നല്ലൊരു ജോലി ലഭിച്ചില്ല; കടം വാങ്ങിയ പണം കൊണ്ട് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വീ ​ഗാർഡ് തുടങ്ങി; പിന്നെ ചരിത്രം

ചെറിയ ചുവടുവെയ്പ്പുകളാണ് വലിയ സ്വപ്നങ്ങളിലേക്ക് ചെന്നെത്തിക്കുന്നത്. കടം വാങ്ങിയ 1 ലക്ഷം രൂപയുമായി രണ്ട് തൊഴിലാളികളുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കൊച്ചിയിൽ ആരംഭിച്ച വീ ​ഗാർഡ് എന്ന കുഞ്ഞു സ്റ്റബിലൈസർ കമ്പനി വളർന്നു പന്തലിച്ച് കോടികണക്കിന് രൂപയുടെ വിറ്റുവരവിലേക്ക് ഉയർന്നു. വീ ​ഗാർ‍ഡിന്റെ വളർച്ചയ്ക്കൊപ്പം ഇലക്ട്രോണിക്സ് ഉത്പ്പന്നങ്ങളും ആരംഭിച്ച് വളർന്ന വീ ​ഗാർഡ് ​ഗ്രൂപ്പിന് അമ്യൂസ്മെന്റ് പാർക്കും റിയൽ എസ്റ്റേറ്റും വസ്ത്ര നിർമാണ യൂണിറ്റും സ്വന്തമായുണ്ട്. വിജയത്തിന്റെ പടവുകൾ കയറിയ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ കഥയിതാ.

തുടക്കം

തുടക്കം

1977 ലാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി സംരംഭകനെന്ന നിലയില്‍ പുതിയ ഇന്നിംഗ്‌സ് ആരംഭിക്കുന്നത്. ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഇലക്ട്രോണിക്‌സ് നിര്‍മാണ കമ്പനിയില്‍ തൊഴിലാളിയായിരുന്ന അദ്ദേഹം. മാസത്തില്‍ 850 രൂപ മാത്രമായിരുന്നു ശമ്പളം. പുതിയ ജോലികളും കിട്ടാതതോയെടായാണ് അദ്ദേഹം ബിസിനസിലേക്ക് ഇറങ്ങുന്നത്.

പിതാവില്‍ നിന്ന് 1 ലക്ഷം രൂപ കടം വാങ്ങിയാണ് വോള്‍ട്ടേജ് സ്റ്റബിലൈസര്‍ നിര്‍മാണ കമ്പനിയായ വി ഗാര്‍ഡ് ആരംഭിക്കുന്നത്. കൊച്ചിയില്‍ 400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വാടക ഷെഡ്ഡിലാണ് വീഗാര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചത്. 2 തൊഴിലാളികളുമായി നിര്‍മാണം തുടങ്ങിയ സ്ഥാപനം 1 വർഷം കൊണ്ട് 20 തൊഴിലാളികളിലേക്ക് ഉയർന്നു. 

വീ ​ഗാർഡ്

വോള്‍ട്ടേജില്‍ നിന്നുള്ള സുരക്ഷ എന്ന അർഥത്തിലാണ് വീ ​ഗാർഡ് എന്ന പേര് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തിരഞ്ഞെടുക്കുന്നത്. വോൾട്ടേജ് പ്രശ്നം രൂക്ഷമായ കാലത്ത് വീ ​ഗാർഡിന് വലിയ രീതിയിൽ ബിസിനസിൽ വളരാൻ സാധിച്ചു. ഉത്തരേന്ത്യൻ കമ്പനികളുമായി മത്സരിച്ച് തുടക്കത്തിൽ സ്റ്റെബിലൈസർ വിപണി വീ ​ഗാർഡ് കീഴടക്കി.

1980-ഓടെ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും അദ്ദേഹം ബിസിനസ് വളർത്തി. വളർച്ചയുടെ ഭാ​ഗമായി മാര്‍ക്കറ്റിംഗ് ടീമിനെയും ഡീലര്‍മാരെയും വീ ​ഗാർഡ് കൊണ്ടു വന്നു. സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളെ വി ഗാര്‍ഡ് ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് അദ്ദേഹം ഉപയോ​ഗപ്പെടുത്തി. 

വിറ്റുവരവ

1986-ല്‍ വീ ​ഗാർഡ് തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും ബിസിനസ് വ്യാപിപ്പിച്ചു. കമ്പനിക്ക് വലിയ ഉപഭോക്തൃ അടിത്തറ സൃഷ്ടിച്ചത് വാട്ടര്‍ പമ്പുകളുടെ നിര്‍മ്മാണത്തില്‍ നിന്നാണ്. വയറിങ് കേബിളുകള്‍, മോട്ടോറുകള്‍, വാട്ടര്‍ ഹീറ്ററുകള്‍, യുപിഎസ്, സീലിംഗ് ഫാനുകള്‍ എന്നിവയുടെ വിപുലമായ ഉത്പന്ന ശ്രേണി വീ ​ഗാർഡിനുണ്ട്.

2021 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 2699 കോടിയുടെ വിറ്റുവരവാണ് വീഗാര്‍ഡ് ഗ്രൂപ്പ് സ്വന്തമാക്കിയത്. 2020നേക്കാള്‍ 8.7 ശതമാനത്തിന്റെ വര്‍ധനവ്. ലാഭത്തില്‍ 3.2 ശതമാനത്തിന്റെ വര്‍ധനവും വീ ഗാര്‍ഡ് രേഖപ്പെടുത്തി. 850 കോടിയായിരുന്നു 2021 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ ലാഭം.

കുടുംബ ബിസിനസ്

കുടുംബ ബിസിനസ്

വീ ​ഗാർഡിന്റെ വിജയത്തിന് പിന്നാലെയാണ് വീ​ഗാലാൻഡ് ആരംഭിക്കുന്നത്. അമേരിക്കയിലെ ഡിസ്നിലാൻഡ് അടക്കമുള്ള പാർക്കുകളിലേക്കുള്ള യാത്രയ്ക്ക് പകരം കൊച്ചിയില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്ന ചിന്തയിലാണ് 2000 ല്‍ വീഗാലാന്‍ഡ് ആരംഭിക്കുന്നത്. 2009 തില്‍ ഇത് വണ്ടര്‍ല എന്ന പേരിലേക്ക് റീബ്രാൻഡ് ചെയ്തു. കൊച്ചിക്ക് പുറമെ ബംഗളൂരു, ഹൈദരാബാദ്‌ എന്നിവിടങ്ങളിലും വണ്ടർലാ അമ്യൂസ്മെന്റ് പാർക്കുണ്ട്. മൂത്തമകന്‍ അരുണ്‍ ചിറ്റിലപ്പിള്ളിയാണ് വണ്ടര്‍ലാ ഹോളിഡെയ്‌സിന്റെ മാനേജിംഗ് ഡയറക്ടർ.

ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠന ശേഷം 2002-ല്‍ ബം​ഗളൂരുവിൽ വണ്ടർല ആരംഭിക്കുന്ന സമയത്താണ് അരുണ്‍ ഇന്ത്യയില്‍ തിരിച്ചെത്തുത്. 100 കോടി രൂപ മുതല്‍ മുടക്കില്‍ കൊച്ചിയിലെ വീഗാലാന്‍ഡിന്റെ ഇരട്ടിയിലായിരുന്നു വണ്ടർലയുടെ നിർമാണം.

മിഥുന്‍ ചിറ്റിലപിള്ളി

ഇളയമകന്‍ മിഥുന്‍ ചിറ്റിലപിള്ളിയാണ് വീ ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് എംഡി. മെല്‍ബണ്‍ യൂണിവേഴ്സിറ്റിയില്‍ പഠന ശേഷം 2006-ല്‍ ഇന്ത്യയിലേക്ക് മടങ്ങിയ സമയത്താണ് വി ഗാര്‍ഡിന്റെ രാജ്യത്തൊട്ടാകെയുള്ള വിപുലീകരണത്തിന് തയ്യാറെടുത്തത്.

2006ല്‍ വി-ഗാര്‍ഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ചേര്‍ന്ന മിഥുന്‍ 2012 ഏപ്രിലില്‍ മാനേജിംഗ് ഡയറക്ടറായി. മിഥുനിന്റെ നേതൃത്വത്തിൽ വീ ​ഗാർഡ് ഇന്ത്യയിലുട നീളം വ്യാപിപ്പിച്ചു. ഈ സമയത്താണ് അടുക്കള ഉപകരണങ്ങള്‍, ഫാനുകള്‍, ഇലക്ട്രിക്, സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍ തുടങ്ങിയ ഉത്പ്പന്നങ്ങൾ വീ ​ഗാർഡിന് കീഴിലേക്ക് വരുന്നത്.

വീഗാലന്‍ഡ് ഡെവലപ്പേഴ്സ്

ഇതോടൊപ്പം വീഗാലന്‍ഡ് ഡെവലപ്പേഴ്സ് എന്ന റിയല്‍ എസ്‌റ്റേറ്റ് സംരംഭവും വീ സ്റ്റാര്‍ ക്രിയേഷൻസ് എന്ന ​ഗാർമെന്റ് സംരംഭവും കമ്പനിക്കുണ്ട്. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ് വീഗാലന്‍ഡ് ഡെവലപ്പേഴ്സിനെ നയിക്കുന്നത്. ഷീല ​ഗ്രേസ് കൊച്ചൗസേപ്പ് ആരംഭിച്ചതാണ് വീ സ്റ്റാര്‍ ക്രിയേഷൻസ്. 1995 ൽ ആരംഭിച്ച വീ സ്റ്റാറിന് ദക്ഷിണേന്ത്യയിലും ​ഗൾഫ് രാജ്യങ്ങളിലും സാന്നിധ്യമുണ്ട്. രാജ്യത്ത് 23 എക്സ്ക്യൂട്ടീവ് ബ്രാൻഡ് ഔട്ട്ലേറ്റുകളും ഇ-കോമേഴസ് സൗകര്യവും കമ്പനിക്കുണ്ട്.

ചിത്രത്തിന് കടപ്പാട്; വീ ​ഗാർഡ്, വണ്ടർല, വീ സ്റ്റാർ,

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X