രാജ്യത്തെ ഏറ്റവും വലിയ സ്റ്റീല്‍ കമ്പനി, ലോകത്തെ 10ാമത്തെ വലിയ സ്റ്റീല്‍ കമ്പനി എന്നിങ്ങനെ ഖ്യാതികള്‍ ഒരുപാടാണ് ടാറ്റ സ്റ്റീലിന്. 2022 മാര്‍ച്ചിലെ സാമ്പത്തിക വര്‍ഷത്തില്‍ 40,123 കോടിയുടെ അറ്റാദയവുമായി രാജ്യത്തെ ലാഭകരമായ കമ്പനികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ടാറ്റ സ്റ്റീല്‍ കുതിച്ചു.
30ലധികം കമ്പനികളുമായി ഇന്ത്യയ്ക്കും ഏഷ്യയ്ക്കും പുറമെ യൂറോപ്പിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും വളര്‍ന്നു പന്തലിച്ച ബിസിനസാണ് ടാറ്റ സ്റ്റീലിന്റേത്. രാജ്യത്തെ സർക്കാറുകൾ ദേശസാത്കരണത്തിനായി 2 തവണ നടത്തിയ ശ്രമങ്ങളെ പരാജയപ്പെടുത്തിയാണ് ടാറ്റ സ്റ്റീൽ ഇന്നും വിജയിച്ചു നിൽക്കുന്നത്.
ടാറ്റ സ്റ്റീൽ തുടക്കം
ടാറ്റ ഗ്രൂപ്പ് സ്ഥാപകന്‍ ജംഷദ്ജി ടാറ്റയുടെ മൂന്ന് ആഗ്രഹങ്ങളായിരുന്നു സ്റ്റീല്‍ കമ്പനി, ഹൈഡ്രോഇലക്ട്രിക് പവര്‍, ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനം എന്നിവ. ജീവിത കാലത്ത് മൂന്ന് ആഗ്രഹങ്ങളും അദ്ദേഹത്തിന് നേടിയെടുക്കാന്‍ സാധിച്ചിരുന്നില്ല. 1904 ൽ അദ്ദേഹത്തിന്റെ മരണ ശേഷം ചെയര്‍മാന്‍ സ്ഥാനത്തെത്തിയ ദോറാബജി ടാറ്റ ആണ് ജാർഖണ്ഡി സാച്ചിയില്‍ 1907ൽ ടാറ്റ അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി (TISCO) ആരംഭിക്കുന്നത്.
ഏഷ്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് സ്റ്റീല്‍ കമ്പനി ആരംഭിക്കുന്നത്. രാജ്യത്തെ കൊട്ടിപൊക്കുന്നതിൽ പങ്കുവഹിച്ച ഈ സ്റ്റീൽ കമ്പനി 2005ലാണ് ടാറ്റ സ്റ്റീൽ എന്ന പേരിലേക്ക് മാറുന്നത്.
ദേശസാത്കരണം
രാജ്യത്ത് ദേശസാത്കരണം എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരിക രണ്ട് ഘട്ടങ്ങളിലായി നടന്ന ബാങ്ക് ദേശസാത്കരണമാണ്. ഇതിന് ശേഷം 1973 ൽ അന്നത്തെ കോൺഗ്രസ് സർക്കരാണ് ടാറ്റ സ്റ്റീലിനെ ദേശസാത്കരിക്കാനുള്ള ആദ്യ ശ്രമം നടത്തുന്നത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് 900 സ്വകാര്യ കല്‍ക്കരി ഖനികള്‍ ദേശസാത്കരിച്ചപ്പോൾ ടിസ്കോ മാത്രമാണ് സ്വകാര്യ മേഖലയിൽ നിലനിർത്തിയത്. കാര്യക്ഷമതയുടെയും ഉല്‍പാദനക്ഷമതയുടെയും മാനദണ്ഡമായി ഖനികൾ പ്രവര്‍ത്തിപ്പിക്കുമെന്ന അപേക്ഷയില്‍ ടിസ്‌കോയുടെ ഉടമസ്ഥതയിലുള്ള ഖനികൾ അന്ന് ഒഴിവാക്കിയത്.
ഇതിന് ശേഷം അധികാരത്തിലെത്തിയ ജനതാ സർക്കാറിലെ 'യുവ തുർക്കി'കളാണ് രണ്ടാം ശ്രമത്തിന് പിന്നിൽ. 1978 ല്‍ അന്നത്തെ ജനതാ സര്‍ക്കാരില്‍ സ്റ്റീല്‍, മൈനിംഗ് മന്ത്രിയായിരുന്ന ബിജു പ്ടാനായിക്കും വ്യവസായ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസുമാണ് പ്രധാന സ്വകാര്യ കമ്പനികളെ ദേശസാത്കരിക്കണമെന്ന നിര്‍ദ്ദേശവുമായെത്തിയത്.
ഇതില്‍ ടാറ്റ അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയും ഉണ്ടാിയിരുന്നു. ഈ സമയത്ത് ടാറ്റയ്ക്ക് കമ്പനിയില്‍ 5 ശതമാനം ഓഹരികളും വിവിധ സര്‍ക്കാർ സ്ഥാപനങ്ങള്‍ വഴി കേന്ദ്രസര്‍ക്കാറിന് 45 ശതമാനവുമായിരുന്നു ഓഹരി പങ്കാളിത്തം. സാങ്കേതികമായി കേന്ദ്രസര്‍ക്കാറിന് കമ്പനി ഉടമകളാമായിരകുന്നു.
നേരിട്ട് ടാറ്റ
കേന്ദ്ര സർക്കാറിന്റെ ദേശസാത്കൃത ശ്രമങ്ങളെ ടാറ്റ സ്റ്റീലും നേരിട്ടു. 1974-1992 കാലത്ത് ടാറ്റ സ്റ്റീല്‍ മാനേജിംഗ് ഡയറക്ടറായിരുന്ന റൂസി മോഡിയുടെ നേതൃത്വത്തില്‍ തൊഴിലാളികളെയും തൊഴിലാളി സംഘടനകളെയും ഉള്‍പ്പെടുത്തി പ്രതിരോധം തീർത്തത്. വിവിധ രാഷ്ട്രീയ കക്ഷികളിലെ സ്വാധീനവും റൂസി മോഡി ഉപയോഗപ്പെടുത്തി.
തൊഴിലാളി യൂണിയനുകള്‍ വിവിധ സമരങ്ങളും നടത്തി. 978 ഒക്ടോബറിൽ ടാറ്റ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് വിജി ദോപാല്‍ കേന്ദ്രസർക്കാർ ശ്രമങ്ങളിൽ കമ്പനിയിലെ തൊഴിലാളികൾക്കുള്ള എതിർപ്പ് വ്യക്തമാക്കി. പ്രധാനമന്ത്രി മൊറാർജി ദേശായിക്ക് കത്തയച്ചു.
തൊഴിലാളികൾ പൂർണമായും എതിരാണെന്ന് കണ്ടതോടെയും രാഷ്ട്രീയ നീക്കങ്ങളും കണക്കിലെടുത്ത് ജനതാ സര്‍ക്കാര്‍ ദേശസാത്കരണ നടപടികളിൽ നിന്ന് പിന്നോക്കം പോവുകയായിരുന്നു, ജനസംഘം നേതാവായിരുന്ന എല്‍.കെ.അദ്വാനിയുടെയും റൂസി മോഡിയുടെ സഹോദരൻ പിലൂ മോഡി, സുബ്രഹ്‌മണ്യം സ്വാമി എന്നിവർ ദേശസാത്കരണ ശ്രമങ്ങളെ എതിർത്തതും ടാറ്റയ്ക്ക് അനുകൂലമായി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
