മുംബൈയിലെ താജ് ഹോട്ടൽ, സ്വാതന്ത്ര്യത്തിന് മുൻപെ മുംബൈയിൽ അറബികടലിനരികെ തലയുയർത്തി നിൽക്കുന്നുണ്ട് താജ്. താജ് മഹൽ പാലസ് എന്ന പേരിൽ ആരംഭിച്ച് ഇന്ന് താജ് എന്ന് പേരിൽ അറിയപ്പെടുന്ന ഹോട്ടൽ ശ്രംഖലയ്ക്ക് പിന്നിൽ ടാറ്റ ഗ്രൂപ്പ് ചെയർമാൻ ജംഷദ്ജി ടാറ്റയുടെ കൈകളാണ്. ഒരിക്കൽ ബ്രിട്ടീഷുകാരിൽ നിന്നും അദ്ദേഹം നേരിട്ട അവഹേളനത്തിന് തിരിച്ചടിയായാണ് മുംബൈയിൽ താജ് പിറന്നത്. പലരും വിലക്കിയിട്ടും 1898ൽ ടാറ്റ കണ്ട ദീർഘ വീക്ഷണത്തിന്റെ കഥയാണ് ചുവടെ.
ടാറ്റയുടെ പ്രതികാരം
താജ് ഹോട്ടല്‍ സ്ഥാപിക്കുന്നതിന് പിന്നില്‍ ബ്രിട്ടീഷുകാരോട് ജംഷ്ദിജി ടാറ്റയ്ക്കുള്ള പ്രതികാരത്തിന്റെ കഥയുണ്ട്. ബ്രിട്ടീഷുകാരുടെ പ്രധാന ഹോട്ടലായ വാട്‌സണ്‍സ് ഹോട്ടൽ തുടങ്ങിയ ഹോട്ടലുകളിൽ വെള്ളക്കാർക്ക് മാത്രമായിരുന്നു പ്രവേശനം. ഈ വംശീയ വേർതിരിവ് ഇന്ത്യക്കാരോടുള്ള അവഹേളനമായി കണ്ടാണ് ജംഷദ്ജി സ്വന്തമായി ഹോട്ടൽ ആരംഭിക്കാൻ തുനിഞ്ഞത്. യാതൊരു വേർതിരിവുമില്ലാതെ ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും ഒന്നിച്ച് താമസിക്കാൻ പറ്റുന്ന ഇടമാണ് അദ്ദേഹം രൂപകല്പന ചെയ്ത താജ് മഹൽ പാലസ്.
താജ് ആരംഭിക്കുന്നു
ടാറ്റ ഗ്രൂപ്പ് സ്ഥാപകനായ ജംഷദ്ജി ടാറ്റ 1898ലാണ് മുംബൈയില്‍ ഹോട്ടലിന് തറക്കല്ലിട്ടത്. 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 3 ലക്ഷം യൂറോ ചെലവഴിച്ചാണ് അദ്ദേഹം താജ് മഹല്‍ പാലസ് ആരംഭിക്കുന്നത്. മക്കളും സുഹൃത്തുക്കളും ജംഷദ്ജിയുടെ തീരുമാനത്തിന് എതിരായിരുന്നു. ഇത്രയും പണം നഷ്ടമായിരിക്കുമെന്ന വാദങ്ങള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, ' ഒരുപക്ഷെ ശരിയായിരിക്കും, പക്ഷേ ഇതില്‍ മാറ്റമില്ല'. അങ്ങനെയാണ് ഇന്ത്യയ്ക്ക് അഭിമാനമായി 1992 ഡിസംബര്‍ ആറിന് ഹോട്ടല്‍ പ്രവര്‍ത്തനംം ആരംഭിക്കുന്നത്.
ആദ്യ താജ്
മുംബൈയിൽ താജ് മഹൽ പാലസ് വാതിൽ തുറന്നപ്പോൾ ഇതുവരെ മുംബൈ കാണാത്ത പല അത്ഭുതങ്ങളും അവതരിപ്പിച്ചു. വിദേശത്തേക്ക് പോയിട്ടില്ലാത്ത ഇന്ത്യക്കാരന് മുന്നിൽ ആധുനിക ലോകത്തിന്റെ അടയാളമായി താജ്മഹൽ പാലസ് മാറി. മുംബൈയിലെ വൈദ്യുതീകരിച്ച ആദ്യ കെട്ടിടമായിരുന്നു താജ് മഹൽ പാലസ്. ഇതിനോടൊപ്പം ഐസ് മേക്കിംഗ് മെഷിൻ, സോഡ മേക്ക, ലിഫ്റ്റ്. ജനറേറ്റർ. യന്ത്രവത്കൃത അലക്കുശാല, പേളിഷിംഗ് മെഷീൻ എന്നിവ ആദ്യമായി മുംബൈയിലെത്തിയത് താജ് മഹൽ പാലസ് വഴിയായിരുന്നു.
യുദ്ധകാലത്തെ ആശുപത്രി
ഇത്രയും ചെലവാക്കി ആഡംബര ആശുപത്രി പണിതിട്ടും ഒന്നാം ലോക മഹായുദ്ധകാലത്ത് ( 1914- 1918) 600 പേർക്ക് കിടത്തി ചികിത്സയുള്ള ആശുപത്രിയായി താജ്മഹൽ പാലസ് മാറി. എല്ലാ മുറികളിലും ടെലിഫോൺ, അമേരിക്കൻ ഫാൻ, ഇലക്ട്രിക് ഇലവേറ്റർ എന്നീ സൗകര്യങ്ങൾ താജിലുണ്ടായിരുന്നു. 30 രൂപയായിരുന്നു സ്യൂട്ട് റൂമിന് വില. താജ്മഹൽ പാലസ്, ടവർ എന്നി രണ്ട് ഭാഗങ്ങളാണ് ഹോട്ടലിനുള്ളത്. 1973 ലാണ് ടവർ തുറന്നത്.
വ്യവസായ, രാഷ്ട്രീയ, സിനിമാ തുടങ്ങിയ വിവിധ മേഖലയിലുള്ളവർ താജിലെത്തിയിട്ടുണ്ട്. പാകിസ്ഥാൻ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ രണ്ടാമത്തെ ഭാര്യ രത്തൻബായ് പെറ്റിറ്റ് 1929 ൽ അവരുടെ അവസാന നാളുകൾ താജിലായിരുന്നു ചെലവഴിച്ചത്.
ഭീകരാക്രമണം
2003 ല്‍ നൂറാം വര്‍ഷത്തില്‍ താജ് മഹല്‍ പാലസ് ആന്‍ഡ് ടവര്‍സ് എന്ന് പേരുമാറ്റുന്നത്. ഇന്ന് ഇന്ത്യൻ ഹോട്ടൽ ലിമിറ്റഡിന് കീഴിലാണ് താജ് ഹോട്ടൽ. ലോകത്തകാമാനം 200ലധികം ഹോട്ടൽ ശ്രംഖലയുള്ള വലിയ കമ്പനിയായാണിത്. ബ്രാൻഡ് ഫിനാൻസ് ലോകത്തെ ഏറ്റവും ശക്തമായ ഹോട്ടൽ ബ്രാൻഡായി താജിനെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. 2008 ൽ രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിൽ ഭീകരരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് താജ് ഹോട്ടലായിരുന്നു.


Click it and Unblock the Notifications