രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് പ്രധാന പങ്കുണ്ട് നികുതികള്‍ക്ക്. രാജ്യത്തെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന പണം കണ്ടെത്തുന്നത് വിവിധ നികുതി വരുമാനത്തിൽ നിന്നാണ്. ഇതില്‍ തന്നെ വലിയ ഭാഗം കോര്‍പ്പറേറ്റ് നികുതിയാണ്. കമ്പനികളുടെ വരുമാനത്തിന് മുകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന നികുതിയാണിത്. ഇന്ത്യന്‍ കമ്പനികള്‍ക്കും രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികള്‍ക്കും നികുതി ബാധകമാണ്.
വിദേശ കമ്പനികള്‍ക്ക് രാജ്യത്ത് നിന്ന നേടുന്ന ലാഭത്തിനും നികുതി നല്‍കേണ്ടതുണ്ട്. 2022 സാമ്പത്തിക വർഷത്തിലെ കണക്ക് പരിശോധിച്ചാൽ രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി നൽകുന്നവരിൽ മുന്നിൽ ടാറ്റ കമ്പനികശളാണ്. മറ്റു കമ്പനികൾ ആരെല്ലാമാണെന്ന് നോക്കാം.
ടിസിഎസ്
2022 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നികുതി അടച്ച കമ്പനികളുടെ പട്ടികയില്‍ ഒന്നാമത് ടാറ്റ കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ആണ്. 11,536 കോടി രൂപയാണ് ടാറ്റ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നികുതിയായി അടച്ചത്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയാണ് ഐടി സെക്ടറില്‍ പ്രവര്‍ത്തിക്കുന്ന ടിസിഎസ്. കമ്പനിയുടെ ആകെ വരുമാനത്തിന്റെ 6.8 ശതമാനമാണ് കമ്പനി നികുതിയായി സര്‍ക്കാറിലേക്ക് അടയ്ക്കുന്നത്.
ടാറ്റ സ്റ്റീൽ
ലോകത്തില്‍ വിവിധയിടങ്ങളില്‍ സാന്നിധ്യമുള്ള രണ്ടാമത്ത വലിയ സ്റ്റീല്‍ ഉത്പാദകരാണ് ടാറ്റ സ്റ്റീല്‍. ഇന്ത്യയ്ക്ക് പുറമെ മലേഷ്യ, വിയറ്റ്നാം, തായ്ലാന്റ്, യുഎഇ, ഐവറികോസ്റ്റ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങി 50 ഓളം രാജ്യങ്ങളില്‍ ടാറ്റ സ്റ്റീല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വരുമാനത്തിന്റെ 8.4 ശതമാനമാണ് നികുതിയായി സര്‍ക്കാറിലേക്ക് അടച്ചത്. 11,079 കോടി രൂപയാണിത്.
ജെഎസ്ഡബ്ല്യു സ്റ്റീൽ
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വലിയ സ്റ്റീല്‍ കമ്പനിയാണ് ജെഎസ്ഡബ്യു സ്റ്റീല്‍. വര്‍ഷത്തില്‍ 1 കോടി ടണ്‍ സ്റ്റീല്‍ ഉത്പ്പാദിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് ജെഎസ്ഡബ്ല്യു സ്റ്റീല്‍. വരുമാനത്തിന്റെ 6.6 ശതമാനമാണ് കമ്പനി നികുതിയായി അടച്ചത്. ഇത് 8013 കോടി രൂപയാണ്.
റിലയൻസ്
എനര്‍ജി, പെട്രോകെമിക്കല്‍, പ്രകൃതി വാതകം, റീട്ടെയില്‍, ടെലികമ്മ്യൂണിക്കേഷന്‍സ്, മാസ് മീഡിയ, ടെക്സ്റ്റൈല്‍സ് മേഖലകളില്‍ ഉള്‍പ്പെടുന്ന ബൃഹത് സംരംഭമാണ് റിലയന്‍സ് ഇന്‍ഡ്സ്ട്രീസ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിലയന്‍സ് പത്തിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്ന രാജ്യത്തെ വലിയ കയറ്റുമതി കമ്പനി കൂടിയാണ്. വരുമാനത്തിന്റെ 1.6 ശതമാനം നികുതിയായി നല്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7,702 കോടി രൂപയാണ് റിലയന്‍സ് സര്‍ക്കാറിലേക്ക് അടച്ചത്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് 7,549 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നികുതിയായി അടച്ചത്. ആകെ വരുമാനത്തിന്റെ 1 ശതമാനമാണിത്. 34,000 ത്തിലധികം ഇന്ധന സ്റ്റേഷനുകള്‍ രാജ്യത്തൊട്ടാകെ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് കീഴിലുണ്ട്. എല്‍പിജി ബ്രാന്‍ഡിന് രാജ്യത്ത് 140 ദശലക്ഷം ഉപഭോക്താക്കളുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഇന്ധന കമ്പനിയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്.
ഇൻഫോസിസ്
ഇന്‍ഫോസിസ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ് ഇന്‍ഫോസിസ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടിംഗ് കമ്പനി എന്നാണ് ഇന്‍ഫോസിസിന്റെ മുഴുവന്‍ പേര്. ഐടി സേവനങ്ങളിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. 7,260 കോടി രൂപയാണ് കമ്പനി നികുതിയായി സര്‍ക്കാറിലേക്ക് അടച്ചത്. വരുമാനത്തിന്റെ 6.7 ശതമാനം വരുമിത്.
എൽഐസി
രാജ്യത്തെ മുന്‍നിര ഇന്‍ഷൂറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്പ്പറേഷന് വരുമാനത്തിന്റെ 2.9 ശതമാനമാണ് നികുതിയായി അടയ്ക്കുന്നത്. ഇത് 7,902 കോടി രൂപയാണ് നികുതിയായി അടയ്ക്കുന്നത്. ടൊബോക്ക വിപണിയില്‍ മുന്നില്‍ നില്ക്കുന്ന എഫ്എംസിജി കമ്പനിയായ ഐടിസി 4,771 കോടി രൂപയാണ് നികുതിയായി അടയ്ക്കുന്നത്. രാജ്യത്തെ സില്‍വറിന്റെ പ്രധാന ഉത്പാദകരമായ ഹിന്ദുസ്ഥാന്‍ സിങ്ക് 4,471 കോടി രൂപയും നാഷണല്‍ തെര്‍മല്‍ പവര്‍ കമ്പനി 4,366 കോടി രൂപയും നികുതിയായി അടച്ചു.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications