ഷോപ്പിം​ഗ് മാളിൽ തെളിഞ്ഞ അവസരം; ബിസിനസ് ബുദ്ധിയിൽ പിറന്നത് കോടികളുടെ അടിവസ്ത്ര ബ്രാൻഡ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവസരങ്ങൾ മുന്നിലുണ്ടാകും, അത് കണ്ടെത്തി വേണ്ട രീതിയിൽ ഉപയോ​ഗപ്പെടുത്തുകയാണ് വേണ്ടത്. മുന്നിലെ അവസരങ്ങളെ വേണ്ട പോലെ ഉപയോ​ഗപ്പെടുത്തുന്നവരാണ് ബിസിനസിലും വിജയിക്കുക. 26ാം വയസിൽ സൂറത്തിലെ ഷോപ്പിം​ഗ് മാളിൽ നിന്ന് യോ​ഗേഷ് കബ്ര എന്ന 26കാരന്റെ മുന്നിൽ തെളിഞ്ഞ അവസരം അയാൾ നന്നായി ഉപയോ​ഗപ്പെടുത്തി. ഇന്ന് കോടികൾ വിറ്റുവരവുള്ള XYXX എന്ന അടിവസ്ത്ര ബ്രാൻഡിന്റെ ഉടമയാണ് യോ​ഗേഷ്.

തുടക്കം

തുടക്കം

യുഎസില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കി അവിടുത്തെ സ്റ്റാർട്ടപ്പുകളുമായി സഹകരിച്ചാണ് അദ്ദേഹം 2015ൽ ഇന്ത്യയിലേക്കെത്തുന്നത്. തിരിച്ചെത്തി സൂറത്തിൽ കുടുംബത്തിന്റെ ടെക്‌സ്‌റ്റൈല്‍ ബിസിനസില്‍ ചേര്‍ന്നെങ്കിലും സ്വന്തമായൊരു ബിസിനസായിരുന്നു അദ്ദേഹത്തിന്റെയുള്ളിൽ. ഇതിനുള്ള പിടിവള്ളിയായത് സൂറത്തിലെ ഷോപ്പിം​ഗ് മാളിലെ അനുഭവമാണ്.

ഷോപ്പിംഗിനിടെയാണ് ഗുണനിലവാരമുള്ള പുരുഷന്മാരുടെ അടിവസ്ത്രങ്ങളുടെ ലഭ്യത കുറവ് അദ്ദേഹം മനസിലാക്കുന്നത്. ജോക്കിയെ അനുകരിക്കുന്നതായിരുന്നു അന്ന് ഇന്ത്യൻ ബ്രാൻഡുകൾ. എല്ലാ ബ്രാന്‍ഡുകള്‍ക്കും ഓരേ നിലവാരത്തിലുള്ള തുണികളാണ് ഉപയോ​ഗിച്ചിരുന്നത്. സ്വന്തം താല്പര്യത്തിന് അനുസരിച്ച ഉത്പ്പന്നങ്ങൾ ലഭ്യമല്ലെന്ന തിരിച്ചറിവിലാണ് അദ്ദേഹം ബിസിനസിലേക്ക് എത്തുന്നത്. ഇങ്ങനെയാണ് 2017ൽ പുരുഷന്മാരുടെ പ്രീമിയം അടിവസ്ത്രങ്ങള്‍ XYXX എന്ന ബ്രാൻഡിൽ അദ്ദേഹം പുറത്തിറക്കുന്നത്. 199-399 രൂപ വില നിലവാരത്തിലായിരുന്നു കമ്പനിയുടെ ഉത്പ്പന്നങ്ങള്‍.

Also Read: റിയല്‍ 'ഹീറോ'സ്; സൈക്കിൾ ഓടിച്ചു ലോകത്ത് നമ്പർ വൺ ആയ മു‍‍ഞ്ജൽ സഹോദരങ്ങൾ; ഹീറോയുടെ കഥAlso Read: റിയല്‍ 'ഹീറോ'സ്; സൈക്കിൾ ഓടിച്ചു ലോകത്ത് നമ്പർ വൺ ആയ മു‍‍ഞ്ജൽ സഹോദരങ്ങൾ; ഹീറോയുടെ കഥ

ഉത്പ്പന്നത്തിന്റെ പ്രത്യേകത

ഉത്പ്പന്നത്തിന്റെ പ്രത്യേകത

തുണിയുടെ ഗുണനിലവാരത്തിലും ധരിക്കുമ്പോഴുണ്ടാകുന്ന സംതൃപ്തിയിലുമാണ് അടിവസ്ത്രങ്ങളുടെ വിജയമിരിക്കുന്നത്. ലെന്‍സിംഗ് മൈക്രോമേഡല്‍ തുണിതരങ്ങളാണ് അടിവസ്ത്രങ്ങള്‍ക്കായി XYXX ബ്രാൻഡ് ഉപയോ​ഗിക്കുന്നത്. പ്രീമിയം തുണിയായ ഇവ ഓസ്ട്രിയയിലെ ബീച്ച് മരത്തിന്റെ പള്‍പ്പ് ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. കോട്ടണിനെക്കാളും മൂന്ന് മടങ്ങ് മൃദുലവും കോട്ടണിനെക്കാൾ 50 ശതമാനം ഈര്‍പ്പം ആഗിരണം ചെയ്യുന്നതാണ് മെെക്രമേഡൽ. ഇന്ത്യൻ കാലാവസ്ഥയ്ക്ക് അനുയോജ്യമായ തുണിതരമാണിതെന്ന് യോ​ഗേഷ് പറയുന്നു. മണ്ണിൽ അലിഞ്ഞു ചേരുന്നവയാണ് ഈ തുണിതരം.

Also Read: 85-ാം വയസിലെ പരീക്ഷണം; 1 വർഷത്തിനിടെ 13 കോടിയുടെ വിറ്റു വരവ്; ഇത് അതിശയ കഥAlso Read: 85-ാം വയസിലെ പരീക്ഷണം; 1 വർഷത്തിനിടെ 13 കോടിയുടെ വിറ്റു വരവ്; ഇത് അതിശയ കഥ

വില്പന

വില്പന

ആമസോണ്‍ വഴിയാണ് ആദ്യത്തെ ഘട്ടത്തിൽ വില്പന ആരംഭിച്ചത്. തുടക്കത്തില്‍ വമ്പന്‍ ബ്രാന്‍ഡുകള്‍ക്കിടയില്‍ നിന്ന് മെല്ലെ മുന്നോട്ട് കയറിയ XYXX മാസത്തില്‍ 50 ശതമാനം വില്പന വര്‍ധിപ്പിച്ചു. നിലവില്‍ മഹരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലായി 70 നഗരങ്ങളില്‍ 10,000 ഓട്ടൗലേറ്റുകള്‍ കമ്പനിക്കുണ്ട്.

സ്വന്തം വെബ്സൈറ്റ വഴിയും നിലവിൽ വില്പനയുണ്ട്. കമ്പനിയുടെ വരുമാനത്തിൽ പകുതിയോളം ലഭിക്കുന്നത് ഓഫ്‌ലൈന്‍ സ്‌റ്റോറുകളില്‍ നിന്നാണ്. നിലവിൽ മൂന്ന് ലക്ഷത്തിലധികം ഉപഭോക്താക്കൾ കമ്പനിക്കുണ്ട്. 2020 തില്‍ സിദ്ധാര്‍ഥ് ഗോണ്ടാല സഹ സ്ഥാപകനായി കമ്പനിയിലെത്തി.

വെല്ലുവിളി

വെല്ലുവിളി

ഉപഭോക്താക്കളുടെ മാനസികാവസ്ഥയാണ് അടിവസ്ത്ര ബിസിനസില്‍ പ്രധാന വെല്ലുവിളിയായി തുടരുന്നതെന്ന് യോ​ഗേഷ് പറയുന്നു. പഴയതാണെങ്കിലും അടിവസത്രം പുതിയത് വാങ്ങാതെ ഉപയോഗിക്കുന്നതാണ് ഇന്ത്യയിലെ പൊതുവെയുള്ള രീതി. 25 അലക്ക് വരെയാണ് അടിവസ്ത്രം ഉപയോഗിക്കാന്‍ സാധിക്കുക. എന്നാൽ ഇന്ത്യയില്‍ ഇത് 70-80 അലക്കു വരെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ഇത് അടി വസ്ത്രത്തിന്റെ സ്വാഭാവിക ഗുണങ്ങള്‍ നഷ്ടപ്പെടുമെന്നും അദ്ദേഹം പറയുന്നു.

വരുമാനം

വരുമാനം

തുടക്കത്തില്‍ വമ്പന്‍ ബ്രാന്‍ഡുകള്‍ക്കിടയില്‍ നിന്ന് മെല്ലെ മുന്നോട്ട് കയറിയ XYXX ഇന്ന് കോടികളുടെ വിറ്റുവരവ് നേടുന്നുണ്ട്. 2019 തില്‍ 6 കോടിയായരുന്നു പ്രവര്‍ത്തന വരുമാനം 2020തില്‍ 20 കോടിയിലെത്തി. തൊട്ടടുത്ത വര്‍ഷം 2021 സാമ്പത്തിക വർഷത്തിൽ 45 കോടി രൂപയിലെത്തി. 2022 ൽ 105 കോടിയുടെ വ്യാപാരമാണ് കമ്പനി നടത്തിയത്.

കമ്പനിയുടെ പ്രവർത്തന നഷ്ടവും സൂചിപ്പിക്കേണ്ടതാണ്. 2020 സാമ്പത്തിക വർഷത്തിൽ 5.62 കോടിയായിരുന്നു നഷ്ടം. 2021 ൽ ഇത് 4.5 കോടിയായി കുറഞ്ഞു. Sauce.vc, DSG കൺസ്യൂമർ പാർട്‌ണേഴ്‌സ്, സിനർജി ക്യാപിറ്റൽ എന്നിവയുൾപ്പെടെ കമ്പനിയിൽ 100 കോടിയുടെ ഫണ്ടിം​ഗ് ഇതുവരെ നടന്നു.

Read more about: success story business
English summary

Success Story Of Innerwear r Brand XYXX ; Surat Based MBA Graduate Make 100 crore Turn Over From It

Success Story Of Innerwear r Brand XYXX ; Surat Based MBA Graduate Make 100 crore Turn Over From It
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X