തമിഴ്നാട്ടിലെ ചെന്നൈയില്‍ നിന്ന് 92 കിലോമീറ്റര്‍ പോകണം സിരുനല്ലൂരിലേക്ക്. ഇവിടുത്തുകാരി സെല്ലമ്മ കഴിഞ്ഞ അഞ്ച് വര്‍ഷമായി കമ്പനികള്‍ക്ക് പാല് വില്‍ക്കുന്നുണ്ട്. കോവിഡ് കാലത്ത് മഹാനഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ നാട് അടഞ്ഞിരുന്നപ്പോള്‍ സെല്ലമ്മയുടെ വരുമാനവും വഴി മുട്ടേണ്ടതായിരുന്നു. ഇക്കാലത്താണ് 'ഉഴവര്‍ഭൂമി'യുടെ വണ്ടി സെല്ലമ്മയെ പോലെ ആയിരങ്ങളിലേക്കെത്തിയത്. അവരുടെ കയ്യിലെ പാൽ വാങ്ങി ജീവിതം വഴി മുട്ടാതെ കാത്തു. സോഫ്റ്റ് വെയല് പ്രൊഷണലുകളായ വെട്രിവേല്‍ പളനിയും പനീര്‍ശെല്‍വവും 2018 ല്‍ മധുരാന്തകത്ത് ആരംഭിച്ച ഉഴവര്‍ഭൂമി എന്ന സ്റ്റാർട്ടപ്പ് വെയിലെന്നോ മഴയെന്നോ ലോക്ഡൗണെന്നോ വ്യത്യാസമില്ലാതെ തമിഴ്നാട്ടിലെ ഗ്രാമങ്ങളില്‍ നിന്ന് പാല് സംഭരിക്കുകയാണ്. ഈ പരിശുദ്ധമായ പാലാണ് ചെന്നൈ എന്ന മഹാനഗരത്തെ ഊട്ടുന്നത്.
കര്‍ഷകരുടെ മണ്ണ് എന്നാണ് ഉഴവര്‍ഭൂമി എന്ന തമിഴ് വാക്കിന്റെ അര്‍ഥം. പഠനകാലത്ത് ആരംഭിച്ച ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തില്‍ നിന്നാണ് തമിഴ്നാട്ടിലെ ക്ഷീര കര്‍ഷകരുടെ കട ബാധ്യതകളും ആത്മഹത്യകളും ഇരുവരും അറിയുന്നത്. ഇതോടൊപ്പം കുട്ടികൾക്ക് നൽകുന്ന പാലിലടക്കമുള്ള മായങ്ങളും പുതിയ സ്റ്റാർട്ടപ്പിലേക്ക് വഴിവെച്ചു. ഇന്ന് 2,400 ക്ഷീരകർഷകർക്ക് ആശ്വാസമാണെങ്കിലും ഇവിടെ വരെയ്ത്തിയ വഴി കഠിനമാണെന്ന് സഹ സ്ഥാപകന്‍ വെട്രിവേല്‍ പറയുന്നു. ''2017 ൽ തന്നെ ഉഴവർഭൂമിയുടെ പ്രവര്ത്തനങ്ങളാാരംഭിച്ചിരുന്നു. 10 ദിവസം ഗ്രാമങ്ങളിലെ കർഷകരെ ആരും സ്റ്റാര്‍ട്ടപ്പുമായി സഹകരിക്കാന്‍ തയ്യാറായില്ല. അവര്‍ മറ്റ് പല കമ്പനികൾക്കും അപ്പോൾ പാലളക്കുന്നുണ്ടായിരുന്നു. നിരവധി ശ്രമങ്ങള്‍ക്ക് ശേഷമാണ് ഒരാളെ കൂടെ കൂട്ടാനായത്. പിന്നീട് ആ കണ്ണി വലുതായി'', വെട്രിവേൽ പറയുന്നു. അപ്പോഴും കലര്‍പ്പില്ലാത്ത പാല് എന്നതാണ് മുന്നിലുണ്ടായ വെല്ലുവിളി. സ്വയം സഹായ സംഘങ്ങളിലൂടെയാണ് ഉഴവർഭൂമി ഈ പ്രശ്നം പരിഹരിച്ചത്. ശേഖരണ കേന്ദ്രങ്ങളില്‍ ക്ഷീര കര്‍ഷകർ എത്തിക്കുന്ന പാല് സ്വയം സാഹയ സംഘങ്ങള്‍ ശേഖരിച്ച് പരിശോധിച്ചു. ഇത് ഉഴവര്‍ഭൂമിയുടെ വാഹനം ചെന്ന് രാവിലെയും വൈകീട്ടും ശേഖരിച്ച് മധുരാന്തകത്തെ ഫാക്ടറിയിലെത്തിക്കുകയാണ്. തുടര്‍ന്ന് ലാബില്‍ നടത്തുന്ന പരിശോധനയില്‍ റിപ്പോര്‍ട്ട് വെബ്സൈറ്റില്‍ പരിശോധിക്കും. അത്രയും സുധാര്യമായാണ് പാല് വിതരണം നടക്കുന്നത്.
വിതരണം
പാല് ശേഖരണത്തിനൊപ്പം വിതരണവും വലിയ ബുദ്ധിമുട്ടായിരുന്നുവെന്ന് വെട്രിവേൽ പറയുന്നു. ചെന്നൈ സെന്‍ട്രലില്‍ നിന്ന് 40 കിലോ മീറ്റര്‍ മാറി ഗുഡുവന്ഞ്ചേരിയിലെ സ്ഥലം കേന്ദ്രീകരിച്ചാണ് നിതരണം. 160 വിതരണക്കാരെ ഉൾപ്പെടുത്തിയാണ് ചെന്നൈ നഗരത്തിന്റെ 43 കേന്ദ്രങ്ങളില്‍ വിതരണം നടക്കുന്നത്. 35 രൂപയാണ് അര ലിറ്റര്‍ പാലിന്റെ വില. 1 ലിറ്ററിന 65 രൂപയും ഈടാക്കുന്നു. ഇതോടൊപ്പം നെയ്, മുട്ട, തേന്‍ എന്നിവയും ബ്രാന്‍ഡിന്റെ പേരില്‍ വില്പന തുടങ്ങി. 16,000ത്തോളം ഉപഭോക്താക്കളുള്ള 5500-6500 സ്ഥിരം വിതരണമുളള ബ്രാന്‍ഡായി ഇതിനിടെയ ഉഴവർഭൂമി വളർന്നു,
സാമ്പത്തികം
ചെന്നൈയില്‍ വില്പന നടത്തുന്ന 21-25 ലക്ഷം ലിറ്റർ പാലിൽ 1 ശതമാനമാണ് ശുദ്ധമായ പാലിന്റെ അളവ്. എന്നാണ് സഹഉടമ വെട്രിവേൽ പറയുന്നത്. ഇതിനാല്‍ വലിയ മാര്‍ക്കറ്റ് മുന്നിലുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021ൽ മാത്രം 16 ലക്ഷം വിതരണങ്ങളാണ് ഉഴവർഭൂമി നടത്തിയത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ആകെ വില്പന 8 കോടി കടന്നു. ഇതില്‍ 55 ശതമാനവും കര്ഷര്ക്കാണ് വിതരണം ചെയ്തത്. ഇതോടൊപ്പം സാമ്പത്തിക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ മാത്രമാണ് മാർക്കറ്റിംഗിനായി ഉഴവൂർ ഭൂമി ചെലവാക്കിയത്. പറഞ്ഞറിഞ്ഞുളള പരസ്യമാണ് ചെന്നൈ നഗരത്തിൽ പോലും കമ്പനിയെ വളർത്തിയത്. 2020 ഏപ്രിലില്‍ 1.7 കോടിയുടെ നിക്ഷേപം ഉഴവർഭൂമിയെ തേടിയെത്തി. 2020 ഏപ്രിലില്‍ ശ്രീരംഗ പോളിമേഴ്സാണ് പ്രധാന നി്ക്ഷേപകരായി എത്തിയത്. അടുത്ത 18-24 മാസത്തിനിടയില്‍ ചെന്നൈയില്‍ നിന്ന് ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും ഉഴവർഭൂമിയുടെ പ്രവർത്തനം വികസിപ്പിക്കുമെന്നും ഉടമകൾ പറയുന്നു.. 45 പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്.
More From GoodReturns

എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ഐപിഒ: നിക്ഷേപകർക്ക് വമ്പൻ അവസരം, അപേക്ഷിക്കേണ്ടത് എങ്ങനെ?

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ബംഗളൂരുവിന്റെ രണ്ടാം വിമാനത്താവളം ഹാരോഹള്ളിയിലേക്ക്? സാധ്യതകൾ ഇങ്ങനെ, അറിയേണ്ടതെല്ലാം



Click it and Unblock the Notifications