'ചില്ലറ' ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ലെന്ന് എല്ലാവർക്കും അറിയാം. ബസിൽ കയറി ടിക്കറ്റെടുത്താൽ ബാക്കി തരാൻ ഡ്രൈവറുടെ കയ്യിൽ ചില്ലറ കാണില്ല. ഇങ്ങനെ ഈ നാണയ തുട്ടുകളുടെ പ്രശ്നം എല്ലായിടത്തുമുണ്ട്. കടകളിൽ ബാക്കി തരാൻ നാണയങ്ങളില്ലാതാതോടെ അവിടെയുള്ള പരിഹാര മാർഗമാണ് മിഠായി ഭരണി. ഏതൊരു കടയിൽ ചെന്ന് സാധനം വാങ്ങിയാലും 'ചില്ലറയില്ല, മിഠായി എടുക്കട്ടേ' എന്ന ചോദ്യം കേള്‍ക്കാത്തവരായി ആരും തന്നെയുണ്ടാകില്ല.
ഈ ചോദ്യം കേൾക്കുമ്പോൾ അത്ര രസിക്കില്ലെങ്കിലും വേറെ വഴിയില്ലാത്തതിനാൽ ചില്ലറയ്ക്ക് പകരം മിഠായിയും കീശയിലിട്ട് നടന്നവരാകും മിക്കവരും. ചില്ലറ പ്രശ്നം മെരുക്കാൻ ഏതോ കടക്കാരന്റെ തലയിൽ ഉദിച്ച ബുദ്ധി നാടെങ്ങും പരന്നു. ഓരോ മിഠായിലൂടെയും കച്ചവടക്കാരനും മിഠായി നിർമാതാക്കശ്‍ക്കും നിര്‍മാതാക്കള്‍ക്കും ലാഭം. എന്നാൽ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇപ്പോൾ കീശയിൽ വരുന്ന മിഠായികളുടെ എണ്ണത്തിൽ കുറവുണ്ട്. യുപിഐ ഇടപാടുകളുടെ വർധനവ് ഈ ശീലത്തെയും വല്ലാതെ ബാധിച്ചിരിക്കുകയാണ്.
കോവിഡ് കൊണ്ടുവന്ന മാറ്റം
രണ്ട് വര്‍ഷം മുൻപ് എത്തിയ കോവിഡ് മഹാമാഹരി എല്ലാ മേഖലയിലും മാറ്റങ്ങൾ കൊണ്ടു വന്നത് പോലെ കടകളിലെ ചില്ലറ പ്രശ്നത്തെയും ഒരു പരിധി വരെ പരിഹരിച്ചെന്നു പറയാം. യുപിഐ ഇടപാട് ഇന്ത്യയിൽ പ്രചാരത്തിൽ വന്നതോടെ സാധനം വാങ്ങി കറൻസി ഇടാപാട് നടത്തുന്നതും ബാക്കി നൽകാൻ ചില്ലറയില്ലാതെ പ്രതിസന്ധിയിലാകുന്നതും കുറഞ്ഞു. കോവിഡിന് ശേഷം യുപിഐ ഇടപാട് കൂടിയതോടെ ചില്ലറയ്ക്കായി മിഠായി നൽകുന്നതും കുറഞ്ഞു.
'കോണ്ടാക്ട് ലെസ്' പണമിടപാടിന് പ്രാധാനം വന്നതോടെ ചെറിയ കടകളിൽ പോലും യുപിഐ സജീവമായി. 2019തില്‍ 1000 കോടിയിള്‍ താഴെ ഇടപാടുകളാണ് യുപിഐ വഴി നടന്നത്. എന്നാല്‍ 2020 തിൽ ഇത് 1,600 കോടി ഇടപാടുകളിൽ നിന്ന് 31 ലക്ഷം കോടി രൂപ യുപിഐ വഴി കൈമാറ്റം ചെയ്യപ്പെട്ടു.
2021 നവംബര്‍ വരെുള്ള കണക്ക് പ്രകാരം 3,418 കോടി ഇടപാടുകൾ വഴി 63.20 ലക്ഷം കോടി രൂപ യുപിഐ വഴി കൈമാറ്റം ചെയ്യപ്പെട്ടു. ഇന്ന് ഒരു മാസത്തിൽ 10 ലക്ഷം കോടിയിലധികം തുക യുപിഐ വഴി ഇടപാട് നടത്തുന്നു.
യുപിഐ വഴി ആവശ്യമായ ബിൽ തുക കൃത്യമായി അടയ്ക്കാൻ സാധിക്കുന്നതോടെ തുക മടക്കി നൽകേണ്ട ആവശ്യമില്ലാതെയായി. ഇതോടെ മിക്ക കടകളിലും ചില്ലറ പ്രശ്നം പരിഹരിക്കാനായി. ചില്ലറയ്ക്ക് പകരം ചോക്ലേറ്റ് നല്‍കുന്ന ഈ കച്ചവട തന്ത്രം കുറഞ്ഞതോടെ ഇന്ത്യയിലെ ഇന്ത്യയിലെ ചോക്ലേറ്റ് വിപണിയെയും ബാധിച്ചതായി ഫിൻടെക് കമ്പനിയായ ക്രെഡിലെ ഗ്രോത്ത് ലീഡറായ അഭിഷേക് പാട്ടിലിന്റെ ലിങ്ക്ഡിന്‍ പോസ്റ്റ് വിശദമാക്കുന്നു.
ചോക്ലേറ്റ് വിപണി
2010 ല്‍ മൊണ്ടെലൈസ്, മാര്‍സ്, പെര്‍ഫെറ്റി വാന്‍മെല്ലെ, നെസ്ലേ, പാര്‍ലെ, ഐടിസി തുടങ്ങി എല്ല മുന്‍നിര ചോക്ലേറ്റ് നിര്‍മാതക്കളും വലിയ വളര്‍ച്ചയാണ് നേടിയത്. എന്നാൽ പത്ത് വര്‍ഷത്തിനിപ്പുറം 2020 തില്‍ എല്ലാ ബ്രാന്‍ഡുകള്‍ക്കും വലിയ രീതിയിൽ തിരിച്ചടി നേരിട്ടു.
ലോകത്തെ വലിയ ചോക്ലേറ്റ് നിർമാതാക്കളായ ഹെർഷിയുടെ വിലയിരുത്തലിൽ അവർക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ട വിപണി ഇന്ത്യയായിരുന്നു. ഇതിന് പിന്നിലെ കാരണം കോവിഡിന് ശേഷം യുപിഐ ഉപയോഗത്തിൽ വന്ന വർധനവാണെന്ന് അഭിഷേക് പാട്ടിൽ വിവരിക്കുന്നു.
2013 കാലഘട്ടത്തിൽ നഗര മേഖലകലിലെ കടകളിൽ നിന്ന് സാധനം വാങ്ങുന്നവരിലാണ് കൂടുതലായി ബാക്കി പണം നൽകുന്നതിന് പകരം മിഠായി നൽകി തുടങ്ങിയത്. യുപിഐ വഴി ബിൽ തുക കൃത്യമായി അടയ്ക്കാന്‍ തുടങ്ങിയോടെ ഈ തന്ത്രം വിപണിയിൽ പിന്മാറാൻ തുടങ്ങി.
2016 ല്‍ രാജ്യത്ത് ആരംഭിച്ച യുപിഐ ഇടപാടുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഇപ്പോൾ ലഭിക്കുന്നത്. 11 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് സെപറ്റംബർ മാസത്തിൽ നടന്നത്. യുപിഐ ഇടപാടുകളെ നിയന്ത്രിക്കുന്ന സർക്കാർ സംവിധാനമായി നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം 678 കോടി ഇടപാടുകൾ സെപ്റ്റംബർ മാസത്തിൽ നടന്നിട്ടുണ്ട്.
ചിത്രത്തിന് കടപ്പാട്- linkedin
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications