട് ഇത് അവസാനിപ്പിച്ച് ഫ്രീചാർജ് എന്ന കമ്പനി ആരംഭിച്ചത്.. 2010ൽ ആരംഭിച്ച ഫ്രീചാർജിനെ 2015ല്‍ സ്നാപ്ഡീല്‍ ഏറ്റെടുത്തു. എങ്കിലും കുനാല്‍ ഷായുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര കമ്പനിയായാണ് ഫ്രീചാര്‍ജ് പ്രവര്‍ത്തിക്കുന്നത്. 2017 ല്‍ ഫ്രീചാർജിനെ ആക്സിസ് ബാങ്ക് ഏറ്റെടുത്തിരുന്നു.
ഇതിന് ശേഷം 2018 ലാണ് ക്രെഡ് ആരംഭിക്കുന്നത്. ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ബിൽ അടയ്ക്കാനുള്ള സേവനമാണ് ക്രെഡ് വഴി അൽകുന്നത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് ക്യാഷ് ബാക്കും റിവാർഡുകളും ലഭിക്കുന്നു. പൂർണമായും സൗജന്യ നിരക്കിലാണ് ഉപഭോക്താക്കൾക്ക് ക്രെഡ് ഉപയോഗിക്കാൻ സാധിക്കുന്നത്. ക്യാഷ് ബാക്കും ഓഫറുകളും ക്രെഡിന് 70 ലക്ഷത്തിനടുത്ത് ഉപഭോക്താക്കളുണ്ട്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ 500നും 1,000ത്തിനും ഇടയില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്.
എങ്ങനെ ക്രെഡ് പണമുണ്ടാക്കുന്നത് എങ്ങനെ
മെമ്പര്‍ഷിപ്പ് പ്ലാറ്റ്ഫോം രീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്രെഡ് ഉപഭോക്താക്കള്‍ക്ക് വിവിധ ബ്രാന്‍ഡുകളുടെ ഓഫറുകള്‍ നല്രുന്നു. ക്രെഡുമായി സഹകരിക്കുന്ന ബ്രാന്‍ഡുകളില്‍ നിന്ന് പ്രത്യേക ഓഫറുകള്‍ ലഭിക്കും. ക്രെഡ് വഴി ഉപഭോക്താക്കള്‍ നടത്തുന്ന ഓരോ ഇടപാടിനും കമ്പനികള്‍ ക്രെഡിന് കമ്മീഷന് നല്‍കും. ഉപഭോക്താക്കളുടെ എണ്ണത്തിൽ മാസം 30 ശതമാനം വളർച്ച കമ്പനിക്കുണ്ട്. ടാറ്റ ക്ലിക്ക്, അജിയോ, ക്യുയർ ഫിറ്റ്, ഡൈൻഔട്ട്, ദി ലളിത്, മിന്ത്ര, പ്യൂമ, ജിയോ സാവൻ തുടങ്ങിയ കമ്പനികൾ ക്രെഡുമായി സഹകപിക്കുന്നുണ്ട്.
ക്രെഡിറ്റ് കാര്‍ഡ് ബില്ല് അടയ്ക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് വീട്ടു വാടക അടയ്ക്കാനും ഹൃസ്വകാല വായ്പയും ക്രെഡ് വഴി ലഭിക്കും. ഇതിനായി ക്രെഡ് മിനി എന്ന പേരില്‍ പുതിയ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.. പിയര്‍ ടു പിയര്‍ ലെന്‍ഡിംഗ് പ്ലാറ്റ്ഫോം എന്ന നിലയ്ക്കാണ് ക്രെഡ് മിനി അവതരിപ്പിച്ചത്. ക്രെഡ് ഉപഭോക്താക്കള്‍ക്ക് പണം ആവശ്യമുള്ള ക്രെഡ് മെമ്പര്‍മാര്‍ക്ക് ആപ്പ് വഴി പണം നല്‍കാം.
ക്രെഡ് ഉപഭോക്താക്കള്‍ക്ക് പണം ആവശ്യമുള്ള ക്രെഡ് മെമ്പര്‍മാര്‍ക്ക് ആപ്പ് വഴി പണം നല്‍കാം. 750 ന് മുകളില്‍ ക്രെഡിറ്റ് സ്കോറുള്ള ഉപഭോക്താക്കൾക്ക് മാത്രമെ ഈ സൗകര്യം ലഭിക്കുകയുള്ളൂ. ക്രെഡ്റ്റ് ഉപയോഗിക്കുന്നവരില്‍ നിന്നുള്ള ഫിനാന്‍ഷ്യല്‍ ഡാറ്റ ക്രെഡ് ശേഖരിക്കുന്നുണ്ട്. ഈ വിവരങ്ങള്‍ ഉപയോഗിച്ചാണ് കൂടുതല്‍ ഓഫര്‍ അവതരിപ്പിക്കുന്നത്. ഈ വിവരങ്ങള്‍ ഉപയോഗിക്കുന്നത് സാമ്പത്തിക സ്ഥാപനങ്ങള്‍ ക്രെഡിന് പണം നല്‍കും.
ഫണ്ടിംഗ്
1ബില്യണ്‍ ഡോളറിന്റെ ഫണ്ടിംഗാണ് കമ്പനി ഇതുവരെ ലഭിച്ച്. 2022 ജൂണില്‍ 80 മില്യണ്‍ ഡോളറിന്റെ ഫണ്ട് ലഭിച്ചു. 33 നിക്ഷേപകര്‍ കമ്പനിക്ക് ഇതുവരെയുണ്ട്. 2021 ഒക്ടോബറില്‍ 4.01 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടായിരുന്ന കമ്പനിയുടെ മൂല്യം 2022 ജൂണില്‍ 6.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു, 2021 സാമ്പത്തിക വര്‍ഷത്തില്‍ 88.6 കോടിയുടെ വിറ്റുവരവുണ്ടാക്കി.
ചിത്രം കടപ്പാട്- startuptalky.com
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
