മാർവാടികളുടെ ബിസിനസ തന്ത്രങ്ങൾ എന്നും ആശ്ചര്യപ്പെടുത്തുന്നതാണ്. രാജ്യത്തെ വളരെ ചെറിയൊരു ജനസമൂഹമാണ് രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയിൽ വലിയൊരു ശതമാനം പങ്കുവഹിക്കുന്നതും. ഒരു ഉദാഹരണത്തിന് രാജ്യത്തെ പ്രധാന 10 മാർവാടി കമ്പനികളുടെ മൂല്യം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ 6 ശതമാനം വരും. ഫോബ്സ് പട്ടികയിൽ നാലിലൊന്നും മാർവാടികൾ തന്നെ. ബിസിനസിൽ രാജ്യത്തൊട്ടാകെ രാജ്യത്തിന് പുറത്ത് നോപ്പാളിലും മ്യാൻമാറിലുമായി അങ്ങനെ പരന്നു കിടക്കുകയാണ് മാർവാടികൾ.
ആരാണ് മാർവാടികൾ. രാജസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ഇന്ത്യ മുഴുവൻ പരന്ന് വർഷങ്ങളായി ബിസിനസിൽ തുടരുന്ന ഈ ജൈത്രയാത്രയ്ക്ക് കാരണമെന്താണ്. ഇതിന് അല്പം ചരിത്രമറിയണം. അത് ഇങ്ങനെയാണ്.
മാർവാർ ജില്ലക്കാർ
രാജസ്ഥാനിലെ മാര്‍വാര്‍ (ജോധ്പൂര്‍), ബിക്കാനീര്‍, ശേഖാവതി തുടങ്ങിയിടങ്ങളില്‍ നിന്നുള്ള ബനിയ. ജെയിന്‍ വ്യാപാരി സമൂഹങ്ങളാണ് രാജ്യം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ബിസിനസുകള്‍ക്ക് പിന്നിലുള്ള മാര്‍വാടികള്‍. 16ാം നൂറ്റാണ്ടിൽ ഈ ബെല്‍ട്ടിലെ അഗര്‍വാള്‍, ഓസ്വാള്‍, മഹേശ്വരീസ്, ഖണ്ഡേല്‍വാല്‍സ് എന്നിവര്‍ മാര്‍വാടികള്‍ എന്ന വിശേഷണത്തോടെ അവരുടെ നാട്ടുരാജ്യങ്ങളിൽ കച്ചവടത്തിൽ ഏർപ്പെട്ടവരായിരുന്നു. പിന്നീട് മുഗല്‍ ഭരണകാലത്ത് ഗംഗാ സമതലങ്ങളിലേക്ക് മാര്‍വാടികളുടെ വ്യാപാരം വളര്‍ന്നു.
നാട്ടുരാജ്യങ്ങൾക്ക് സാമ്പത്തിക സഹായം
18ാം നൂറ്റാണ്ടില്‍ മുഗല്‍ കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുള്ള നാട്ടുകാര്യങ്ങൾക്ക് ധനസഹായം നല്‍കുന്ന മാർവാടി ബാങ്കർമാർ ഉണ്ടായിരുന്നു. പല നാട്ടുരാജ്യങ്ങളുമായും മാര്‍വാടി കുടുംബങ്ങൾക്ക സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. പ്രത്യേക ദേശത്തിന്റെ ഭൂമി വരുമാനമോ, കാര്‍ഷിക അവകാശങ്ങളോ ഈടായി സ്വീകരിച്ചാണ് മാര്‍വാടികള്‍ പണം നല്‍തകിയത്. ഇന്ന് കാണുന്ന തരത്തില്‍ മാര്‍വാടി ബിസിനസ് രാജ്യമൊട്ടുക്കും പടര്‍ന്നത് 19ാം നൂറ്റാണ്ടോടെയാണ്.
ബ്രിട്ടീഷ് കാലത്ത് ഡല്‍ഹി, കിഴക്കന്‍ യുപി, പാട്‌ന തുടങ്ങിയ ഭാഗങ്ങളിലും മാര്‍വാടികള്‍ വ്യാപാരവുമായെത്തി. റെയില്‍വെ എത്തിയതോടെ കൊല്‍ക്കത്തയും കടന്ന് ബാംഗ്ലാദേശിലേക്കും മാർവാടി വ്യാപരമെത്തി.. ആസാം, ബര്‍മ ഭാഗങ്ങളിൽ മാർവാടികളെത്തുന്നതും ഇക്കാലത്താണ്. വടക്കാന്‍ ബീഹാര്‍, നോപ്പാൾ, മധ്യ ഇന്ത്യയിലെ ഗ്ലാളിയാര്‍, ഭോപ്പാല്‍, ഇന്‍ഡോർ, മറാത്ത എന്നിവിടങ്ങളിലേക്കും ഇവിടെ നിന്ന് മൈസൂര്‍, മദ്രാസ് തുടങ്ങി ദക്ഷിണേന്ത്യയിലേക്കും മാർവാടികളെത്തി. ഇക്കാലം തൊട്ട് ബിസിനസ് ആവശ്യങ്ങൾക്കായി മാർവാടികൾ ഹുൻഡി രീതി ആരംഭിച്ചിരുന്നു.
ബിസിനസിലെ വളർച്ച
രാജ്യത്തെ പ്രധാന ബിസിനസുകളെടുത്തു നോക്കിയാൽ ഇതിൽ മാർവാടികളെ കാണാം. ആദിത്യ ബിർള ഗ്രൂപ്പ്, ബജാജ്, വേദാന്ത, ജെഎസ്ഡ്ബ്ലു, ആർപിജി എൻട്രപ്രൈസ്, ഒപി ജിൻഡാൽ തുടങ്ങി വിവിധ ബിസിനസ് ഗ്രൂപ്പുകളുടെ നൂറു കണക്കിന് കമ്പനികളാണ് മാർവാടികൾ നിയനത്രിക്കുന്നത്. ഇവയുടെ വളർച്ചയ്ക്ക് കാരണമായ മാർവാടികളുടെ ബിസിനസ് വളർച്ചയ്ക്ക് മുതൽകൂട്ടാകുന്ന ചില ഗുണങ്ങൾ പരിശോധിക്കാം.
വര്‍ഷങ്ങളുടെ പരിചയം
മാര്‍വാട് ബിസിനസുകളുടെ പൊതുവിലെ രീതി പരിശോധിച്ചാല്‍ അവ പുതുതായി ആരംഭിച്ച് വിജയിപ്പിച്ച സ്റ്റാര്‍ട്ടപ്പുകളായിരിക്കില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച് തലമുറകളായി കൈമാറി വരുന്ന ബിസിവനസുകളാണ് മാര്‍വാടികള്‍ ഏറ്റെടുത്ത് നടത്തുന്നത്. വര്‍ഷങ്ങളായി ബിസിനസ് പിന്തുടരുന്നതിലെ അനുഭവങ്ങളും പ്രശ്‌നങ്ങളെ നേരിടാനുള്ള ഫലപ്രാപ്തിയും ബിസിനസിനെ പറ്റിയുള്ള അറിവും ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിട്ടുണ്ടാകും. ബജാജ്, ആദിത്യ ബിർള ഗ്രൂപ്പ് എന്നിവ ഉദാഹരണം.
വിപുലീകരണം
വിപലീകരണത്തിന് പ്രധാന്യം നല്‍കുന്നവരാണ് മാര്‍വാടി ബിസിനസുകാര്‍. ഇതുതന്നെയാണ് അവരുടെ ബിസിനസ് വിജയത്തിലെ പ്രധാനമായൊരു കാര്യവും. ലാഭത്തില്‍ നിന്ന് ഒന്നിലധികം കടകള്‍ ആരംഭിക്കുകയോ മറ്റു നഗരങ്ങളിലേക്ക് വ്യാപിക്കുകയോ ചെയ്യും. വിപുലീകരണത്തിലൂടെയുള്ള വളര്‍ച്ച മാര്‍വാടികള്‍ വ്യാപാരത്തില്‍ വിജയിക്കുന്നതിനുള്ളൊരു കാരണമാണ്.
പണത്തിന്റെ മൂല്യം
പാരമ്പര്യമായി ബിസിനസ് കൈമാറുന്നതിനൊപ്പം പണത്തിന്റെ മൂല്യം കൂടി ചെറുപ്രായത്തിലെ യുലതലമുറയിലേക്ക് കൈമാറ്റം ചെയ്യുന്നതാണ് മാര്‍വാടികളുടെ രീതി. സാമ്പത്തികമായി സ്ഥിരതയുള്ള മാര്‍വാടി കുടുംബങ്ങളില്‍ പോലും ചെറു പ്രായത്തിലെ കുട്ടികളെ പണത്തിന്റെ മൂല്യം പഠിപ്പിക്കുന്നു.
തീരുമാനങ്ങൾ
ബിസിനസ് പൂര്‍ണമായും ഇരുന്ന ഏകോപിപ്പിക്കുന്നതിന് പകരം പരിശീലനം ലഭിച്ച പ്രൊഫഷണലുകളെ മാര്‍വാടി ബിസിനസുകള്‍ ജോലി എല്‍പ്പിക്കുന്നു. ഉടമകളെന്ന നിലയില്‍ പ്രധാന തീരുമാനങ്ങളില്‍ ഇടപെടുകളും ജീവനക്കാരുടെ ജോലികള്‍ പരിശോധിക്കവലുമാണ് നടക്കുന്നത്. തീരുമാനമെടുക്കലിലെ വേഗലും കാര്യങ്ങള്‍ വിശലകലനം ചെയ്ത് പ്രശ്‌ന പരിഹാരത്തിലുമുള്ള വേഗവും ഉണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
