വിപണിയിൽ ഉത്പ്പന്നങ്ങളുടെയും ബ്രാൻഡുകളുടെയും ധാരാളിത്തമാണ്. ഇതിൽ തന്നെ വർഷങ്ങളായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നവയും പുത്തൻ ബ്രാൻഡുകളും കാണും. വർഷങ്ങളോളം ഉപയോഗിക്കുന്നവയിൽ പലതും ഏത് കമ്പനിയാണെന്ന് പോലും ആരും ചിന്തിക്കാറില്ല. അടുപ്പം കൊണ്ടും പേരിലെ സാമ്യം കൊണ്ടും പലപ്പോഴും ഇന്ത്യൻ ആണെന്ന് തോന്നിപ്പിച്ച പല ബ്രാൻഡുകളും സത്യത്തിൽ വിദേശിയാണ്. ഏതൊക്കെയാണ് ഇത്തരം ബ്രാൻഡുകളേതെന്ന് നോക്കാം.
1. ബാറ്റ
ഇന്ത്യന്‍ പാദങ്ങളിലെ സ്ഥിര സാന്നിധ്യമാണ് ബാറ്റ. ഗ്രാമ, നഗര വ്യത്യാസമില്ലാതെ ബാറ്റ ചെരുപ്പുകള്‍ ജനപ്രീതി നേടി. രാജ്യത്താകമാനം പടര്‍ന്നു പന്തലിച്ച ബാറ്റ യഥാര്‍ഥത്തില്‍ ഇന്ത്യന്‍ കമ്പനിയല്ല. ബാറ്റയുടെ ആസ്ഥാനം സ്വിറ്റസര്‍ലാന്‍ഡിലെ ലൊസാനെയാണ്. 1894 ല്‍ മൊറാവിയിലെ ഒരു ചെരുപ്പുകുത്തി കുടുംബമാണ് ബാറ്റ ആരംഭിച്ചത്.
2. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
സോപ്പ്, ഐസ് ക്രീം, സോപ്പുപൊടി എന്നു വേണ്ട സൂര്യന് കീഴിലുള്ള എല്ലാ വസ്തുക്കളും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ നിര്‍മിക്കുന്നുണ്ടെന്ന് അതിശയോക്തി പറയാം. പേരില്‍ ഹിന്ദുസ്ഥാനുണ്ടെന്ന് കരുതി ഇന്ത്യന്‍ കമ്പനിയാണെന്ന് ധരിച്ചവര്‍ക്ക് തെറ്റി. ബ്രിട്ടീഷ്- ഡച്ച് കമ്പനിയായ യൂണിലിവറിന്റെ ഇന്ത്യയിലെ അനുബന്ധ കമ്പനിയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍.
3. കോള്‍ഗേറ്റ്
പലരുടെയും ദിവസം തുടങ്ങുന്നത് കോള്‍ഗേറ്റില്‍ നിന്നാണ്. ടൂത്ത്പേസ്റ്റ് ബ്രാന്‍ഡായ കോള്‍ഗേറ്റ് വര്‍ഷങ്ങളായി ഇന്ത്യയില്‍ ഉപയോഗിത്തിലുണ്ട്. കോള്‍ഗേറ്റിന്റെ ഉടമസ്ഥര്‍ അമേരിക്കന്‍ കമ്പനിയായ കോള്‍ഗേറ്റ് പാല്മൊലീവാണ്. 1937ലാണ് കമ്പനി ഇന്ത്യയിലെത്തുന്നത്.
4. ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍
ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ എന്ന് കേള്‍ക്കുമ്പോള്‍ ഇന്ത്യന്‍ കമ്പനിയാണെന്ന് ധരിച്ചാല്‍ തെറ്റി. അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ പോളാരിസാണ് ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളിന്റെ ഉടമകള്‍. യുഎസിലെ അേമരിക്കന്‍ ഇന്ത്യന്‍സിനെയാണ് ഇവിടെ ഇന്ത്യന്‍ എന്നത കൊണ്ട് അഭിസംബോധന ചെയ്യുന്നത്.
5. റെയ്നോള്‍ഡ്സ്
പെന്‍സിലില്‍ നിന്ന് പേനയിലേക്ക് മാറിയത് ഓര്‍ക്കുന്നുണ്ടോ. റെയ്നോള്‍ഡ്സ് പേനയില്‍ എഴുതി തെളിഞ്ഞൊരു തലമുറ ഇന്ത്യയിലുണ്ട്. എന്നാല്‍ ഇതൊരു അമേരിക്കന്‍ കമ്പനിയാണ്. 1945 ല്‍ മില്ട്ടന് റെയ്നോള്ഡ്സാണ് അമേരിക്കയിലെ ആദ്യ ബോള്‍പെന്‍ നിര്‍മിച്ച് വിതരണം ചെയ്തത്. പല വഴികളിലൂടെ നടന്ന് അങ്ങനെ റെയ്നോള്‍ഡ്സ് ഇന്ത്യയിലുമെത്തി.
6. വെസ്പ
വെസ്പ എന്നത് ഇരുചക്ര വാഹനങ്ങളിലെ സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു. സിനിമയിലും നഗരങ്ങളിലും വെസ്പ ഓടി. എല്ലാവരും ബജാജ് ബ്രാന്ഡാണെന്ന് കരുതിയ വെസ്പ പിയാജിയോ എന്ന ഇറ്റാലിയന്‍ ബ്രാന്‍ഡിന് കീഴിലാണ്. തുടക്കത്തില്‍ വെസ്പ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ബജാജിന് അനുമതിയുണ്ടായിരുന്നു. പിന്നീട് ഈ ലൈസന്‍സ് റദ്ദായതോടെയാണ് ബജാജ് ചേതക്കുമായി രംഗത്തെത്തിയത്.
7. ലൈഫ്ബോയ്
ലോകത്തിലെ രണ്ടാമത്തെ പഴയ സോപ്പ് ബ്രാന്‍ഡാണ് ലൈഫ്ബോയ്, ഇന്ത്യക്കാര്‍ക്കിടയില്‍ സജീവമായി ലൈഫ്ബോയി പക്ഷേ ഇന്ത്യന്‍ കമ്പനിയല്ല. ഇംഗ്ലണ്ടില്‍ 1895 ല്‍ രൂപികൃതമായ കമ്പനിയാണിത്. നിലവില്‍ പ്രോക്ടര്‍ ആന്‍ഡ് ഗാമ്പിളിന് കീഴിലാണ് ലൈഫ്ബോയ്. ഐവറി കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ പഴയ സോപ്പ് ബ്രാന്‍ഡാണ് ലൈഫ്ബോയ്.
8. ബിസിലെരി
കുടിവെള്ള ബ്രാന്‍ഡായ ബിസിലെരി സാങ്കേതികമായി ഇപ്പോള്‍ ഇന്ത്യന്‍ കമ്പനിയാണെന്ന് പറയാം. പാര്‍ലെയുടെ കീഴിലാണ് നിലവില്‍ ബിസിലെരി. ഇന്ത്യയില്‍ കുപ്പിവെള്ള ബിസിനസുമായി ആദ്യമെത്തിയത് ബിസിലെരിയാണ്. സിഗ്നോര്‍ ഫെലിസ് ബിസിലെരി എന്ന ഇറ്റലിക്കാരനാണ് ബിസിലെരി ആരംഭിച്ചത്. 1965 ല്‍ ഇന്ത്യയിലെത്തിയ ബിസിലെരി 1969ലാണ് പാര്‍ലെ വാങ്ങുന്നത്.
9. ടൈഡ്
ഡിറ്റര്‍ജന്റ് ബ്രാന്‍ഡായ ടൈഡ് മിക്ക വീടുകളിലും സുപരിചിതമാണ്. പോക്ടര്‍ ആന്‍ഡ് ഗാമ്പിള്‍ എന്ന അമേരിക്കന്‍ കമ്പനിയാണ് ടൈഡിന് പിന്നില്‍. 1946 ലാണ് അമേരിക്കന്‍ മാര്‍ക്കറ്റിലേക്ക് ടൈഡ് എത്തുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
