തുടങ്ങുന്ന സംരംഭങ്ങളോടുള്ള താല്‍പര്യവും ആത്മാര്‍ഥതയുമാണ് ബിസിനസ് വിജയത്തിന് പിന്നിലെ ഒരു രഹസ്യം. വലതും ചെറുതുമായി നിരവധി ബിസിനസ് ആശയങ്ങള്‍ മുന്നിലുണ്ടെങ്കിലും ഓരോരുത്തര്‍ക്കും അനുയോജ്യമായവ തിരഞ്ഞെടുക്കുമ്പോഴാണ് വിജയത്തിലെത്തുന്നത്. അധികം തുക മുതല്‍ മുടക്കിനില്ലാത്തവര്‍ക്ക് വീട്ടില്‍ തന്നെ ആരംഭിക്കാന്‍ സാധിക്കുന്ന ബിസിനസ് ആശയങ്ങളുണ്ട്. വീട്ടമ്മമാർക്കും സ്വയം തൊഴിൽ നോക്കുന്നവർക്കും 50,000 രൂപയോളം മുതൽ മുടക്കിൽ ആരംഭിക്കാവുന്ന ചില ബിസിനസ് ആശയങ്ങളാണ് ഈ ലേഖനത്തിൽ പരിശോധിക്കുന്നത്.
ടൊമാറ്റോ സോസ് നിര്‍മാണം
തക്കാളി സോസിന്റെ ആഗോള ഉത്പാദനത്തിൽ 10 ശതമാനത്തിലധികം വരുന്നത് ഇന്ത്യയിൽ നിന്നാണ്. വിവിധ ഇന്ത്യൻ പാചക രീതിയിൽ തക്കാളി സോസ് ഉപയോഗിക്കുന്നതിനാൽ ബിസിനസ് സാധ്യതകൾ ധാരളമുണ്ട്. ഭക്ഷണ ശൃംഖലകള്‍, സ്ട്രീറ്റ് ഫുഡ് സ്റ്റാളുകള്‍, റെസ്റ്റോറന്റുകള്‍, ബേക്കറികള്‍, കാന്റീനുകള്‍ എന്നിവയെ ലക്ഷ്യമാക്കി തക്കാളി സോസ് നിർമാണം ആരംഭിക്കാം.
അസംസ്‌കൃത വസ്തുക്കളായി ഗ്ലൂക്കോസ് സിറപ്പ്, മസാലകള്‍, തക്കാളി, പഞ്ചസാര, വെള്ളം, വിനാഗിരി എന്നിവ ആവശ്യമായി വരും. ഗ്രൈന്‍ഡിംഗ് മെഷീന്‍, തക്കാളി പള്‍പ്പിംഗ് മെഷിൻ, ബോട്ടിൽ, വാഷിംഗ് മെഷീന്‍, ബോയിലര്‍ തുടങ്ങിയ യന്ത്രങ്ങളും ആവശ്യമാണ്. 40,000-50,000 രൂപ മുതല്‍ മുടക്കിൽ 20,000 രൂപ വരെ മാസ വരുമാനം നേടാന്‍ സാധിക്കും.
ഡ്രൈ ഫ്രൂട്സ് ബിസിനസ്
ഡ്രൈ ഫ്രൂട്സുകൾക്ക് പഴയ കാലത്തേക്കാൾ ആവശ്യക്കാർ ഏറുകയാണ്. ആഘോഷങ്ങളിൽ മാത്രം വാങ്ങിയിരുന്ന ഡ്രൈ ഫ്രൂട്സ് ഇന്ന് വീടുകളിൽ സ്ഥിര സാന്നിധ്യമാണ്. വില്പന ഉയരുന്നതിനാൽ പുതുതായി ഡ്രൈ ഫ്രൂട്സ് ബിസിനസ് രംഗത്തേക്ക് ഇറങ്ങുന്നവർക്ക് മികച്ച സാധ്യതയുണ്ട്. ബേക്കറികൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ചും ആഘോഷ, ഉത്സവ സീസണുകൾക്ക് അനുസരിച്ചും വലിയ കച്ചവട സാധ്യതയുണ്ട്.
ഡെസേര്‍ട്ട് ഷോപ്പുകള്‍, ബേക്കിംഗ് ഷോപ്പുകള്‍, സ്വീറ്റ് ഷോപ്പുകള്‍, കാറ്ററിംഗ് സർവീസ്, ഓണ്‍ലൈന്‍ പലചരക്ക് കടകള്‍ എന്നിവയെ പ്രധാന ഉപഭോക്താക്കളായി കണ്ട് ബിസിനസ് ആരംഭിക്കാം. ഏകദേശം 15,000 രൂപ മുതല്‍ 25,000 രൂപ വരെയുള്ള കുറഞ്ഞ മുതല്‍മുടക്കില്‍ ഡ്രൈ ഫ്രൂട്സ് ബിസിനസ് വീട്ടില്‍ നിന്ന് ആരംഭിക്കാം. പ്രതിമാസം 12,000 രൂപയ്ക്ക് മുകളിൽ വരുമാനം പ്രതീക്ഷിക്കാം.

സ്റ്റേഷനറി കടകൾ
വീടിനടുത്തോ വീടിനോട് ചേർന്നോ കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന സംരംഭമാണ് സ്റ്റേഷനറി ഷോപ്പുകൾ. കോളേജുകൾ, കോച്ചിംഗ് സെന്ററുകൾ, സ്കൂളുകൾ എന്നിവയ്ക്ക് സമീപം സ്റ്റേഷനറി കടകൾ ആരംഭിക്കുന്നത് ബിസിനസ് സാധ്യത വർധിപ്പിക്കുന്നു. ഇവിടങ്ങളിലേക്ക് ആവശ്യമായ പേപ്പറുകൾ, പേനകൾ, പ്രിന്റിംഗ്, ഫോട്ടോഷോപ്പ് എന്നി സൗകര്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്.
ഇന്ന് ഓൺലൈൻ പർച്ചേസിംഗ് വർധിക്കുന്നതിനാൽ ഉത്പ്പന്നങ്ങൾ, വില തുടങ്ങിയ വിവിരങ്ങൾ ഉൾകൊള്ളുന്ന ഓൺലൈൻ സ്റ്റേഷനറി സ്റ്റോർ കൂടി ആരംഭിക്കാവുന്നതാണ്. സ്റ്റേഷനറി സ്റ്റോർ ആരംഭിക്കുന്ന പ്രദേശത്തിന് അനുസരിച്ച് വിലപനയും വരുമാനവും ബന്ധപ്പെട്ടിരിക്കും.
ഡ്രോപ്പ്ഷിപ്പിംഗ്
നിങ്ങളുടെ തയ്യാറാക്കുന്ന ഓണ്‍ലൈന്‍ സർവീസ് വഴി ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങാൻ സാധിക്കുന്നൊരു സംവിധാനമാണ് ഡ്രോപ്പ് ഷിപ്പിംഗ്. ബുക്കിംഗ് സമയത്ത് വിതരണക്കാരന് ഓര്‍ഡര്‍ വിവരങ്ങള്‍ ഓട്ടോമെറ്റിക്കായി കൈമാറും. വിതരണക്കാരന്‍ ഓര്‍ഡര്‍ തയ്യാറാക്കിയ ശേഷം സ്വന്തമായോ മറ്റു വിതരണ ശ്രംഖല ഉപയോഗപ്പെടുത്തിയോ ഉത്പന്നം ഉപഭോക്താവിന് എത്തിച്ചു കൊടുക്കുന്നതാണ് രീതിയാണ് ഡ്രോപ്പ് ഷിപ്പിംഗ്.
10,000 രൂപ മുതൽ മുടക്കിൽ ഡ്രോപ്പ്ഷിപ്പിംഗ് രീതി തുടങ്ങാനാകും. ഉത്പന്നങ്ങള്‍ സംരഭിച്ചു വെക്കേണ്ടതില്ലെന്നതാണ് ഇതിനുള്ള ഒരു ഗുണം. ഉത്പന്നം വാങ്ങാനായി പണം ചെലവഴിക്കുകയും സംഭരണ ശാലയുടെ ചെലവും ആവശ്യമില്ല.

ടി ഷര്‍ട്ട് പ്രിന്റിംഗ്
പുതിയ കാലത്തിന് അനുസരിച്ച് ചിന്തിക്കാൻ സാധിക്കുന്നുണ്ടോ? എങ്കിൽ എളുപ്പത്തിൽ വിജയിക്കാൻ സാധിക്കുന്നൊരു ബിസിനസ് ആണ് ടി ഷർട്ട് പ്രിന്റിംഗ്. കുറഞ്ഞ മുതൽ മുടക്കിൽ വീട്ടിലെ മുറി ഉപയോഗിച്ച് നടത്താൻ സാധിക്കുന്ന ബിസിനസാണിത്. ഓൺലൈനായി ഇൻസ്റ്റഗ്രാം പേജുകൾ വഴി ഓർഡർ സ്വീകരിക്കാം. സ്ക്രീൻ പ്രിന്റർ, ഹീറ്റ് ട്രാൻസ്ഫർ എന്നിവ ആവശ്യമാണ്.
ഗുണനിലവാരം ഈ ബിസിനസിന്റെ പ്രധാന ആവശ്യമാണ്. വിശ്വസനീയമായ നിർമാതാക്കളിൽ നിന്നോ വിതരണക്കാരിൽ നിന്നോ മെറ്റിരിയലുകൾ വാങ്ങനം. സ്വന്തമായി ഡിസൈൻ സൃഷ്ടിച്ച് വിജയിപ്പിക്കാൻ സാധിക്കുന്നവർക്ക് വലിയ വിജയം നേടാനാകും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications