റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീട്ടെയില്‍ വിഭാഗമായ റിലയന്‍സ് റീട്ടെയില്‍ ഉപഭോക്തൃ ഉല്‍പ്പന്ന നിര്‍മാണ മേഖലയായ എഫ്എംസിജി (FMCG) വിപണിയിലേക്ക് ഇറങ്ങുന്നു എന്ന പ്രഖ്യാപനം വന്നത് ആഗസ്റ്റ് 29നാണ്. റിലയന്‍സിന്റെ 45-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് റിലയൻസ് റീട്ടെയിൽ ഡയറക്ടര്‍ ഇഷ അംബാനി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. എഫ്എംസിജി വിപണിയിലേക്ക് റിലയൻസ് കൂടി ഇറങ്ങുന്നതോടെ വിപണിയിൽ മത്സരം കടുക്കും.
നിലവിലെ വിപണി രാജാക്കന്മാരായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്ലെ, ബ്രിട്ടാനിയ തുടങ്ങിയവരുമായാകും റിലയന്‍സിന്റെ പ്രധാന എതിരാളി. 110 ബില്യന്‍ ഡോളറന്റെ ഇന്ത്യന്‍ എഫ്എംസിജി വിപണിയിലേക്ക് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സോഫ്റ്റ് ഡ്രിംഗ്സ് കമ്പനി ഏറ്റെടുത്ത് റിലയൻസ് മത്സരത്തിന് തയ്യാറാണെന്ന് കാണിച്ചു. എന്താണ് റിലയൻസ് കൂടി എത്തുന്നതോടെ ഇന്ത്യൻ എഫ്എംസിജി വിപണിയിൽ സംഭവിക്കാനിരിക്കുന്നത്. ഇവ പരിശോധിക്കാം.
റിലയൻസിന്റെ രീതി
വളര്‍ച്ചയ്ക്കപ്പുറം വിപണി പിടിക്കുക എന്നതാണ് റിലയന്‍സ് ഇറങ്ങി ചെല്ലുന്ന ഓരോ വിപണിയിലും പയറ്റുന്ന തന്ത്രം. ടെലികോം മേഖലയിൽ ജിയോ പയറ്റിയ തന്ത്രം ഇതിന് ഏറ്റവും വലിയ ഉദാഹരണം. സ്വാഭാവിക വളർച്ചയ്ക്കപ്പുറം മറ്റു മാർഗങ്ങളിലൂടെയും വളർച്ച റിലയൻസ് ലക്ഷ്യമിടുമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു.
സ്വാഭാവിക വളര്‍ച്ചയ്ക്ക് പുറമെ, എല്ലാ വിഭാഗത്തിലും പ്രബലമായ ശക്തിയാവുകയാണ് റിലയൻസിന്റെ പൊതു ലക്ഷ്യമെന്ന് റീട്ടെയില്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ തേഡ് ഐ സൈറ്റ് സിഇഒ ദേവാൻഷു ദത്ത വിലയിരുത്തുന്നു. ഇതിന്റെ ഭാഗമായി റിലയന്‍സ് റീട്ടെയില്‍ പ്രാദേശിക ബ്രാൻഡുകളും ഡയറക്റ്റ്-ടു-കണ്‍സ്യൂമര്‍ (D2C) ബ്രാന്‍ഡുകളും ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കാമെന്നും വിദഗ്ധർ സൂചിപ്പിക്കുന്നു.
ആദ്യ ഏറ്റെടുക്കൽ
റിലയൻസ് റീട്ടെയിലിന്റെ എഫ്എംസിജി വിപണിയിലേക്കുള്ള പ്രവേശനം സംബന്ധിച്ച ഔദ്യേഗിക പ്രഖ്യാപനം വന്ന് 2 ദിവസത്തിനുള്ളിൽ റിലയൻസ് ആദ്യ ഏറ്റെടുക്കൽ നടത്തി. രാജ്യത്തെ പ്രമുഖ സോഫ്റ്റ് ഡ്രിംഗ് ബ്രാൻഡായിരുന്ന ക്യാംപ, സോസ്യോ എന്നിവ ആഗസ്റ്റ് 31നാണ് റിലയന്‍സ് ഏറ്റെടുത്തത്. 22 കോടിയുടെതായിരുന്നു ഈ ഇടപാടെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ദീപാവലിയോടെ ഇവ റീബ്രാൻഡ് ചെയ്ത് വിപണിയിലിറക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. റിലയന്‍സ് റീട്ടെയില്‍ സ്റ്റോറുകള്‍, ജിയോമാര്‍ട്ട്, രാജ്യത്തെ 15 ലക്ഷത്തിലധികം പലചരക്ക് കടകകൾ എന്നിവ വഴി കോള, നാരങ്ങ, ഓറഞ്ച് ഫ്ളേവറുകളിൽ എന്നിവ കമ്പനി പുറത്തിറക്കും. ഇവ അമേരിക്കന്‍ കോള ഭീമന്മാരായ കൊക്കകോള, പെപ്സികോ എന്നിവയുമായി നേരിട്ട് മത്സരിക്കും. ഇത് എഫ്എംസിജി വിപണിയിലേക്കുള്ള റിലയൻസിന്റെ തുടക്കമായി കാണാം. 1991 ൽ ഉദാരവത്കരണത്തിന്റെ ഭാഗമായി കൊക്കകോള വിപണി പിടിച്ചപ്പോൾ ഉത്പാദനം നിർത്തിയ തദ്ദേശിയ ബ്രാൻഡാണ് ക്യാംപ.
വിപണിയെ ബാധിക്കുന്നത്
റിലയന്‍സിന്റെ നീക്കം സമീപ കാലത്ത് എഫ്എംസിജി കമ്പനികളെ ബാധിക്കാനും വിപണിയില്‍ മത്സരത്തിനും സാധ്യതയുണ്ട്. റിലയൻസിന്റെ കടന്നു വരവ് ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബ്രിട്ടാനിയ, മാരികോ, അദാനി വില്‍മര്‍, ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് തുടങ്ങിയ കമ്പനികള്‍ക്കാണ് തിരിച്ചടിയാകാൻ സാധ്യത. എന്നാല്‍ നെസ്ലെ, ഡാബർ, കോള്‍ഗേറ്റ്, ഐടിസി എന്നിവയ്ക്ക് ഭീഷണിയാകില്ല. റിലയൻസ് പുറത്തിറക്കുന്ന ഉത്പ്പന്നങ്ങളും വിപണി സ്ട്രാറ്റജിയും അനുസരിച്ചാകും കമ്പനികളെ ബാധിക്കുക.
റിലയൻസിന് മുന്നിലുള്ള വെല്ലുവിളി
സമ്പന്നമായ വിതരണ ശ്രംഖയും പേരെടുത്ത ബ്രാന്‍ഡുകളുടെ സാന്നിധ്യം കൊണ്ട് സുശക്തമാണ് ഇന്ത്യയിലെ എഫ്എംസിജി വിപണി. ഇവിടെയൊരു വിടവുണ്ടാക്കുക എന്നതാണ് റിലയന്‍സ് റീട്ടെയിലിന് മുന്നിലുള്ള വലിയ വെല്ലുവിളി. പലചരക്കു കടകളില്‍ സ്ഥലം നേടിയെടുക്കാൻ റിലയൻസിന് പണിയെടുക്കേണ്ടി വരും. വര്‍ഷങ്ങളായി ഉപഭോക്താക്കളോട് തുടരുന്ന വിശ്വാസ്യതയും വിതരണക്കാരുമായുള്ള നല്ല ബന്ധവും നിലവിലുള്ള കമ്പനികൾക്ക് അനുകൂലമാണ്.
ഇവിടെ പിടിച്ചു നില്ക്കാന് റിലയൻസ് പുത്തന്‍ ആശയങ്ങള്‍ അനിവാര്യമാണ്. ''ഒരു കമ്പനിക്ക് പ്രാരംഭ ഘട്ടത്തിൽ ഇന്‍സെന്റീവുകള്‍ നല്‍കാനും റീട്ടെയിലര്‍മാരുടെ ഷെല്‍ഫുകൾ സ്ഥലം നേടാന്‍ ഓഫറുകള്‍ നല്‍കാനും കഴിയും. പക്ഷേ ഇത് എത്ര ദീർഘകാലം തുടരാനാകില്ല'' ദേവാൻഷ് ദത്ത പറയുന്നു.
റിലയൻസ് നിലവിലെ സാഹചര്യം
റിലയന്‍സ് റീട്ടെയിലിന്റെ പലചരക്ക് ശൃംഖലകള്‍ വഴി റീട്ടെയില്‍ വ്യാപാരത്തില്‍ സ്വാധീനമുണ്ടെങ്കിലും കമ്പനിക്ക് ഒരു മള്‍ട്ടി-ടയര്‍ വിതരണ ശൃംഖല നിര്‍മ്മിച്ചെടുക്കേണ്ടതുണ്ട്. നിലവിൽ തന്നെ എഫ്എംസിജി മേഖലിയിൽ റിലയൻസിന് സ്വാധീനമുണ്ട്. സ്വകാര്യ ലേബലില്‍ കമ്പനി ഉത്പന്നങ്ങള്‍ റിലയന്‍സ് സ്മാര്‍ട്ട്. റിലയന്‍സ് മാര്‍ട്ട്, ജിയോ മാര്‍ട്ട് എന്നിവ വഴി വില്‍ക്കുന്നുണ്ട്.
ഗുഡ് ലൈഫ്, ബെസ്റ്റ് ഫാംസ്, ദേശി കിച്ചന്, സ്നാക് ടാക്, യെഹ്!, സേഫ് ലൈറ്റ്, പെറ്റല്‍സ്, മദര്‍കെയര്‍, കാല്സിഡന്റ് തുടങ്ങിയവ കമ്പനി വില്‍ക്കുന്ന ചില സ്വകാര്യ ലേബല്‍ എഫ്എംസിജി ബ്രാന്‍ഡുകളാണ്. തുടക്കത്തില്‍ ഇവ വിപുലീകരിക്കുകയാകും ലക്ഷ്യം. പയറുവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, ഭക്ഷ്യ എണ്ണകള്‍, മൈദ, ഡ്രൈ ഫ്രൂട്ട്സ്, മസാലകള്‍, അച്ചാറുകള്‍, പേസ്റ്റുകള്‍ തുടങ്ങിയവിയലൂടെയാകും റിലയൻസിന്റെ കടന്നുവരവ്.
ചിത്രം കടപ്പാട് ബിഗ് ബാസ്ക്കറ്റ്. ടെെംസ്നൗ ന്യൂസ്, റിലയൻസ് റീടെയിൽ
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications