1986 ല്‍ ഇന്‍ഡോറിലാണ് രുചി സോയ യാത്ര ആരംഭിക്കുന്നത്. പിന്നീട് രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഉത്പാദകരായി രുചി സോയ കമ്പനി മാറി. രാജ്യത്തെ മുൻനിര എഫ്എംസിജി കമ്പനിയായ വളർന്ന സമയത്തായിരുന്നു കമ്പനിയുടെ തകർന്ന. ഉയർന്ന് നിന്നിടത്ത് നിന്ന് ശൂന്യതയിലേക്കും വീണ്ടും പഴയ പ്രതീപത്തിലേക്കും എത്താൻ വർഷങ്ങൾ മാത്രമാണ് രുചിസോയയ്ക്ക് ആവശ്യമായി വന്നത്. രുചി സോയയുടെ നഷടത്തിന്റെയും തിരിച്ചു വരവിന്റെയും കഥയാണ് ചുവടെ.
തുടക്കം
ഭക്ഷ്യഎണ്ണ വിപണിയിലെ രാജാക്കന്മാരായിരുന്നു രുചി സോയ. മികച്ച മാര്‍ക്കറ്റ് വിഹിതവും വിതരണ ശ്രംഖലയും രുചി സോയയ്ക്ക് ഉണ്ടായിരുന്നു, വര്‍ഷത്തില്‍ 3 മില്യണ്‍ ടണ്‍ ഭക്ഷ്യ എണ്ണയാണ് വര്‍ഷത്തില്‍ കമ്പനി ഉത്പാദിപ്പിച്ചതെന്നാണ് ഏകദേശ കണക്ക്. 23 റിഫൈനറികളില്‍ നിന്നായിരുന്നു ഇത്രയും ഉത്പാദനം. ഇത് 7 ലക്ഷത്തിലധികം റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലൂടെയും 6000ത്തിലധികം ഹോള്‍സെയില്‍ ഡീലര്‍മാരിലൂടെയും കമ്പനി വില്പന നടത്തി. ദിവസത്തിൽ 110 ടണ്‍ റിഫൈനിംഗിനുള്ള സൗകര്യം മൊത്തത്തിൽ കമ്പനിക്ക് ഉണ്ടായിരുന്നു.
രുചി സോയ തകരുന്നു
രുചി സോയ അസംസ്‌കൃത വസ്തുക്കള്‍ക്കായി ആശ്രയിക്കുന്ന പ്രധാന രാജ്യമായിരുന്നു ഇന്തോനേഷ്യ. ഇവിടെ നിയമം മാറ്റിയതാണ് തിരിച്ചടിക്കുള്ള ആദ്യ കാരണം. ക്യൂഡ് ഓയിലിനും മറ്റ് അസംസ്‌കൃത വസതുക്കള്‍ കയറ്റുമതി ചെയ്യുന്നതിനും രാജ്യം നികുതി ഉയര്‍ത്തി. ചെലവ് ഉയര്‍ന്നതോടെ കമ്പനിക്ക് ലാഭത്തില്‍ കുറവുണ്ടായി. ഉത്പാദന ചെലവ് നേരിടുന്നതില്‍ വിഷമിച്ച കമ്പനിക്ക് ആവണക്കെണ്ണ ബിസിനസ് നഷ്ടത്തിലായതും തിരിച്ചടിയായി.
വരുമാനത്തില്‍ ചെറിയ ഭാഗമാണ് ആവണക്കെണ്ണ വ്യാപാരത്തിലൂടെ ലഭിച്ചിരുന്നുള്ളു എങ്കിലും നഷ്ടം കനത്തതായി. കമ്പനി നടത്തിയ നിക്ഷേപ ആവണക്കിൻ കുരുവിന് 2017 ൽ വില ഇടിഞ്ഞു. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ രൂക്ഷമായ വരള്‍ച്ച വഴി വിളനാശം സംഭവിച്ചതും രുചി സോയയുടെ നിലനിൽപ്പിനെ ബാധിച്ചു.
നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്
ലാഭത്തിലായിരുന്ന കമ്പനി ഇതോടെ നഷ്ടത്തില്‍കൂപ്പുകുത്തി. 2016 ല്‍ കമ്പനിയുടെ നഷ്ടം 800 കോടി രൂപയായിരുന്നു. ഇത് വർഷം കഴിയുന്തോറും 9,000 കോടി മുതല്‍ 10,000 കോടിയിലേക്ക് എത്തി. കമ്പനി നഷ്ടത്തിലായതോടെ വായ്പ നല്‍കിയ ബാങ്കുകളും ബാധ്യതയിലായി. കടങ്ങള്‍ തിരിച്ചെടുക്കാന്‍ എസ്ബിഐയും ഐഡിഎഫ്‌സിയും കോടതിയിലേക്ക് പോയതോടെ കമ്പനി 2017ൽ പാപ്പരായി പ്രഖ്യാപിച്ചു. ഈ സമയത്ത് 12,000 കോടിയായിരുന്നു കമ്പനിയുടെ ആകെ കട ബാധ്യത.
ഏറ്റെടുക്കൽ ആരംഭിക്കുന്നു
ജപ്തി നടപടികളിലേക്ക് പോകുന്നതിന് പകരം മറ്റൊരു എഫ്എംസിജിക്ക് കമ്പനി വില്പന നടത്താനുള്ള ആശയം ബാങ്കുകൾ മുന്നോട്ടു വെച്ചു. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ വഴി നടത്തിയ ഏറ്റെടുക്കലിൽ അദാനി വിൽമറിനെ പോലുള്ള വമ്പൻമാരെ മറികടന്നാണ് ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഗ്രൂപ്പ് കമ്പനി ഏറ്റെടുക്കുന്നത്. കമ്പനിയുടെ 99 ശതമാനം ഓഹരികളും പതഞ്ജലി ഗ്രൂപ്പ് വാങ്ങി. 4350 കോടിയുടെ ഏറ്റെടുക്കാലായിരുന്നു പതഞ്ജലിയുടേത്.
ഏറ്റെടുക്കാൻ ബാങ്ക് വായ്പ
പതഞ്ജലി ഗ്രൂപ്പ് ചില്ലി കാശ് ചെലവില്ലാതെയാണ് രുചിസോയയെ ഏറ്റെടുത്തത്. രുചി സോയയുടെ ബാധ്യതയുള്ള ബാങ്കുകളിൽ നിന്ന് വായ്പ സ്വീകരിച്ചാണ് ഏറ്റെടുക്കല്‍ നടത്തിയത്. ഇതിൽ ഭൂരിഭാഗവും പൊതുമേഖലാ ബാങ്കുകളായിരുന്നു. നേരത്തെയുണ്ടായിരുന്ന രുചി സോയയുടെ കടങ്ങൾ എഴുതി തള്ളിയാണ് ബാങ്കുകൾ പുതിയ വായ്പ പതഞ്ജലിക്ക് അനുവദിച്ചത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 933 കോടി എഴുതി തള്ളിയാണ് പതഞ്ജലിക്ക് 1,300 കോടി നല്‍കിയത്. പഞ്ചാബ് നാഷണൽ ബാങ്ക് 700 കോടിയും യൂണിയന്‍ ബാങ്ക് 600 കോടിയും അനുവദിച്ചു. പതഞ്ജലിയുടെ 4,350 കോിയുടെ ബിഡില്‍ 3,300 കോടി പൊതുമേഖലാ ബാങ്കുകളുടെ വായ്പയായിരുന്നു.
കമ്പനി പതിയെ ലാഭത്തിലേക്ക്
2019 തില്‍ പതഞ്ജലി ആയുര്‍വേദിക്ക് വഴിയാണ് ഏറ്റെടുക്കൽ നടത്തിയത്. രണ്ട് വര്‍ഷത്തിന് ശേഷം. 680.77 കോടിയുടെ അറ്റ ആദായം കമ്പനി നേടി. 2021 സാമ്പത്തിക വര്ഷത്തില്‍ 3300 കോടിയായി കമ്പനിയുടെ നഷ്ടം കുറഞ്ഞു.
2021ല്‍ 16,318 കോടിയുടെ വരുമാനവും രുചി സോയ കമ്പനി നേടി. ഏറ്റെടുക്കല്‍ സമയത്ത് 23 ല്‍ 12 യൂണിറ്റുകള്‍ മാത്രമാണ് പ്രവര്‍ത്തിട്ടിരുന്നത്. പിന്നീട് 17 ആക്കി ഉയര്‍ത്തി. 2022 മാര്‍ച്ചില്‍ കമ്പനിയുടെ അറ്റ ആദായം 234 കോടിയായിരുന്നു. ഈ പാദത്തില്‍ 6676 കോടിയുടെ വരുമാനം കമ്പനി നേടി. കഴിഞ്ഞ വര്‍ഷം 4859 കോടിയായിരുന്നു വരുമാനം. 2022 ജൂണിൽ കമ്പനി മുഴുവൻ ബാധ്യതകളും തീർത്തതായി അറിയിച്ചിരുന്നു.
2019 ല്‍ 6.88 രൂപയായിരുന്ന രുചി സോയയുടെ ഓഹരി വില 2021 ല്‍ 1,165 രൂപയായി ഉയര്‍ന്നു. 2016 കോടിയില്‍ നിന്ന് 32961 കോടി രൂപയായി മാര്‍ക്കറ്റ് ക്യാപിറ്റെൈലേഷന്‍ ഉയര്‍ന്നു. 2020 ജൂണിൽ കമ്പനിയുടെ ഓഹരി വില 1519.65 രൂപയിലെത്തിയിരുന്നു. 2022 ജൂലായ് 12ന് 1050.10 രൂപയ്ക്കാണ് വ്യാപാരം അവസാനിപ്പിച്ചത്.
2022 ജൂണില്‍ കമ്പനിയുടെ പേര് രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നതിൽ നിന്ന് പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് എന്നാക്കി മാറ്റിയിരുന്നു. ഫോളോ ഓണ്‍ പബ്ലിക്ക് ഓഫര്‍ വഴി 4,300 കോടിയാണ് കമ്പനി ഈ വർഷം സമാഹരിച്ചത്. ഇതോടെ പതഞ്ജലി ഫുഡ്സ് ലിമിറ്റഡന്റ് ബാധ്യതകള്‍ പൂര്‍ണമായും ഒഴിവാക്കാനായി.
ചിത്രം കടപ്പാട്- startuptalky.com
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications